സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും (ഗെയിം ഷോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും
സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും
തരംമ്യൂസിക് ഗെയിം ഷോ
അവതരണം
ആഖ്യാനംപ്രയാഗ മാർട്ടിൻ (സീസൺ 3)
അനു സിത്താര (സീസൺ 4)
ആശ ശരത് (സീസൺ 5)
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം5
എപ്പിസോഡുകളുടെ എണ്ണം170
(സീസൺ 1:43
സീസൺ 2:24
സീസൺ 3:39
സീസൺ 4:37
സീസൺ 5:25)
നിർമ്മാണം
നിർമ്മാണംഏഷ്യാനെറ്റ്
നിർമ്മാണസ്ഥലം(ങ്ങൾ)കാക്കനാട്, കേരളം
Camera setupമൾട്ടിമീഡിയ
സമയദൈർഘ്യം1 hour approx.
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format576i എസ്ഡി ടിവി
1080i എച്ച് ഡി ടിവി
ഒറിജിനൽ റിലീസ്10 ആഗസ്റ്റ് 2019 – 26 നവംബർ 2023
കാലചരിത്രം
അനുബന്ധ പരിപാടികൾസ്റ്റാർട്ട് മ്യൂസിക്
External links
ഹോട്സ്റ്റാർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു മ്യൂസിക് ഗെയിം ഷോ ആണ് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും (English:Start Music Aaradyam Padum).ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്‌സ്റ്റാറിലും ഇത് ഡിജിറ്റലായി സ്ട്രീം ചെയ്യുന്നു.[1] [2][3][4][5]ഷോ വിജയകരമായി 5 സീസണുകൾ പൂർത്തിയാക്കി. തമിഴ് റിയാലിറ്റി ഷോയായ സ്റ്റാർട്ട് മ്യൂസിക്കിന്റെ മലയാളം പതിപ്പാണിത്.

സീസണുകൾ[തിരുത്തുക]

പതിപ്പ് അവതാരകൻ/അവതാരക തുടങ്ങിയ തീയതി അവസാനിച്ച തീയതി എപ്പിസോഡുകൾ
1 ആര്യ 10 ഓഗസ്റ്റ് 2019 4 ജനുവരി 2020 43
2 ആര്യ&
ധർമ്മജൻ ബോൾഗാട്ടി
14 നവംബർ 2020 7 ഫെബ്രുവരി 2021 24
3 അനൂപ് കൃഷ്ണൻ &
സുചിത്ര നായർ
27 ഓഗസ്റ്റ് 2021 26 ഡിസംബർ 2021 39
4 ആര്യ &
അനൂപ് കൃഷ്ണൻ
25 ജൂൺ 2022 26 നവംബർ 2022 37
5 ആര്യ &
അനൂപ് കൃഷ്ണൻ
13 ഓഗസ്റ്റ് 2023 26 നവംബർ 2023 25

ടീമുകൾ[തിരുത്തുക]

ഏഷ്യാനെറ്റിലെ രണ്ട് സീരിയലുകളിൽ നിന്നും നാല് പേർ ചേരുന്ന രണ്ട് ടീമുകളോ അഥവാ സോഷ്യൽ മീഡിയ, ടെലിവിഷൻ, ചലച്ചിത്രം തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയമായ നാല് പേരടങ്ങുന്ന രണ്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. രണ്ടോ നാലോ എപ്പിസോഡുകളായിട്ടാണ് രണ്ടു ടീമുകൾ മത്സരിക്കുന്നത്.

റൗണ്ടുകൾ[തിരുത്തുക]

റൗണ്ട്-1[തിരുത്തുക]

ഈ റൗണ്ട് ഇരു ടീമുകൾക്കും പൊതുവേ ഉള്ള റൗണ്ടാണ്. ഒരു ഗാനത്തിൻ്റെ ഈണം മാത്രം കേൾപ്പിച്ച് പാട്ട് ഏതെന്ന് കണ്ടുപിടിച്ച് ആദ്യം ബസർ അമർത്തി ഉത്തരം പറയുന്ന ടീമിന് പോയിൻ്റ് ലഭിക്കും. അഞ്ച് അവസരങ്ങളാണ് രണ്ട് ടീമുകൾക്ക് പൊതുവേ ലഭിക്കുന്നത്. ഏറ്റവും കൂടുതൽ പ്രാവശ്യം ബസർ അമർത്തി ശരിയായ ഉത്തരം പറയുന്ന ടീമായിരിക്കും ഈ റൗണ്ടിൻ്റെ വിജയി.

റൗണ്ട്-2[തിരുത്തുക]

ഈ റൗണ്ട് ഇരു ടീമുകൾക്കും ഈ റൗണ്ട് ഇരു ടീമുകൾക്കും വ്യക്തിഗതമായി ഉള്ള റൗണ്ടാണ്. ഈ റൗണ്ടിൽ രണ്ട് ടീമുകളിൽ നിന്നുള്ള ഓരോ മത്സരാർത്ഥിയും മൈക്കിൻ്റെ മുന്നിൽ നിർത്തും. ഏതെങ്കിലും ഒരു പാട്ട് സ്ക്രീനിൽ തെളിയുകയും അതിൽ മൂന്നു വാക്കുകളുടെ സ്ഥാനത്ത് ഡാഷ് ആയിരിക്കും ഉണ്ടാവുക. ഗായകർ പാട്ട് പാടുമ്പോൾ യഥാസമയത്ത് ഡാഷ് ഇട്ടിട്ടുള്ള മൂന്ന് വാക്കുകൾ ആലപിക്കില്ല. ആസമയത്ത് മത്സരാർത്ഥികൾ ആ വാക്കുകൾ തെറ്റില്ലാതെ പാടണം. അഥവാ മത്സരാർത്ഥി ഒന്നും പറയാതെയോ തെറ്റുത്തരം പറഞ്ഞാലോ മൈക്കിൽനിന്നും വെള്ളം പുറത്ത് വന്ന് മത്സരാർത്ഥിയുടെ മുഖത്ത് ഒഴിക്കും.ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ശരിയായ ഉത്തരം പറയുന്ന ടീമായിരിക്കും ഈ റൗണ്ടിൻ്റെ വിജയി.

റൗണ്ട്-3[തിരുത്തുക]

ഈ റൗണ്ട് ഇരു ടീമുകൾക്കും ഈ റൗണ്ട് ഇരു ടീമുകൾക്കും വ്യക്തിഗതമായി ഉള്ള റൗണ്ടാണ്. ഈ റൗണ്ടിൽ രണ്ട് ടീമുകളിൽ നിന്നുള്ള ഓരോ മത്സരാർത്ഥിക്കും ചെവിയിൽ ഇയർഫോൺ ഖടിപ്പിച്ചിട്ട് വളരെ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കും. ബാക്കിയുള്ള മൂന്ന് മത്സരാർത്ഥികൾ വായനക്കാതെ ഗായകർ പാടുന്ന പാട്ട് അഭിനയിച്ച് മത്സരാർത്ഥിയെക്കൊണ്ട് പറയിക്കണം.ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ശരിയായ ഉത്തരം പറയുന്ന ടീമായിരിക്കും ഈ റൗണ്ടിൻ്റെ വിജയി.

റൗണ്ട്-4[തിരുത്തുക]

ഈ റൗണ്ട് ഇരു ടീമുകൾക്കും പൊതുവേ ഉള്ള റൗണ്ടാണ്.ഒരു ഗാനത്തിൻ്റെ അനുപല്ലവി കേൾപ്പിച്ച് പല്ലവി കണ്ടുപിടിച്ച് ആദ്യം ബസർ അമർത്തി ഉത്തരം പറയുന്ന ടീമിന് പോയിൻ്റ് ലഭിക്കും. അല്ലെങ്കിൽ സ്ക്രീനിൽ പാട്ടിനെ കുറിച്ചുള്ള ചിത്രങ്ങൾ കാണിക്കും.ആദ്യം ബസർ അമർത്തി ഉത്തരം പറയുന്ന ടീമിന് പോയിൻ്റ് ലഭിക്കും. അഞ്ച് അവസരങ്ങളാണ് രണ്ട് ടീമുകൾക്ക് പൊതുവേ ലഭിക്കുന്നത്. ഏറ്റവും കൂടുതൽ പ്രാവശ്യം ബസർ അമർത്തി ശരിയായ ഉത്തരം പറയുന്ന ടീമായിരിക്കും ഈ റൗണ്ടിൻ്റെ വിജയി.

നിലവറ[തിരുത്തുക]

ഓരോ റൗണ്ട് കഴിയും തോറും ഓരോ നിലവറ റൗണ്ടുകളിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് പങ്കെടുക്കണം. ഒരു റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു മത്സരാർത്ഥിയാണ് ഈ റൗണ്ടിൽ പങ്കെടുക്കേണ്ടത്. മത്സരാർത്ഥിക്ക് ചെവിയിൽ ഇയർഫോൺ ഖടിപ്പിച്ചിട്ട് വളരെ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കും. അവരെ നിലവറയിലേക്ക് വിടും. അവയിൽ പൂജ്യം മുതൽ പരമാവധി തുകകൾ എഴുതിയിരിക്കുന്ന നാല് പോടിയം ഉണ്ടായിരിക്കും. അതിൽ എഴുതിയിരിക്കുന്ന തുക മത്സരാർത്ഥിക്ക് കാണാൻ കഴിയില്ല. അവർ നാല് പോടിയത്തിൽ നിന്നും ഏതെങ്കിലും ഒന്നിൽ ഉള്ള ബസർ അമർത്തണം. ഏത് പോടിയത്തിൽ ബസർ അമർത്തുന്നുവോ അതിൽ എഴുതിയിരിക്കുന്ന തുക ടീമിന് ലഭിക്കും. ഓരോ റൗണ്ട് കഴിയുന്ന നിലവറയിൽ നിന്ന് ലഭിക്കുന്ന പരമാവധി സമ്മാന തുക ഇങ്ങനെ:
റൗണ്ട് 1:₹10,000
റൗണ്ട് 2:₹25,000
റൗണ്ട് 3:₹50,000
റൗണ്ട് 4:₹1,00,000

ജാക്ക്പോട്ട് നിലവറ[തിരുത്തുക]

ഒരു പക്ഷേ, ഏതെങ്കിലും ഒരു ടീം എല്ലാ റൗണ്ടുകളിലും വിജയിച്ചാൽ നാലാമത്തെ നിലവറയിൽ നിന്ന് ലഭിക്കുന്ന പരമാവധി സമ്മാന തുക പത്ത് ലക്ഷമായി മാറും.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-19. Retrieved 2022-07-15.
  2. https://www.keralatv.in/start-music-season-2-aaradhyam-padum/
  3. https://www.keralatv.in/start-music-season-3-aaradhyam-padum/
  4. https://timesofindia.indiatimes.com/tv/news/malayalam/actress-prayaga-martin-to-feature-in-start-music-3-watch-promo/articleshow/85683895.cms
  5. https://timesofindia.indiatimes.com/tv/news/malayalam/tv-actors-anoop-krishnan-and-suchithra-nair-to-make-their-anchoring-debut-with-start-music-season-3/articleshow/85585757.cms