Jump to content

സ്പെസിഫിക് ഫോബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക വസ്തുവോ സാഹചര്യമോ ആയി ബന്ധപ്പെട്ട യുക്തിരഹിതമായ ഭയം ലക്ഷണമായുള്ള ഒരു ഉത്കണ്ഠാ വൈകല്യമാണ് സ്പെസിഫിക് ഫോബിയ. സ്പെസിഫിക് ഫോബിയ മൂലം ഭയം, ഉത്കണ്ഠ, അതിലേക്ക് നയിക്കുന്ന വസ്തുവിനെയോ സാഹചര്യത്തെയോ ഒഴിവാക്കുവാനുള്ള ത്വര, അല്ലെങ്കിൽ ഭയവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.[1]

നിർദ്ദിഷ്ട വസ്‌തുവിന്റെയോ സാഹചര്യത്തിന്റെയോ സാന്നിധ്യമോ, സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയോ മൂലം ഭയം അല്ലെങ്കിൽ ഉത്കണ്ഠ ആരംഭിക്കാം. മിക്ക മുതിർന്നവരിലും, ഭയം യുക്തിരഹിതമാണെന്ന് വ്യക്തിക്ക് യുക്തിസഹമായി അറിയാമെങ്കിലും ഉത്കണ്ഠ നിയന്ത്രിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ, ഈ അവസ്ഥ വ്യക്തിയുടെ പ്രവർത്തനത്തെയും ശാരീരിക ആരോഗ്യത്തെയും ഗണ്യമായി ബാധിച്ചേക്കാം.

സ്‌പെസിഫിക് ഫോബിയയുടെ കാരണം അകാരണഭയത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം, പക്ഷേ ജനിതകശാസ്ത്രം, പാരിസ്ഥിതിക സ്വാധീനം, കണ്ടീഷനിംഗ്, മറ്റ് പരോക്ഷ മാർഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം.[2] കാരണങ്ങൾ പരീക്ഷണാത്മകവും അല്ലാത്തതും ആകാം; ഉദാഹരണത്തിന്, അനിമൽ ഫോബിയയുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്ലഡ്- ഇഞ്ചക്ഷൻ-ഇഞ്ചുറി ഫോബിയയ്ക്ക് ശക്തമായ ഒരു ജനിതക ഘടകമുണ്ടെന്ന് കരുതപ്പെടുന്നു, അവ ഒരു അനുഭവത്തിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[3]

അടയാളങ്ങളും ലക്ഷണങ്ങളും

[തിരുത്തുക]

ഫോബിക് ആയവയെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തി പലപ്പോഴും ഭയത്തിന്റെ അടയാളങ്ങൾ അല്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കും.[4] ചില സാഹചര്യങ്ങളിൽ, ഇത് പാനിക്ക് അറ്റാക്കിന് കാരണമാകാം. ഭയം അല്ലെങ്കിൽ ഉത്കണ്ഠ മൂലം വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസതടസ്സം, പേശികളുടെ പിരിമുറുക്കം അല്ലെങ്കിൽ വിയർപ്പ് പോലുള്ള ശാരീരിക ലക്ഷണങ്ങളും പ്രകടമാകും. [5]

രോഗനിർണയം

[തിരുത്തുക]

സ്പെസിഫിക്ക് ഫോബിയ - ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിസ് (DSM) 5 മാനദണ്ഡം[6]

 • ഒരു നിർദ്ദിഷ്ട വസ്തുവിനെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ ഉള്ള ഭയമോ ഉത്കണ്ഠയോ (കുട്ടികളിൽ കരച്ചിൽ, മരവിക്കൽ അല്ലെങ്കിൽ ഒട്ടിച്ചേർന്ന് നിൽക്കൽ എന്നിവയിലൂടെ ഭയം / ഉത്കണ്ഠ പ്രകടിപ്പിക്കാം)
 • ഫോബിക് വസ്‌തു അല്ലെങ്കിൽ സാഹചര്യം എല്ലായ്‌പ്പോഴും ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കുന്നു
 • തീവ്രമായ ഭയം അല്ലെങ്കിൽ ഉത്കണ്ഠയോടെ ഫോബിക് വസ്തു അല്ലെങ്കിൽ സാഹചര്യം ഒഴിവാക്കുകയോ സഹിക്കുകയോ ചെയ്യുന്നു
 • നിർദ്ദിഷ്ട വസ്‌തു അല്ലെങ്കിൽ സാഹചര്യം ഉയർത്തുന്ന യഥാർത്ഥ അപകടത്തിനും സാമൂഹിക സാംസ്കാരിക സന്ദർഭത്തിനും ആനുപാതികമല്ലാത്തതാണ് ഭയം അല്ലെങ്കിൽ ഉത്കണ്ഠ
 • ഭയം, ഉത്കണ്ഠ അല്ലെങ്കിൽ ഒഴിവാക്കൽ എന്നിവ സ്ഥിരമാണ്, സാധാരണയായി 6 മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും
 • ഭയം, ഉത്കണ്ഠ അല്ലെങ്കിൽ ഒഴിവാക്കൽ സാമൂഹിക, തൊഴിൽപരമായ അല്ലെങ്കിൽ മറ്റ് പ്രധാന പ്രവർത്തന മേഖലകളിൽ കാര്യമായ ദുരിതമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നു.
 • ഭയം, ഉത്കണ്ഠ, പരിഭ്രാന്തി, ബന്ധപ്പെട്ട പാനിക്ക് സാഹചര്യങ്ങൾ ഒഴിവാക്കുവാനുള്ള ത്വര അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ എന്നിവ മറ്റൊരു മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനാവില്ല.

തരങ്ങൾ

[തിരുത്തുക]

ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിന്റെ അഞ്ചാമത്തെ പുനരവലോകനം അനുസരിച്ച്, ഫോബിയകളെ ഇനിപ്പറയുന്ന പൊതുവിഭാഗങ്ങളിൽ തരംതിരിക്കാം:

 • അനിമൽ ടൈപ്പ് - ചിലന്തികൾ, പ്രാണികൾ, നായ്ക്കൾ എന്നിവയോടുള്ള ഭയം
 • നച്ചുറൽ എൻവയോൺമെൻ്റൽ ടൈപ്പ്, പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട തരം ആണ് - ജലഭയം (അക്വാഫോബിയ), ഉയരങ്ങളോടുള്ള ഭയം ( അക്രോഫോബിയ ), ഇടിമിന്നലിനോടുള്ള ഭയം ( അസ്ട്രോഫോബിയ ), അല്ലെങ്കിൽ വാർദ്ധക്യത്തോടുള്ളള ഭയം ( ജെറാസ്കോഫോബിയ ) എന്നിവ ഉദാഹരണങ്ങളാണ്.
 • സിറ്റുവേഷണൽ ടൈപ്പ് - ചെറിയ ഇടുങ്ങിയ ഇടങ്ങൾ (ക്ലോസ്ട്രോഫോബിയ ) അല്ലെങ്കിൽ ഇരുണ്ട ഇടങ്ങൾ (നൈക്ടോഫോബിയ) എന്നിവ പോലെയുള്ള സാഹചര്യങ്ങളിൽ ഭയപ്പെടുന്നു.
 • ബ്ലഡ് / ഇഞ്ചക്ഷൻ / ഇഞ്ചുറി ടൈപ്പ് - ഇതിൽ സൂചികളോടും കുത്തിവയ്പ്പുകളോടുമുള്ള ഭയം ( ട്രിപനോഫോബിയ ), രക്തത്തോടുള്ള ഭയം ( ഹീമോഫോബിയ ), പരിക്കേൽക്കുമോ എന്ന ഭയം എന്നിവ ഉൾപ്പെടെ പല തരത്തിലുള്ള മെഡിക്കൽ നടപടിക്രമങ്ങളെക്കുറിച്ചുള്ള ഭയം ഉൾപ്പെടുന്നു.[7]
 • മറ്റുള്ളവ - ഉച്ചത്തിലുള്ള ശബ്ദങ്ങളോടും, കഥാപാത്രങ്ങളോടും ഉള്ള കുട്ടികളുടെ ഭയം.[8]

ചികിത്സ

[തിരുത്തുക]

ഹ്രസ്വകാല, നൈപുണ്യ-കേന്ദ്രീകൃത തെറാപ്പിയായ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിടി), സ്പെസിഫിക് ഫോബിയ ചികിത്സിക്കുന്നതിൽ ഫലപ്രദമാണ്.[9] എക്‌സ്‌പോഷർ തെറാപ്പി പല സ്പെസിഫിക് ഫോബിയകളിലും ഫലപ്രദമായ സിബിടിയുടെ ഒരു രൂപമാണ്, എന്നിരുന്നാലും, ഈ ചികിത്സയുടെ സ്വീകാര്യതയും ഉയർന്ന ഡ്രോപ്പ്-ഔട്ട് നിരക്കുകളും ആശങ്കകളാണ്.[10] ചിലന്തി, ഡെന്റൽ, ഉയരം, സൂചി എന്നിവയുമായി ബന്ധപ്പെട്ട ഫോബിയകളിൽ വെർച്വൽ റിയാലിറ്റി എക്സ്പോഷർ തെറാപ്പി ഫലപ്രദമാണ്.[11]

ഫാർമക്കോതെറാപ്പിറ്റിക്സ്

[തിരുത്തുക]

സെലക്ടീവ് സെറോടോണിൻ റീ-അപ് ടേക്ക് ഇൻഹിബിറ്ററുകൾ (എസ്എസ്ആർഐ), പരോക്സൈറ്റിൻ, എസ്സിറ്റോലോപ്രാം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ചെറിയ ക്ലിനിക്കൽ ട്രയലുകളിൽ പ്രാഥമിക ഫലപ്രാപ്തി കാണിച്ചിട്ടുണ്ട്.[4] എന്നിരുന്നാലും, ഫോബിയ ചികിത്സയിൽ ആൻ‌സിയോലിറ്റിക് മരുന്നുകളുടെ മാത്രം ഗുണങ്ങൾ കാണിക്കാൻ ഉള്ളത്രയും വലുതല്ല ഈ പരീക്ഷണങ്ങൾ.[12] രൂക്ഷമായ രോഗലക്ഷണ പരിഹാരത്തിനായി ഇടയ്ക്കിടെ ബെൻസോഡിയാസൈപൈനുകൾ ഉപയോഗിക്കുന്നു, പക്ഷേ ദീർഘകാല ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടില്ല. വെർച്വൽ റിയാലിറ്റി എക്‌സ്‌പോഷർ തെറാപ്പിയ്ക്കൊപ്പം എൻ‌എം‌ഡി‌എ റിസപ്റ്റർ പാർഷ്യൽ അഗോണിസ്റ്റ്, ഡി-സൈക്ലോസറിൻ, അനുബന്ധ ഉപയോഗം എന്നിവ ചേർത്തുള്ള ചികിത്സ, വെർച്വൽ റിയാലിറ്റി എക്‌സ്‌പോഷർ തെറാപ്പി മാത്രം ഉപയോഗിച്ചുള്ള ചികിത്സയെക്കാൾ ഫോബിയ ലക്ഷണങ്ങളെ മെച്ചപ്പെടുത്തുമെന്ന് ചില കണ്ടെത്തലുകൾ ഉണ്ട്. 2020 ലെ കണക്കനുസരിച്ച്, അനുബന്ധ ഡി-സൈക്ലോസറിൻ ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങൾ അവ്യക്തമാണ്.

എപ്പിഡെമോളജി

[തിരുത്തുക]

