സ്മിത തൽവാൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്മിത തൽവാൽക്കർ
സ്മിത തൽവാൽക്കർ .png
ജനനംസ്മിത ഗോവികർ
(1954-07-05)ജൂലൈ 5, 1954[1]
മരണം6 ഓഗസ്റ്റ് 2014(2014-08-06) (പ്രായം 60)[2]
മുംബൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടി, നിർമാതാവ്, സംവിധായിക

പ്രമുഖ മറാഠി നടിയും നിർമാതാവും സംവിധായികയുമായിരുന്നു സ്മിത തൽവാൽക്കർ(5 സെപ്റ്റംബർ 1954 – 6 ഓഗസ്റ്റ് 2014). സിനിമാ നിർമാതാവെന്ന നിലയിൽ കലാത്ത് നകാലത്ത്, തു തിത്തെ മെ എന്നീ ചിത്രങ്ങൾക്ക് രണ്ടുതവണ ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്.[3]

ജീവിതരേഖ[തിരുത്തുക]

പതിനേഴ് വർഷത്തോളം ദൂരദർശൻ ചാനലിൽ വാർത്താ അവതാരകയായായിരുന്നു..[4] 'അസ്മിത ചിത്ര' എന്ന നിർമ്മാണക്കമ്പനിയുടെ ബാനറിലാണ് ചലച്ചിത്രങ്ങളും ടി.വി. സീരിയലുകളും നിർമിച്ചത്.[5] മറാഠി നാട്യപരിഷത്തിന്റെ ചെയർപേഴ്‌സണായിരുന്നു. ചൗകത്ത് രാജ, ചെക്ക് മെയ്റ്റ്, ടോപ്പീ ഖാലാരേ, അദ്ഗുല മദ്ഗുല തുടങ്ങി പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടി.വി.സീരിയലിലും അഭിനയിച്ചു. നവത് മാഝി ലഡ്കി എന്ന ചലച്ചിത്രത്തിന് മികച്ച സംവിധായികയ്ക്കുള്ള മഹാരാഷ്ട്ര സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സിനിമാ നിർമാതാവെന്ന നിലയിൽ രണ്ടുതവണ ദേശീയപുരസ്‌കാരം
  • മികച്ച സംവിധായികയ്ക്കുള്ള മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡ്

അവലംബം[തിരുത്തുക]

  1. Phadke, Aparna (2012 September 29). "The day the ever-smiling Sanjay Surkar cried". Times of India. ശേഖരിച്ചത് 2013 January 10.
  2. Mukane, Pratik (2014 August 6). "Veteran Marathi actress Smita Talwalkar passes away at 59". Daily News and Analysis. ശേഖരിച്ചത് 2014 August 6.
  3. "മറാഠി നടി സ്മിത തൽവാൽക്കർ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 2014 ഓഗസ്റ്റ് 7.
  4. "Smita Talwalkar: Live wire of positive energy". Goa, India: Navhind Times. 2012 March 27. ശേഖരിച്ചത് 2013 January 8.
  5. "Zee network spreads further". 2007 February 7. ശേഖരിച്ചത് 2013 January 9.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്മിത_തൽവാൽക്കർ&oldid=2333442" എന്ന താളിൽനിന്ന് ശേഖരിച്ചത്