സ്പോക്കെയ്ൻ
സ്പോക്കെയ്ൻ, വാഷിംങ്ടൺ | ||||||||
---|---|---|---|---|---|---|---|---|
City of Spokane | ||||||||
| ||||||||
| ||||||||
Nickname(s): The Lilac City | ||||||||
Motto(s): Creative by Nature | ||||||||
Interactive map of Spokane | ||||||||
Coordinates: 47°39′32″N 117°25′30″W / 47.65889°N 117.42500°W | ||||||||
Country | United States | |||||||
State | Washington | |||||||
County | Spokane | |||||||
Founded | 1873[1] | |||||||
Incorporated | November 29, 1881 | |||||||
സ്ഥാപകൻ | James Glover[1] | |||||||
നാമഹേതു | Spokane people | |||||||
• ഭരണസമിതി | Spokane City Council | |||||||
• Mayor | Nadine Woodward (R) | |||||||
• City | 69.50 ച മൈ (179.99 ച.കി.മീ.) | |||||||
• ഭൂമി | 68.76 ച മൈ (178.09 ച.കി.മീ.) | |||||||
• ജലം | 0.74 ച മൈ (1.91 ച.കി.മീ.) 1.28% | |||||||
ഉയരം | 1,843 അടി (562 മീ) | |||||||
• City | 2,28,989 | |||||||
• റാങ്ക് | US: 97th | |||||||
• ജനസാന്ദ്രത | 3,300/ച മൈ (1,300/ച.കി.മീ.) | |||||||
• നഗരപ്രദേശം | 486,225 (US: 82nd) | |||||||
• മെട്രോപ്രദേശം | 585,784 (US: 99th) | |||||||
• CSA | 757,146[3] (US: 67th)[3] | |||||||
Demonym(s) | Spokanite | |||||||
സമയമേഖല | UTC−8 (PST) | |||||||
• Summer (DST) | UTC−7 (PDT) | |||||||
ZIP Codes | Zip codes[5] | |||||||
ഏരിയ കോഡ് | 509 | |||||||
Official tree | Ponderosa Pine | |||||||
GNIS feature ID | 1512683[6] | |||||||
വെബ്സൈറ്റ് | my.spokanecity.org |
സ്പോക്കെയ്ൻ (/spoʊˈkæn/ ⓘ spoh-KAN)[7] അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ സംസ്ഥാനത്തെ, സ്പോക്കെയ്ൻ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൗണ്ടി സീറ്റുമാണ്. കിഴക്കൻ വാഷിംഗ്ടണിൽ, സെൽകിർക്ക് പർവതനിരകളോട് ചേർന്ന് സ്പോക്കെയ്ൻ നദിയോരത്ത്, റോക്കി പർവതനിരകളുടെ പടിഞ്ഞാറായി, കനേഡിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 92 മൈൽ (148 കിലോമീറ്റർ) തെക്ക് ഭാഗത്തും വാഷിംഗ്ടൺ-ഐഡഹോ അതിർത്തിയിൽ നിന്ന് 18 മൈൽ (30 കിലോമീറ്റർ) പടിഞ്ഞാറുമായി ഐ-90- അന്തർസംസ്ഥാന പാതയിൽ സിയാറ്റിലിന് 279 മൈൽ (449 കി.മീ.)[8] കിഴക്കു ഭാഗത്തായി ഇത് സ്ഥിതിചെയ്യുന്നു.
സ്‌പോക്കെയ്ൻ മെട്രോപൊളിറ്റൻ പ്രദേശം, സ്‌പോക്കെയ്ൻ-കൊയൂർ ഡി അലീൻ സംയുക്ത സ്റ്റാറ്റിസ്റ്റിക്കൽ മേഖല, ഇൻലാൻഡ് നോർത്ത് വെസ്റ്റ് എന്നിവയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമാണ് സ്പോക്കെയ്ൻ നഗരം. ഫാദേഴ്‌സ് ഡേയുടെ ജന്മസ്ഥലമായും പ്രാദേശികമായി "ലിലാക് സിറ്റി" എന്ന വിളിപ്പേരിലും നഗരം അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റായ സ്‌പോക്കെയ്‌ൻ ഹൂപ്‌ഫെസ്റ്റിന് വർഷം തോറും സ്‌പോക്കെയ്ൻ നഗരം ആതിഥേയത്വം വഹിക്കുന്നതിനാൽ ഔദ്യോഗികമായി സ്‌പോക്കെയ്‌ൻ നഗരം ഹൂപ്‌ടൗൺ യുഎസ്എ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. സ്‌പോക്കെയ്ൻ നഗരകേന്ദ്രത്തിന് 5 മൈൽ (8 കിലോമീറ്റർ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സ്‌പോക്കെയ്‌ൻ അന്താരാഷ്ട്ര വിമാനത്താവളമാണ് നഗരത്തിനും വിശാലമായ ഉൾനാടൻ വടക്കുപടിഞ്ഞാറൻ പ്രദേശത്തിനും ആവശ്യമായ വ്യോമസേവനം നൽകുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം, 208,916 ജനസംഖ്യയുണ്ടായിരുന്ന സ്‌പോക്കെയ്‌ൻ വാഷിംഗ്ടണിലെ രണ്ടാമത്തെ വലിയ നഗരം, യു.എസിലെ 101-ാമത്തെ വലിയ നഗരം എന്നീ സ്ഥാനങ്ങൾ നിലനിർത്തിയിരുന്നു. 2020 ലെ പുതിയ സെൻസസ് പ്രകാരമുള്ള സ്‌പോക്കൻ നഗരത്തിലെ ജനസംഖ്യ 228,989 ആയിരുന്നു. 2019 ൽ സ്‌പോക്കെയ്ൻ മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 573,493 ആയി കണക്കാക്കിയിരുന്നു.
ഈ പ്രദേശത്ത് ആദ്യമായി താമസിച്ച, സ്പോക്കെയ്ൻ ഗോത്രം (അവരുടെ പേര് സാലിഷൻ ഭാഷയിൽ "സൂര്യന്റെ മക്കൾ" എന്നാണ് അർത്ഥമാക്കുന്നത്), വ്യാപകമായി വേട്ടയാടിയാണ് ജീവിച്ചിരുന്നത്. ഡേവിഡ് തോംസൺ 1810-ൽ നോർത്ത് വെസ്റ്റ് കമ്പനിയ്ക്കായി പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് പ്രാദേശിക വിപുലീകരണം നടത്തുകയും സ്‌പോക്കെയ്ൻ ഹൗസ് സ്ഥാപിച്ചുകൊണ്ട് ഈ പ്രദേശത്ത് പര്യവേക്ഷണം നടത്തുകയും ചെയ്തു. വാഷിംഗ്ടണിലെ ആദ്യത്തെ ദീർഘകാല യൂറോപ്യൻ കുടിയേറ്റകേന്ദ്രമായിരുന്നു ഈ വ്യാപാരകേന്ദ്രം.1881-ൽ നോർത്തേൺ പസഫിക് റെയിൽവേയുടെ പൂർത്തീകരണത്തോടെ സ്പോക്കെയ്ൻ പ്രദേശത്തേക്ക് കുടിയേറ്റക്കാർ എത്തിച്ചേർന്നു. അതേ വർഷം തന്നെ ഇത് ഔദ്യോഗികമായി സ്‌പോക്കെയ്ൻ ഫാൾസ് എന്ന പേരിൽ ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു (പത്ത് വർഷത്തിന് ശേഷം ഇത് നിലവിലെ പേരിൽ വീണ്ടും സംയോജിപ്പിക്കപ്പെട്ടു). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വടക്കുപടിഞ്ഞാറൻ ഉൾനാടുകളിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിക്ഷേപം കണ്ടെത്തി. പ്രാദേശിക സമ്പദ്‌വ്യവസ്ഥ 1980-കൾ വരെ ഖനനം, തടി, കാർഷിക വ്യവസ്ഥ എന്നിവയെ ആശ്രയിച്ചിരുന്നു നിലനിന്നിരുന്നത്. എക്‌സ്‌പോ 74-ൽ സ്‌പോക്കെയ്‌ൻ ആദ്യമായി പരിസ്ഥിതി പ്രമേയമുള്ള ലോക മേളയ്ക്ക് ആതിഥേയത്വം വഹിച്ചു.
