സർവ ശിക്ഷാ അഭിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിലൂന്നിയ ഭാരത സർക്കാർ പദ്ധതിയാണ് സർവ ശിക്ഷാ അഭിയാൻ (Sarva Shiksha Abhiyan) അഥവാ എസ്.എസ്.എ. (SSA). 2000-2001 വർഷത്തിലാണ് ആരംഭിച്ചതെങ്കിലും ജില്ലാ പ്രാഥമിക വിദ്യാഭാസ പദ്ധതി (DPEP) എന്ന പേരിൽ ഇതിന് സമാനമായ പദ്ധതി 1993-1994 വർഷം മുതൽ തന്നെ നിലവിലുണ്ടായിരുന്നു.[1] ഈ പദ്ധതി ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 272 ജില്ലകളിൽ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ചെലവിന്റെ 85 ശതമാനം കേന്ദ്ര സർക്കാറും ബാക്കി സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്.

ഫണ്ട്[തിരുത്തുക]

2011-12 വർഷം ഭാരത സർക്കാർ ₹21000 കോടി രൂപ സർവശിക്ഷാ അഭിയാൻ പദ്ധതിക്കായി അനുവദിച്ചു.[2]

പ്രത്യേകതകൾ[തിരുത്തുക]

 1. വ്യക്തമായ പുറംചട്ടയോട് കൂടിയുള്ള ആഗോള അടിസ്ഥാന വിദ്യാഭ്യാസം
 2. രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം.
 3. അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നീതിയുടെ വിഭാവനം
 4. കേന്ദ്ര സംസ്ഥാന തദ്ദേശ സർക്കാറുകളുടെ കൂട്ടായ പ്രവർത്തനം.
 5. സംസ്ഥാന ഭരണകൂടത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ നയങ്ങളേയും ലക്ഷ്യങ്ങളേയും പരിപോഷിപ്പിക്കാനുള്ള അവസരം.

ലക്ഷ്യങ്ങൾ[തിരുത്തുക]

 1. 2005 വർഷം വരെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുക.
 2. സന്തോഷജനകമായ ജീവിതത്തിനായി വിദ്യാഭാസത്തിന് ഊന്നൽ നൽകുക.
 3. സാമൂഹിക ലിംഗ വിവേചനങ്ങൾ തുടച്ചു നീക്കി ഏവർക്കും അടിസ്ഥാന വിദ്യാഭ്യാസം.
 4. സ്കൂളുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
 5. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയും ചെയ്യുക.

പ്രവർത്തനം[തിരുത്തുക]

 • ബ്ലോക്ക് റിസോഴ്‌സ് സെന്റർ (ബി.ആർ.സി.):ജില്ലാ സർവശിക്ഷാ അഭിയാന്റെ കീഴിൽ ഉപജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനത്തിന്റെ മുഖ്യാധികാരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ (ബി.പി.ഒ.) ആണ്.
 • ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ (സി.ആർ.സി.):പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന എസ്.എസ്.എ.യുടെ സ്ഥാപനമാണിത്.

അവലംബം[തിരുത്തുക]

 1. "Sarva Shiksha Abhiyan". Department of School Education and Literacy, MHRD, Government of India. Archived from the original on 2013-10-29. Retrieved 26 October 2013.
 2. Rasheeda Bhagat A poor country, rich in corruption, archived from the original on 2016-02-01, retrieved 2016-02-01

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർവ_ശിക്ഷാ_അഭിയാൻ&oldid=3970864" എന്ന താളിൽനിന്ന് ശേഖരിച്ചത്