സ്വർഗ്ഗത്തേക്കാൾ സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വർഗ്ഗത്തേക്കാൾ സുന്ദരം
സംവിധാനംമനോജ് അരവിന്ദാക്ഷൻ
നിർമ്മാണംഷാജി തോമസ്
അഭിനേതാക്കൾശ്രീനിവാസൻ
ലാൽ
ജോയ് മാത്യു
ശ്രീജിത്ത്‌ രവി
മൈഥിലി
ആശാ അരവിന്ദ്
മാസ്റ്റർ ആര്യൻ
സംഗീതംരാകേഷ് കേശവൻ
ഗാനരചനഎങ്ങടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണംസമീർ ഹഖ്
ചിത്രസംയോജനംഅയൂബ് ഖാൻ
സ്റ്റുഡിയോപൊന്നു ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 7.5 കോടി[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം122 മിനിറ്റ്, 36 സെക്കന്റ്

മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്ത 2015-ലെ ഒരു മലയാളചലചിത്രമാണ് സ്വർഗ്ഗത്തേക്കാൾ സുന്ദരം. രാജേഷ് രാഘവൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശ്രീനിവാസൻ, ലാൽ, ജോയ് മാത്യു, മൈഥിലി, ആശാ അരവിന്ദ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിവൃത്തം[തിരുത്തുക]

കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ഈ ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മൂന്നു പ്രധാനകഥാപാത്രങ്ങളിലൂടെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കഥ പുരോഗമിക്കുന്നു. ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗൃഹനാഥനും ലാൽ അവതരിപ്പിക്കുന്ന ഒരു ലോട്ടറി/ റിയൽ എസ്റ്റേറ്റ് ഏജന്റും ജോയ്മാത്യു അവതരിപ്പിക്കുന്ന അബ്കാരിയുമാണ് പ്രധാനകഥാപാത്രങ്ങൾ. 'ടച്ചിങ് ജയ' എന്ന കഥാപാത്രത്തെ മൈഥിലിയും ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഭാര്യയെ ആഷാ അരവിന്ദും അവതരിപ്പിക്കുന്നു.

സംഗീതം[തിരുത്തുക]

ഏങ്ങടിയൂർ ചന്ദ്രശേഖരൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രാകേഷ് കേശവൻ ആണ്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്.

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ സ്വർഗ്ഗത്തേക്കാൾ സുന്ദരം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: