സ്വാ ഡയമണ്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Swa Diamonds
വ്യവസായംDiamond Jewellery Retail
സ്ഥാപിതം2019
ആസ്ഥാനം,
വെബ്സൈറ്റ്www.swadiamonds.com

2019-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ഡയമണ്ട് ജ്വല്ലറി റീട്ടെയിൽ ബ്രാൻഡാണ് സ്വാ ഡയമണ്ട്സ് (Swa Diamonds). കേരളത്തിലാണ് ബ്രാൻഡിന്റെ ആസ്ഥാനം.[1]

'ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ വജ്രങ്ങൾ' എന്ന ലോക റെക്കോർഡ് സ്വാ ഡയമണ്ട്സ് 2022-ൽ തകർത്തു. 24,679 വജ്രങ്ങൾ ഉൾപ്പെടുത്തിയ മോതിരം സൃഷ്ടിച്ചാണ് അവർ ഈ നേട്ടം സ്വന്തമാക്കിയത്. [2] [3][4] ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ നേട്ടത്തിലൂടെ അവർക്ക് ലഭിച്ചു. [5] [6] [7][8] 12,638 വജ്രങ്ങൾ അടങ്ങിയ മോതിരം സൃഷ്ടിച്ച്, ഹർഷിത് ബൻസാൽ 2020ൽ സ്ഥാപിച്ച റെക്കോർഡാണ് സ്വാ ഡയമണ്ട്സിന്റെ മോതിരം മറികടന്നത്. [9] സി.എൻ.എൻ, ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയും ഈ നേട്ടത്തിന്റെ ഭാഗമായി സ്വാ ഡയമണ്ട്സിനു ലഭിച്ചു.[10] സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ്) ഭാഗമായി APN ന്യൂസ് സംഘടിപ്പിച്ച 'മേക്കേഴ്‌സ് ഓഫ് ഇന്ത്യ' സ്വദേശ് ദേശീയ അവാർഡും സ്വാ ഡയമണ്ട്സ് അതേ വർഷം നേടി. [11] [1] [12]


കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 "SWA Diamonds". Swadesh Awards (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-04.
  2. Massive ring weighs nearly a pound and contains more than 24,000 diamonds | CNN (in ഇംഗ്ലീഷ്), 2022-07-18, retrieved 2023-07-04
  3. Butler, Angi (2022-07-19). "IGI certifies Guinness World Record 24,679-diamond ring". International Gemological Institute, GemBlog (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-10-12. Retrieved 2023-07-04.
  4. abhijith.vm. "ഏറ്റവും അധികം വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരം; മലപ്പുറം സ്വാ ഡയമണ്ട്സിന് ​ഗിന്നസ് റെക്കോർഡ്". Retrieved 2023-07-04. {{cite web}}: zero width space character in |title= at position 74 (help)
  5. Schmidt, Ann (2022-07-15). "Single ring with 24,679 diamonds in it breaks a world record" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-04.
  6. https://www.washingtonexaminer.com/author/asher-notheis (2022-07-18). "Jeweler breaks Guinness World Record with over 24,000 diamonds in one ring" (in ഇംഗ്ലീഷ്). Retrieved 2023-07-04. {{cite web}}: |last= has generic name (help); External link in |last= (help)
  7. "Kerala Jeweller Sets Guinness World Record For Designing Mushroom-Themed Ring With Over 24,000 Diamonds". Retrieved 2023-07-04.
  8. Desk, Web (2022-07-23). "ഒരൊറ്റ മോതിരത്തിൽ 24679 ഡയമണ്ട്സ്; മലപ്പുറത്ത് രൂപകൽപന ചെയ്ത വജ്രമോതിരത്തിന് ലോക റെക്കോർഡ്". Retrieved 2023-07-04.
  9. IN, FashionNetwork com. "SWA Diamonds opens new store in Lucknow". FashionNetwork.com (in Indian English). Retrieved 2023-07-04.
  10. "മലപ്പുറത്തു നിന്ന് ലോകാത്ഭുത മോതിരം;സ്വാ ഡയമണ്ട്‌സിന്റെ ഗിന്നസ് റെക്കോഡിന് കൈയടിച്ച് ലോകമാധ്യമങ്ങൾ" (in ഇംഗ്ലീഷ്). 2022-08-02. Retrieved 2023-07-04.
  11. "SWA Diamonds receives Swadesh National Award on the occasion of Azadi Ka Amrit Mahotsav". AlJazeera (in അമേരിക്കൻ ഇംഗ്ലീഷ്). 2022. Retrieved 2023-07-04.
  12. "SWA Diamonds receives Swadesh National Award on the occasion of Azadi Ka Amrit Mahotsav - Articles". ZEE5 (in ഇംഗ്ലീഷ്). 2022-08-25. Retrieved 2023-07-04.
"https://ml.wikipedia.org/w/index.php?title=സ്വാ_ഡയമണ്ട്സ്&oldid=4082293" എന്ന താളിൽനിന്ന് ശേഖരിച്ചത്