സ്യൂഡോമയോപ്പിയ
സ്യൂഡോമയോപ്പിയ | |
---|---|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം ഒപ്റ്റോമെട്രി |
ലക്ഷണങ്ങൾ | കാഴ്ച മങ്ങൽ, അസ്തെനോപ്പിയ |
സീലിയറി പേശിയുടെ അനിയന്ത്രിതമായ ചുരുങ്ങൽ (സ്പാസം ഓഫ് അക്കൊമഡേഷൻ) മൂലം പ്രകാശം കണ്ണിലെ റെറ്റിനയിൽ പതിക്കുന്നതിന് പകരം റെറ്റിനക്ക് മുന്നിൽ പതിക്കുന്ന മെഡിക്കൽ അവസ്ഥയാണ് സ്യൂഡോമയോപ്പിയ. കണ്ണിന്റെ ആകൃതി അല്ലെങ്കിൽ മറ്റ് അടിസ്ഥാന ശരീരഘടന മൂലമുണ്ടാകുന്ന മയോപിയയിൽ (ഹ്രസ്വദൃഷ്ടി) നിന്ന് ഇത് വ്യത്യസ്തമാണ്. പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെയോ അല്ലെങ്കിൽ കണ്ണിന്റെ ബുദ്ധിമുട്ട് അല്ലെങ്കിൽ ഒക്കുലാർ സിസ്റ്റങ്ങളുടെ ക്ഷീണം എന്നിവയിലൂടെ സ്യൂഡോമയോപിയ സജീവമാകാം. സജീവമായ അക്കൊമഡേഷൻ ഉള്ള ചെറുപ്പക്കാരിൽ ഇത് സാധാരണമാണ്. കൂടുതൽ നേരം വായന, കംപ്യൂട്ടർ/മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഉള്ളവരിൽ സ്യൂഡോമയോപ്പിയ മൂലം കാഴ്ച മങ്ങലും തലവേദനയും ഉണ്ടാകാൻ സാധ്യതയുണ്ട്.
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]സ്യൂഡോമയോപിയ രോഗികളിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം
- ദൂരക്കാഴ്ചയുടെ മങ്ങൽ: സമീപ ജോലികളിൽ ദീർഘനേരം ഏർപ്പെട്ടു കഴിഞ്ഞാൽ ഇടയ്ക്കിടെയുണ്ടാകുന്ന മങ്ങൽ സ്യൂഡോമയോപിയയുടെ പ്രധാന ലക്ഷണമാണ്.
- അസ്‌തെനോപിയ
- തലവേദന
- കണ്ണ് വേദന/സ്ട്രെയിൻ
- ഫോട്ടോഫോബിയ [1]
- ഈസോട്രോപിയ: സ്യൂഡോമയോപിയയുടെ സാധാരണ കാരണമായ അക്കൊമഡേഷൻ സ്പാസം രോഗാവസ്ഥയിൽ അക്യൂട്ട് ഈസോട്രോപിയ ഉണ്ടാകാം.[2]
- ഡിപ്ലോപ്പിയ: ഈസോട്രോപിയ അല്ലെങ്കിൽ കൺവെർജെൻസ് സ്പാസം കാരണം ഡിപ്ലോപ്പിയ ഉണ്ടാകാം
കോൺകേവ് (മൈനസ്) ലെൻസുകൾ ഉപയോഗിക്കുമ്പോൾ കാഴ്ച താൽക്കാലികമായി മെച്ചപ്പെടാം. പക്ഷെ അത് രോഗാവസ്ഥയെ പ്രതികൂലമായി ബാധിക്കും. അട്രോപിൻ അല്ലെങ്കിൽ ഹോമാട്രോപിൻ കണ്ണ് തുള്ളി മരുന്നുകൾ പോലുള്ള ശക്തമായ സൈക്ലോപ്ലെജിക് ഉപയോഗിച്ച് സൈക്ലോപ്ലെജിക് റിഫ്രാക്ഷൻ വഴിയാണ് രോഗനിർണയം നടത്തുന്നത്. സിലിയറി പേശി സ്പാസം മൂലം അക്കൊമഡേഷൻ ആമ്പ്ലിറ്റൂഡും ഫെസിലിറ്റിയും കുറയാം.
ചികിത്സ
[തിരുത്തുക]ചികിത്സ അന്തർലീനമായ രോഗകാരണത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവ കാരണങ്ങളിൽ സിസ്റ്റമിക് അല്ലെങ്കിൽ ഓക്യുലാർ മരുന്നുകൾ, ബ്രൈൻ സ്റ്റെം പരുക്ക്, യൂവിയൈറ്റിസ് പോലുള്ള സജീവമായ ഓക്യുലാർ വീക്കം എന്നിവ ഉൾപ്പെടാം. പ്രവർത്തന സാഹചര്യങ്ങളിൽ മാറ്റം വരുത്തിയും, നേത്ര വ്യായാമങ്ങൾ വഴിയും സ്യൂഡോമയോപിയ കൈകാര്യം ചെയ്യാൻ കഴിയും.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Pseudomyopia - symptoms". PSEUDOMYOPIA - false nearsightedness. Archived from the original on 2021-06-24. Retrieved 2021-06-21.
- ↑ "Acute Adult Onset Comitant Esotropia Associated with Accommodative Spasm".
"Spasm of accommodation associated with closed head trauma". J Neuroophthalmol. 22 (1): 15–7. 2002. doi:10.1097/00041327-200203000-00005. PMID 11937900.
"Comparative analysis of the efficacy of some methods of conservative treatment of accommodation spasms and myopia in children". Vestn Oftalmol. 118 (6): 10–2. 2002. PMID 12506647.