സ്വർണ്ണപ്പൂച്ച
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏഷ്യൻ സ്വർണ്ണപ്പൂച്ച | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. temminckii
|
ശാസ്ത്രീയ നാമം | |
Pardofelis temminckii (Vigors & Horsfield, 1827) | |
![]() | |
Distribution of the Asian Golden Cat |
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരപൂർവ്വ മൃഗമാണ് സ്വർണ്ണപ്പൂച്ച. പേരു സൂചിപ്പിക്കുംപോലെ ഇവയ്ക്ക് അൽപം സ്വർണ്ണനിറമുണ്ട്. ആസാം, ബംഗാൾ എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിലും ഇല പൊഴിയും കാടുകളിലും താമസിക്കുന്ന ഇവയ്ക്ക് മുഖത്തും വാലിന്റെ ഭാഗത്തും മങ്ങിയ നിറമാണ്. പൊതുവേ രാത്രി സഞ്ചാരിയായ ഇവ പകൽ ഒളിത്താവളത്തിൽ വിശ്രമിക്കുന്നു.
സവിശേഷതകൾ[തിരുത്തുക]
ഇവയ്ക്ക് കാഴ്ചശക്തിയും മണം പിടിക്കാനുള്ള കഴിവും കൂടുതലാണ്. അതിനാൽ പെട്ടെന്നുള്ള അപകടങ്ങൾ ഇവയ്ക്ക് പെട്ടെന്ന് തരണം ചെയ്യാനാകും .
ഭക്ഷണരീതി[തിരുത്തുക]
ഇവയുടെ സഞ്ചാരവും ഒറ്റയ്ക്കാണ്. മാൻ, മ്ലാവ് , കാട്ടുപന്നി, കുരങ്ങ്, മുയൽ തുടങ്ങിയവയെയാണ് ഇവ വേട്ടയാടുന്നത്. പൂർണ്ണ വളർച്ചയെത്തുമ്പോൾ ഏതാണ്ട് 125 സെ. മീ. നീളവും 10 കിലോ തൂക്കവുമുണ്ടാകും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഇവയെ ഇപ്പോൾ കണ്ടെത്താൻ തന്നെ പ്രയാസമാണ്.