നഗരകേന്ദ്രം ഉൾപ്പെടുന്ന പ്രദേശത്ത പഴയ റോമൻ വാസ്തുവിദ്യാ ശൈലിയിലുള്ള കെട്ടിടങ്ങളിൽ പലതും 1889-ലെ മഹാ തീപിടുത്തത്തിന് ശേഷം വാസ്തുശില്പി കിർട്ട്‌ലാൻഡ് കെൽസി കട്ടർ രൂപകൽപ്പന ചെയ്‌തതാണ്. റിവർഫ്രണ്ട്, മാനിറ്റോ ഉദ്യാനങ്ങൾ, സ്മിത്‌സോണിയൻ അനുബന്ധ നോർത്ത് വെസ്റ്റ് മ്യൂസിയം ഓഫ് ആർട്‌സ് ആന്റ് കൾച്ചർ, ഡാവൻപോർട്ട് ഹോട്ടൽ, ഫോക്സ്, ബിംഗ് ക്രോസ്ബി തിയറ്ററുകൾ എന്നിവയും ഈ നഗരത്തിലുണ്ട്.
ലേഡി ഓഫ് ലൂർദ്സ് ദേവാലയം റോമൻ കാത്തലിക് സ്പോക്കെയ്ൻ രൂപതയുടെ ആസ്ഥാനവും സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റിന്റെ ദേവാലയം സ്പോക്കെയ്നിലെ എപ്പിസ്കോപ്പൽ രൂപതയുടേയും ആസ്ഥാനമാണ്. കൗണ്ടിയുടെ കിഴക്കുള്ള സ്‌പോക്കെയ്ൻ വാഷിംഗ്ടൺ ദേവാലയം ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് സഭയ്ക്ക് സേവനം നൽകുന്നു. 1887 ൽ ജെസ്യൂട്ടുകൾ ഗോൺസാഗ യൂണിവേഴ്സിറ്റി സ്ഥാപിച്ച് മൂന്ന് വർഷങ്ങൾക്കു ശേഷം സ്വകാര്യ പ്രെസ്ബിറ്റേറിയൻ വിറ്റ്വർത്ത് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെടുകയും 1914 ൽ വടക്കൻ സ്പോക്കെയ്നിലേക്ക് ഇത് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ എയർവേ ഹൈറ്റ്‌സിൽ ഫെയർചൈൽഡ് എയർഫോഴ്‌സ് ബേസും രണ്ട് വലിയ കാസിനോ ഹോട്ടലുകളും സ്ഥിതിചെയ്യുന്നു.
കായിക മത്സരരംഗത്ത്, മൈനർ ലീഗ് ബേസ്‌ബോളിൽ സ്‌പോക്കെയ്ൻ ഇന്ത്യൻസും ജൂനിയർ ഐസ് ഹോക്കിയിൽ സ്‌പോക്കെയ്‌ൻ ചീഫ്‌സും ഈ മേഖലയിലെ പ്രൊഫഷണൽ, സെമി-പ്രൊഫഷണൽ സ്‌പോർട്‌സ് ടീമുകളിൽ ഉൾപ്പെടുന്നു. ഗോൺസാഗ ബുൾഡോഗ്സ് കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടീം ഡിവിഷൻ I ലെവലിൽ മത്സരിക്കുന്നു. 2010-ലെ കണക്കനുസരിച്ച്, സ്‌പോക്കെയ്നിലെ പ്രധാന ദിനപത്രമായ ദി സ്‌പോക്‌സ്‌മാൻ-റിവ്യൂവിന് പ്രതിദിനം 76,000-ത്തിലധികം പ്രചാരം ഉണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Spokane History". City of Spokane. Retrieved February 26, 2018.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ 3.0 3.1 "American FactFinder". United States Census Bureau. Archived from the original on February 13, 2020. Retrieved June 19, 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF2020
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Zip Code Lookup". United States Postal Service. Archived from the original on January 1, 2008. Retrieved December 7, 2014.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 1, 2014.
- ↑ "Spokane". Merriam-Webster, Incorporated. Retrieved September 4, 2017.
- ↑ "Seattle, Washington to Spokane, Washington - Google Maps".