സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
സ്വീഡനു വേണ്ടി കളിക്കുന്നതിനിടയിൽ(2012 യൂറോ കപ്പ്).
Personal information
Full name സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
Height 1.95 m (6 ft 5 in)[1]
Position(s) ഫോർവേഡ്
Club information
Current team
A. C milan
Number 9
Senior career*
Years Team Apps (Gls)
1999–2001 Malmö FF 40 (16)
2001–2004 അജാക്സ് 74 (35)
2004–2006 യുവന്റ്സ് 70 (23)
2006–2009 Internazionale 88 (57)
2009–2011 ബാർസലോണ 29 (16)
2010–2011ഏ.സി.മിലാൻ (loan) 29 (14)
2011–2012 ഏ.സി.മിലാൻ

32

(28)
2012- പാരീസ് സെന്റ് ജെർമെയ്ൻ 10 (10)
National team
2001 സ്വീഡൻ U21 7 (6)
2001– സ്വീഡൻ 85 (39)
*Club domestic league appearances and goals, correct as of 4 നവംബർ 2012
‡ National team caps and goals, correct as of 14.25, 14 നവംബർ 2012 (UTC)

സ്വീഡന്റെയും നിലവിൽ എ സി മിലാന്റെയും മുൻനിര സ്‌ട്രൈക്കറാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഇടയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യൂറോ2012 യോഗ്യതാ മൽസരങ്ങൾക്ക് മുൻപ് ടീമിൽ തിരിച്ചെത്തി. യൂറോ2012ൽ ക്യാപ്റ്റനായാണ് കളിച്ചത്. ദേശിയ ടീമിന്റെ ക്യാപ്റ്റനായി തുടരുന്നു.

1990ൽ മാൽമോ എഫ്ഫിലായിരുന്നു ഇബ്രാഹിമോവിച്ച് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് അജാക്സിലും യുവന്റസിലും അദ്ദേഹം കളിച്ചു. 2006 ൽ എഫ്. സി. ഇന്റനാസിയോണലിൽ കരാറിലായി. 2007 ലും 2009ലും യുവേഫ ടീം ഓഫ് ദി ഇയറിൽ സ്ഥാനം നേടിയിരുന്നു. 2008-09 കാലയളവിൽ ലീഗിലെ ടോപ്പ് സ്കോററായിരുന്നു അദ്ദേഹം. 2009 ൽ അദ്ദേഹം ബാഴ്സലോണയിലെത്തി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉടർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷെ അധിക കാലം അദ്ദേഹം ബാഴ്സയിൽ കളിച്ചില്ല. വീണ്ടും ഇറ്റാലിയൻ ലീഗിലേക്ക് തിരിച്ചെത്തി. ഇത്തവണ എസി മിലാനിലേക്കായിരുന്നു ചേക്കേറിയത്. മിലാൻ ഡെർബി, ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് പോലെയുള്ള ശ്രദ്ധേയ മത്സരങ്ങളിൽ ഗോളുകൾ നേടിയും വിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്തുകൊണ്ട് അദ്ദേഹം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ നേരിട്ടു. ചാമ്പ്യൻസ് ലീഗിൽ ആറു ക്ലബ്ബുകൾക്കുവേണ്ടി ഗോൾ നേടിയ ഒരേയൊരു താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

ജീവിതരേഖ[തിരുത്തുക]

1981 ഒക്ടോബർ 3 ന് സെൽഫിക് ഇബ്രാഹിമോവിച്ചിന്റേയും ജുർക്ക ഗ്രാവിക്കിന്റേയും മകനായി സ്വീഡനിൽ ജനിച്ചു. മാതാപിതാക്കൽ രണ്ടുപേരും സ്വീഡനിലേക്ക് കുടിയേറിയവരാണ്. റോസൻ ഗാർഡിലാണ് അദ്ദേഹം വളർന്നത്. ആറാം വയസിൽ തനിക്ക് ലഭിച്ച രണ്ട് ഫുട്ബോൾ ബൂട്ടുകളുമായാണ് ഇബ്രാഹിമോവിച്ച് ഫുട്ബോൾ കളിച്ചു തുടങ്ങുന്നത്. പിന്നീട് പ്രാദേശിക ജൂനിയർ ടീമുകളായ മാൽമോ ബിഐ ലും എഫ്ബികെ ബാൽക്കണിലും അദ്ദേഹം കളിച്ചു.[2][3] ബാൽക്കണിനു വേണ്ടി കളിക്കുന്ന സമയത്ത്, ആദ്യ പകുതിയിൽ തന്റെ ടീം 4-0ന് പുറകിലായിരുന്നു. പകരക്കാരനായി എത്തിയ താൻ 8 ഗോളുകൾ നേടി ടീനിനെ വിജയിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ ഓർത്തിട്ടുണ്ട്.[3] പതിനഞ്ചാം വയസിൽ അദ്ദേഹം തന്റെ ഫുട്ബോൾ കരിയർ നിർത്താൻ ഇടവരുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മാനേജർ അദ്ദേഹത്തെ തിരിച്ച് കളിയിലേക്ക് എത്തിച്ചു.[4] തന്റെ ജൂനിയർ ഹൈസ്കൂൾ പഠനം ഒൻപതാം ഗ്രെയ്ഡോടെ അദ്ദേഹം പൂർത്തിയാക്കി ഹൈസ്കൂൾ ജീവിതത്തിലേക്ക് കടെന്നെങ്കിലും തന്റെ പഠനം ഉപേക്ഷിച്ച് പൂർണമായും ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ക്ലബ്ബ് കരിയർ[തിരുത്തുക]

അന്താരാഷ്ട്ര കരിയർ[തിരുത്തുക]

ബോസ്നിയ ആൻഡ് ഹെർസെഗോവിനിയക്കും ക്രൊയേഷ്യക്കും വേണ്ടി കളിക്കാൻ യോഗ്യതയുണ്ടായിരുന്നെങ്കിലും തന്റെ ജന്മ നാടായ സ്വീഡനുവേണ്ടി കളിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.[5]

2000-01 കാലത്ത് നടന്ന നോർഡിക്ക് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫറോയി ഐലൻഡിനെതിരെ 2001 ജനുവരി 31ന് ടിപ്പ്ഷാളനിൽ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇബ്രാഹിമോവിച്ച് തന്റെ അരങ്ങേറ്റം കുറിച്ചത്. മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.[6][7] 2001 ഒക്ടോബർ 7 ന് തന്റെ ആദ്യ പ്രധാന മത്സരം കളിച്ചു. ലോകകപ്പ് 2002 ലെ യോഗ്യതാ റൗണ്ടിൽ അലർബൈജാനെതിരെ 3-0ന് സ്വീഡൻ ജയിച്ച കളിയിൽ ഇബ്രഹിമോവിച്ച് ഒരു ഗോൾ നേടി. 2002ലെ ലോകകപ്പിൽ ദേശീയ ടീമിൽ അദ്ദേഹവും സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെയും സെനഗലിനെതിരെയും പകരക്കാനായെത്തുകയും ചെയ്തു. പക്ഷെ സ്വീഡൻ സെനഗലിനോട് തോറ്റ് പുറത്തായി.[8]

2004ലെ യൂറോകപ്പിൽ സ്വീഡന്റെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ അദ്ദേഹം ഇടം നേടിയിരുന്നു. ബൾഗേറിയയോട് 5-0ത്തിന് ജയിച്ച കളിയിൽ അദ്ദേഹം പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയിരുന്നു. ഇറ്റലിക്കെതിരെ നേടിയ ഗോൾ ആ ടൂർണമെന്റിലെ മികച്ച ഗോളുകൾക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ എത്തിയിരുന്നു. പക്ഷെ പിന്നീട് നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിനിടെ ഇബ്രാഹിമോവിച്ച് തന്റെ അവസരം പാഴാക്കുകയും സ്വീഡൻ മത്സരം തോൽക്കുകയും ചെയ്തു.

2004 സെപ്റ്റംബർ 4ന് നടന്ന ലോകകപ്പ് 2006 യോഗ്യതാ റൗണ്ടിൽ മാൾട്ടയ്ക്കെതിരെ അദ്ദേഹം 4 ഗോളുകൾ നേടി. മത്സം 7-0ന് സ്വീഡൻ ജയിച്ചു. പക്ഷെ 2006 ലോകകപ്പിൽ അദ്ദേഹത്തിന് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. ഇത്തവണ ജർമ്മനിയോട് തോറ്റ് സ്വീഡൻ പുറത്തായി.[9]

