സ്പ്രിംഗ് ബൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പ്രിംഗ് ബൂട്ട്
Original author(s)Rod Johnson
വികസിപ്പിച്ചത്VMware
Stable release
3.2.5[1] Edit this on Wikidata
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava
പ്ലാറ്റ്‌ഫോംJava EE
തരംApplication framework
അനുമതിപത്രംApache License 2.0
വെബ്‌സൈറ്റ്spring.io/projects/spring-boot

സ്പ്രിംഗ് ബൂട്ട് എക്സ്റ്റൻഷൻ ഡിഫോൾട്ട് കോൺഫിഗറേഷനുകൾ നൽകിക്കൊണ്ട് പ്രൊഡക്ഷൻ-ഗ്രേഡ് സ്പ്രിംഗ് ആപ്ലിക്കേഷനുകളുടെ വികസനം ലളിതമാക്കുന്നു, വ്യക്തമായ സജ്ജീകരണത്തിന്റെ ആവശ്യകത കുറയ്ക്കുന്നു, ബോയിലർ പ്ലേറ്റ് കോഡിന്(ബേസിക് സ്ട്രക്ചറിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രവർത്തനങ്ങളും അടങ്ങുന്ന, പുതിയ സോഫ്‌റ്റ്‌വെയർ പ്രോജക്‌ടുകളുടെ സ്റ്റാർട്ടിംഗ് പോയിന്റായി വർത്തിക്കുന്ന, മുൻകൂട്ടി എഴുതിയതും പൊതുവായതും പുനരുപയോഗിക്കാവുന്നതുമായ ഒരു കോഡാണ് ബോയിലർ പ്ലേറ്റ് കോഡ്.) പകരം ആപ്ലിക്കേഷൻ ലോജിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡെവലപ്പർമാരെ അനുവദിക്കുന്നു. ഇത് കൺവെൻഷൻ-ഓവർ-കോൺഫിഗറേഷൻ തത്വം പിന്തുടരുന്നു[2], പൊതുവായ ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുകയും കാര്യക്ഷമമായ വികസന അനുഭവം നൽകുകയും ചെയ്യുന്നു. ചെറിയ രീതിയിലുള്ള കോൺഫിഗറേഷൻ മാത്രം വേണ്ടി വരുന്ന ആപ്ലിക്കേഷനാണ് സ്പ്രിംഗ് ആപ്ലിക്കേഷൻ.[3]ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് നടത്തുന്ന സ്പ്രിംഗ് ടീമിന് "ഒപ്പീനിയേറ്റ്ഡ് വ്യൂ" ഉണ്ട് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഡിഫോൾട്ട് കോൺഫിഗറേഷനുകളും മികച്ച രീതികളും നൽകുകയും ഡെവലപ്പർമാർക്കുള്ള സജ്ജീകരണ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ്.[4] ഇത് ഒരു റെക്കമന്റഡ് ചോയിസുകളും കോൺഫിഗറേഷനുകളും വാഗ്ദാനം ചെയ്തുകൊണ്ട് സോഫ്റ്റ്വയർ ഡെവലപ്മെന്റ് ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു, ഡെവലപർമാരുടെ കഴിവ് ഉപയോഗിച്ചുള്ള വിപുലമായ സജ്ജീകരണത്തിന്റെയും തീരുമാനമെടുക്കലിന്റെയും ആവശ്യകത കുറയ്ക്കുന്നു.

ജാവ, കോട്ലിൻ എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ച് ഒരു സ്പ്രിംഗ് ബൂട്ട് ആപ്ലിക്കേഷൻ എഴുതാം.[5]

പ്രത്യേകതകൾ[തിരുത്തുക]

  • എംബഡഡ് ടോംകാറ്റ്, ജെട്ടി അല്ലെങ്കിൽ അണ്ടർടൗ വെബ് ആപ്ലിക്കേഷൻ സെർവർ
  • ബിൽഡ് ടൂളിനായി ഒപ്പീനിയേറ്റഡ് 'സ്റ്റാർട്ടർ' പ്രോജക്റ്റ് ഒബ്ജക്റ്റ് മോഡലുകൾ (POMs) നൽകുക. സ്പ്രിംഗ് ബൂട്ടിനെ പിന്തുണയ്‌ക്കുന്ന ബിൽഡ് ടൂളുകൾ മാവെനും ഗ്രേഡിലും മാത്രമാണ്.[6]
  • സ്പ്രിംഗ് ആപ്ലിക്കേഷന്റെ ഓട്ടോമാറ്റിക് കോൺഫിഗറേഷൻ[7]
  • മെട്രിക്‌സ്, ഹെൽത്ത് ചെക്കുകൾ, എക്‌സ്‌റ്റേണൈസ്ഡ് കോൺഫിഗറേഷൻ എന്നിവ പോലുള്ള പ്രൊഡക്ഷൻ-റെഡി ഫംഗ്‌ഷണാലിറ്റി നൽകുക മുതലായവ ഉൾപ്പെടുന്നു.[8]
  • കോഡ് സൃഷ്ടിക്കേണ്ട ആവശ്യമില്ല.
  • എക്സ്എംഎൽ കോൺഫിഗറേഷൻ ആവശ്യമില്ല.

ബൂട്ട്സ്ട്രാപ്പിംഗ് ഡിസ്പാച്ചർ സെർവ്ലെറ്റ്[തിരുത്തുക]

മനുഷ്യന്റെ ഇടപെടലോടെയുള്ള സജ്ജീകരണത്തിന്റെ ആവശ്യകത ഇല്ലാതാക്കി, DispatcherServlet സ്വയമേ കോൺഫിഗർ ചെയ്തുകൊണ്ട് സ്പ്രിംഗ് ബൂട്ട് വെബ് ആപ്ലിക്കേഷൻ വികസനം ലളിതമാക്കുന്നു. ഇത് ആപ്ലിക്കേഷന്റെ ഘടനയോടും ക്രമീകരണങ്ങളോടും ബുദ്ധിപരമായി പൊരുത്തപ്പെടുന്നു, കോൺഫിഗറേഷനുകൾ സ്വയമേവ കണ്ടെത്തുകയും, അവ പ്രയോഗിച്ചുകൊണ്ട് വികസന പ്രക്രിയയെ കാര്യക്ഷമമാക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. "Release 3.2.5". 18 ഏപ്രിൽ 2024. Retrieved 25 ഏപ്രിൽ 2024.
  2. "convention-over-configuration solution". 7 January 2024.
  3. "Spring applications with minimal amounts of configuration". 7 January 2024.
  4. "Spring Boot Takes an Opinionated Approach". 7 January 2024.
  5. "Using Multiple Programming Languages". 8 January 2024.
  6. "Which build tool is more commonly used for Spring Boot: Maven or Gradle?". 8 January 2024.
  7. 7.0 7.1 "Auto-configuration using Spring Boot". 8 January 2024.
  8. "Production-ready Features". 8 January 2024.
"https://ml.wikipedia.org/w/index.php?title=സ്പ്രിംഗ്_ബൂട്ട്&oldid=4017682" എന്ന താളിൽനിന്ന് ശേഖരിച്ചത്