സ്പെസിഫിക് ഫോബിയ 12% ആളുകളിലും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടങ്ങളിൽ ബാധിക്കുന്നു.[13] 22 വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് സ്പെസിഫിക് ഫോബിയകളുടെ ആജീവനാന്ത വ്യാപനം 7.4 ശതമാനവും ഒരു വർഷത്തെ വ്യാപന നിരക്ക് 5.5 ശതമാനവുമാണ്.[14] യു‌എസ്‌എയിൽ, ആജീവനാന്ത വ്യാപന നിരക്ക് 12.5 ശതമാനവും ഒരു വർഷത്തെ വ്യാപന നിരക്ക് 9.1 ശതമാനവുമാണ്. കുട്ടിക്കാലം മുതൽ കൗമാരം വരെയാണ് ഈ അവസ്ഥ ഉണ്ടാകുന്ന സാധാരണ പ്രായം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് സ്പെസിഫിക് ഫോബിയ അനുഭവപ്പെടാനുള്ള സാധ്യത ഇരട്ടിയാണ്.[15]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Specific phobias". The Lancet. Psychiatry. 5 (8): 678–686. August 2018. doi:10.1016/S2215-0366(18)30169-X. PMC 7233312. PMID 30060873.
 2. Muris P, Merckelbach H (2012). "Specific Phobia: Phenomenology, Epidemiology, and Etiology". In Davis III TE, Ollendick TH, Öst LG (eds.). Intensive One-Session Treatment of Specific Phobias. Autism and Child Psychopathology Series (in ഇംഗ്ലീഷ്). New York, NY: Springer. pp. 3–18. doi:10.1007/978-1-4614-3253-1_1. ISBN 978-1-4614-3253-1.
 3. "Genetics of anxiety disorders: Genetic epidemiological and molecular studies in humans". Psychiatry and Clinical Neurosciences. 69 (7): 388–401. July 2015. doi:10.1111/pcn.12291. PMID 25762210.
 4. 4.0 4.1 "Canadian clinical practice guidelines for the management of anxiety, posttraumatic stress and obsessive-compulsive disorders". BMC Psychiatry. 14 Suppl 1 (Suppl 1): S1. 2014. doi:10.1186/1471-244X-14-S1-S1. PMC 4120194. PMID 25081580. {{cite journal}}: Invalid |display-authors=6 (help)CS1 maint: unflagged free DOI (link)
 5. "Specific phobia: a review of DSM-IV specific phobia and preliminary recommendations for DSM-V". Depression and Anxiety. 27 (2): 148–67. February 2010. doi:10.1002/da.20655. PMID 20099272.
 6. American Psychiatric Association. (2013). Diagnostic and statistical manual of mental disorders (5th ed.). Washington, DC: Author.
 7. ^ a b c d e "Oxford Textbook of Psychopathology" by Theodore Millon, Paul H. Blaney, Roger D. Davis (1999) ISBN 0-19-510307-6, p. 82
 8. DSM-IV-TR 300.29, p. 445.
 9. "Cognitive-behavioral therapy for anxiety disorders: an update on the empirical evidence". Dialogues in Clinical Neuroscience. 17 (3): 337–46. September 2015. doi:10.31887/DCNS.2015.17.3/akaczkurkin. PMC 4610618. PMID 26487814.
 10. "Treatment of specific phobia in adults". Clinical Psychology Review. 27 (3): 266–86. April 2007. doi:10.1016/j.cpr.2006.10.002. PMID 17112646.
 11. "Recent developments in the intervention of specific phobia among adults: a rapid review". F1000Research. 9: 195. 2020-03-19. doi:10.12688/f1000research.20082.1. PMC 7096216. PMID 32226611.{{cite journal}}: CS1 maint: unflagged free DOI (link)
 12. "Evidence-based pharmacological treatment of anxiety disorders, post-traumatic stress disorder and obsessive-compulsive disorder: a revision of the 2005 guidelines from the British Association for Psychopharmacology". Journal of Psychopharmacology. 28 (5): 403–39. May 2014. doi:10.1177/0269881114525674. PMID 24713617. {{cite journal}}: Invalid |display-authors=6 (help)
 13. "Anxiety". Lancet. 388 (10063): 3048–3059. December 2016. doi:10.1016/S0140-6736(16)30381-6. PMID 27349358.
 14. "The cross-national epidemiology of specific phobia in the World Mental Health Surveys". Psychological Medicine. 47 (10): 1744–1760. July 2017. doi:10.1017/S0033291717000174. PMC 5674525. PMID 28222820. {{cite journal}}: Invalid |display-authors=6 (help)
 15. Cameron, Alasdair (2004). Crash Course Psychiatry. Elsevier Ltd. ISBN 978-0-7234-3340-8.

പുറം കണ്ണികൾ

[തിരുത്തുക]
Classification
"https://ml.wikipedia.org/w/index.php?title=സ്പെസിഫിക്_ഫോബിയ&oldid=3953811" എന്ന താളിൽനിന്ന് ശേഖരിച്ചത്