രാജ്യത്തെ ഏറ്റവും മികച്ച് കളിക്കാരന് നൽകുന്ന സ്വീഡിഷ് ഗോൾഡൻ ബോൾ 2007 ൽ അദ്ദേഹത്തിന് ലഭിച്ചു.[10]

2 വർഷമായി തുടർന്ന് വന്നിരുന്ന തന്റെ അന്താരാഷ്ട്ര കളികളിലെ ഗോൾ വരൾച്ച യൂറോ 2008ൽ ഗ്രീസിനെതിരെ 2008 ജൂൺ 10ന് നടന്ന മത്സരത്തിലും 4 ദിവസങ്ങൾക്ക് ശേഷം സ്പെയ്നിനെതിരെ നടന്ന മത്സരത്തിലും അദ്ദേഹം തീർത്തു.[11][12] ടൂർണമെന്റിൽ 2 ഗോളുകൾ നേടാനെ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ റഷ്യയോട് തോറ്റ് അവർ പുറത്തായി.[13]

2010ലോകകപ്പ് യോഗ്യതാറൗണ്ടിൽ മാൾട്ടയ്ക്കെതിരെ 2009 ജൂൺ 10ന് സ്വീഡൻ 4-0ത്തിന് ജയിച്ച മത്സരത്തിൽ അദ്ദേഹം ഒരു ഗോൾ നേടിയിരുന്നു.[14] സെപ്റ്റംബർ 5ന് ഹംഗറിക്കെതിരെ അവസാന നിമിഷം അദ്ദേഹം നേടിയ ഗോൾ സ്വീഡനെ 2-1ന് വിജയത്തിലെത്തിച്ചു.[15]

യൂറോ 2012ന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി അദ്ദേഹം ടീമിൽ തിരിച്ചെത്തുകയും ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു. യോഗ്യതാറൗണ്ടിലെ തന്റെ ആദ്യ ഗോൾ സാൻ മാരിനോയ്ക്കെതിരെ അദ്ദേഹം നേടി. ഒരു മണിക്കൂറോളം 10പേരായി ചുരുങ്ങി കളിച്ചിട്ടം 6-0ന് സ്വീഡൻ ജയിച്ച മത്സരത്തിൽ ആദ്യഗോളും അഞ്ചാമത്തെ ഗോളും അദ്ദേഹമാണ് നേടിയത്. ഫിൻലാൻഡിനെതിരെ 5-0ന് ജയിച്ച മത്സരത്തിൽ അദ്ദേഹം ഹാട്രിക് നേടി. യൂറോ 2012ൽ ഉക്രെയ്നെതിരെ നടന്ന സ്വീഡന്റെ ആദ്യ മത്സരത്തിൽ തന്നെ ഇബ്രാഹിമോവിച്ച് ഗോൾ നേടി.[16] ഫ്രാൻസിനെതിരെ 2-0ന് ജയിച്ച മത്സരത്തിലും ആദ്യ ഗോൾ നേടിയത് അദ്ദേഹം തന്നെയായിരിന്നു. ഈ ഗോൾ പിന്നീട് ടൂർണമെന്റിലെ മികച്ച ഗോളായി തിരഞ്ഞെടുത്തു.[17] ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും യൂറോ 2012 ന്റെ ടീമിൽ അദ്ദേഹം സ്ഥാനം നേടിയിരുന്നു. ക്വാർട്ടർ ഫൈനലിൽ എത്താതെ യൂറോ 2012 ടീമിൽ ഇടം നേടിയ ഏക കളിക്കാരനും അദ്ദേഹമായിരുന്നു.

