സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം
Národný park Slovenský raj
Slovensky raj-Stratenska pila.jpg
Stratenská píla tourist resort
LocationEast Slovakia, Slovak Paradise Mts.
Coordinates48°54′30″N 20°24′00″E / 48.90833°N 20.40000°E / 48.90833; 20.40000Coordinates: 48°54′30″N 20°24′00″E / 48.90833°N 20.40000°E / 48.90833; 20.40000
Area197.63 km2 (76.3 mi2)
Established18 January 1988
Governing bodySpráva Národného parku Slovenský raj (Slovak Paradise National Park Administration) in Spišská Nová Ves

സ്ലോവാക്യയിലെ ആകെയുള്ള ഒമ്പത് ദേശീയ പാർക്കുകളിൽ ഒന്നാണ് സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം (Slovak: Národný park Slovenský raj). സ്ലോവാക് റുഡോഹോറീ മലനിരകളുടെ (Slovak Ore Mountains) വടക്ക് സ്ഥിതി ചെയ്യുന്ന സ്ലൊവാക് പാരഡൈസ് പർവതനിരകളുടെ പ്രദേശം ദേശീയോദ്യാനത്തിൻറെ സംരക്ഷണപരിധിയിൽ വരുന്നു.

ദേശീയോദ്യാനം, 197.63 ചതുരശ്രകിലോമീറ്ററും വിസ്തീർണ്ണം (76.3 ചതുരശ്ര മൈൽ), പാർക്കിന് ചുറ്റുമുള്ള ബഫർ സോൺ 130.11 ചതുരശ്രകിലോമീറ്റുമാണ് (50.2 ചതുരശ്ര മൈൽ). രണ്ടു ഭാഗങ്ങളും കൂടി 327.74 ചതുരശ്ര കിലോമീറ്ററാണ്. പതിനൊന്ന് ദേശീയ പ്രകൃതിദത്ത റിസർവ്വുകളും എട്ട് പ്രകൃതി റിസർവുകളും ഈ ദേശീയോദ്യാനത്തിനുള്ളലായി സ്ഥിതി ചെയ്യുന്നു.[1]  പാർക്കിനുള്ള ഏകദേശം 300 കിലോമീറ്റർ കാൽനടയാത്രക്കുള്ള വഴിത്താരകളുണ്ട്, പലപ്പോഴും ഏണികളും, ചങ്ങലകളും ഉപയോഗിച്ചും, പാലങ്ങൾ കടന്നും പോകേണ്ട ഭാഗങ്ങൾ ഈ വഴിത്താരകൾക്കിടയിലുണ്ട്. സ്ലോവാക് പാരഡൈസ് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 350 ഗുഹകൾ ഉണ്ടെങ്കിലും യുനെസ്കോ ലോക പൈതൃക സ്ഥലമായ ഡോബ്‍സിൻസ്ക എൈസ് കേവ് മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.

ചരിത്രം[തിരുത്തുക]

സ്ലോവാക്ക് പാരഡൈസിലെ ആദ്യ സംരക്ഷിത റിസർവ് 1890-ൽ സ്ഥാപിതമായിരുന്നു. 1936-ൽ ആദ്യ സംരക്ഷിത സസ്യമായി എഡെൽവീസ് (edelweiss) തീരുമാനക്കപ്പെട്ടു.

ഭൂമിശാസ്ത്രം[തിരുത്തുക]

സ്ലോവാക് പാരഡൈസിൽ വെള്ളച്ചാട്ടങ്ങൾ നിരവധിയുണ്ട്

ദേശീയോദ്യാനം ബാൻസ്ക ബിസ്ട്രിക മേഖല (ബ്രെസ്നോ ജില്ല), പ്രെസോവ് മേഖല (പോപ്പോഡ് ജില്ല), കോസിസ് മേഖല (റോസ്നാവ, സ്പിസ്ക നോവ വെസ് ജില്ലകൾ) എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.


അവലംബം[തിരുത്തുക]

  1. "National Park of Slovenský raj". Slovak Tourist Board. n.d. ശേഖരിച്ചത് May 25, 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]