2012 നവംബർ 14ന് ഫ്രണ്ട്സ് അറീന ഗ്രണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർത്തു.[18][19] 4-2ന് സ്വീഡൻ ജയിച്ച കളിയിൽ 4 ഗോളുകളും അദ്ദേഹമാണ് നേടിയത്. അദ്ദേഹം നാലാമതായി പോസ്റ്റിൽ നിന്നും 35-32വാര അകലെ നിന്ന് നേടിയ ഗോൾ ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച സിസ്സർ കിക്കായിട്ടാണ് ഫുട്ബോൾ ലോകവും പണ്ഡിതരും രേഖപ്പെടുത്തിയത്.[20] താൻ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും മനോഹരമായ ഗോൾ എന്നാണ് ഇംഗ്ലണ്ട് നായകൻ സ്റ്റീവൻ ജെറാർഡ് ഈ ഗോളിനെപ്പറ്റി അഭിപ്രായപ്പെട്ടത്. അസാധാരണമായ 'സിസ്സർ കിക്ക്' എന്നാണ് മുൻ ലോക ഫുട്‌ബോളർ സിനദിൻ സിദാനെ ഇതിനെ വിശേഷിപ്പിച്ചത്. ബി.ബി.സി.യുടെ ജോൺ മോട്‌സൺ, ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്നാണ് വിലയിരുത്തിയത്. ഗോൾകീപ്പർ സ്ഥാനത്തില്ലെന്ന് മനസ്സിലാക്കിയ താൻ പന്ത് വലയിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചതാണെന്നും അത് ഈ രീതിയിൽ കലാശിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഇബ്രാഹിമോവിച്ച് ഇതേപ്പറ്റി പ്രതികരിച്ചത്.[21]

നേട്ടങ്ങൾ[തിരുത്തുക]

 • 2011-12 സീസണിൽ ഇറ്റാലിയൻ ലീഗിലെ ടോപ്പ് സ്കോറർ.

അവലംബം[തിരുത്തുക]

 1. "Zlatan Ibrahimovic". AC Milan. Archived from the original on 2010-10-07. Retrieved 17 October 2010.
 2. "Zlatan Ibrahimović" (in സ്വീഡിഷ്). Evolvia. Archived from the original on 2012-03-16. Retrieved 28 May 2009.
 3. 3.0 3.1 "Rosenberg – för mig är han högerback" (in സ്വീഡിഷ്). Sydsvenskan. Archived from the original on 2011-11-20. Retrieved 28 May 2009.
 4. Jönsson, Jan (23 June 2001). "Så blev Zlatan stor" (in സ്വീഡിഷ്). Sydsvenskan. Archived from the original on 2011-11-20. Retrieved 28 May 2009.
 5. "Croatia: We wanted Zlatan as well". aftonbladet.se. Retrieved 18 August 2009.
 6. "Zlatan Ibrahimović profile". European Football. Retrieved 30 December 2011.
 7. "Sweden – Faroe Islands (0–0)". European Football. Retrieved 17 November 2011.
 8. "Golden day for Senegal". BBC Sport. 16 June 2002. Retrieved 1 September 2009.
 9. "Germany 2–0 Sweden". BBC Sport. 24 June 2006. Retrieved 1 September 2009.
 10. "Ibrahimovic wins Swedish Golden Ball award". ESPN. 12 November 2007. Archived from the original on 2012-10-24. Retrieved 4 December 2010.
 11. "Greece 0–2 Sweden". BBC Sport. 10 June 2008. Retrieved 1 September 2009.
 12. "Sweden 1–2 Spain". BBC Sport. 14 June 2008. Retrieved 1 September 2009.
 13. "Lagerback devastated by Euro exit". BBC Sport. 18 June 2008. Retrieved 1 September 2009.
 14. "Report: Sweden vs Malta". ESPN. 10 June 2008. Archived from the original on 2012-10-24. Retrieved 5 September 2009.
 15. "Sweden defeats Hungary 2–1 in World Cup Qualifier". Fox Soccer. 5 September 2008. Retrieved 5 September 2009.
 16. "Ukraine 2 Sweden 1". BBC Sport. 11 June 2012. Retrieved 11 June 2012.
 17. "Euro 2012: France get quarterfinal with 2-0 Sweden loss". 20June 2012. {{cite news}}: Check date values in: |date= (help)
 18. "Zlatan Ibrahimovic: taekwondo blackbelt key to Swedish striker's goalscoring prowess". Daily Telegraph. 15 November 2012. Retrieved 15 November2012. {{cite web}}: Check date values in: |accessdate= (help)
 19. "Zlatan Ibrahimovic: I liked the first goal more because it was history". Guardian UK. 15 November 2012. Retrieved 15 November2012. {{cite web}}: Check date values in: |accessdate= (help)
 20. "Zlatan Ibrahimovic goal like 'a video game', says Sweden coach". BBC Sport. 14 November 2012. Retrieved 15 November 2012.
 21. "'സിസ്സർ കിക്കിൽ' ഇബ്ര നേടിയത് ഏറ്റവും മികച്ച ഗോൾ!". Archived from the original on 2012-11-16. Retrieved 2012-11-16.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