ഫോബിയ പട്ടിക
ദൃശ്യരൂപം
പലവിധ കാരണങ്ങളാൽ മനുഷ്യരിലുണ്ടാകുന്ന യുക്തിരഹിതമായ ഭയം, ഫോബിയ എന്നറിയപ്പെടുന്നു. ഒരു പ്രത്യേക വസ്തുവിനോടോ സന്ദർഭത്തോടോ ഉണ്ടാകുന്ന ഇഷ്ടമില്ലായ്മയോ അതല്ലെങ്കിൽ വെറുപ്പോ ആണ് ഇത്തനം ഭയത്തിന് കാരണം. മന:ശ്ശാസ്ത്രത്തിൽ പഠനസൗകര്യത്തിനായി ഇവ പട്ടികപ്പെടുത്തിയിരിക്കുന്നു.[1].
A
- അക്ലുഓഫോബിയ - ഇരുട്ടിനോടുള്ള ഭയം
- അക്കൗസ്റ്റിക്കോഫോബിയ (ഫോണോഫോബിയ)– ശബ്ദത്തോടുള്ള ഭയം
- അക്രോഫോബിയ – ഉയരത്തോടുള്ള ഭയം
- എയ്റോഫോബിയ – പറക്കുന്നതിലുള്ള ഭയം
- അഗ്രോഫോബിയ – തുറസ്സായ സ്ഥലത്തോടുള്ള ഭയം
- അജിറോഫോബിയ – തെരുവുകൾ മറികടക്കുവാനുള്ള ഭയം
- ഐക്മോഫോബിയ – മൂർച്ചയുള്ള (സൂചി, കത്തി) വസ്തുക്കളോടുള്ള ഭയം
- ഐലുറോഫോബിയ – പൂച്ചകളോടുള്ള ഭയം
- അൽഗോഫോബിയ – വേദനയോടുള്ള ഭയം
- അന്ക്രാഓഫോബിയ – കാറ്റിനോടുള്ള ഭയം
- ആന്ഡ്രോഫോബിയ – മുതിർന്ന മനുഷ്യരോടുള്ള ഭയം[2]
- അക്വാഫോബിയ – ജലഭയം.
- അരക്നോഫോബിയ – ചിലന്തിയോടുള്ള ഭയം
- അസ്ട്രാഫോബിയ – ഇടിമിന്നലിനോടുള്ള ഭയം
- ഓട്ടോഫോബിയ – ഒറ്റപ്പെടൽ ഭയം[3]
B
- ബാക്റ്റീരിയോഫോബിയ - ബാക്റ്റീരിയാഭയം
- ബട്രാകോഫോബിയ - ഉഭയജീവിഭയം
- ബെലോനെഫോബിയ - സൂചിഭയം
- ബിബ്ലിയോഫോബിയ - പുസ്തകഭയം
C
- കാകോഫോബിയ - വൃത്തികേടിനോടുള്ള ഭയം
- കാർസിനോഫോബിയ – കാൻസർ ഭയം
- കറ്റോപ്ട്രോഫോബിയ - കണ്ണാടിയോടുള്ള ഭയം
- കീമോഫോബിയ – രാസവസ്തുക്കളോടുള്ള ഭയം
- ചെറോഫോബിയ – സന്തോഷത്തോടുള്ള ഭയം
- ചിറോപ്റ്റോഫോബിയ – വാവലുകളോടുള്ള ഭയം
- ക്രോമോഫോബിയ, – നിറങ്ങളോടുള്ള ഭയം
- കോയ്മെട്രോഫോബിയ – സെമിത്തേരിയോടുള്ള ഭയം
- സൈബർഫോബിയ - കമ്പ്യൂട്ടറിനോടുള്ള ഭയം
- സൈനോഫോബിയ – നായ്ക്കളോടുള്ള ഭയം
D
- ഡെൻഡ്രോഫോബിയ - മരങ്ങളോടുള്ള ഭയം
- ഒഡന്റോഫോബിയ ഡെന്റോഫോബിയ – ദന്തചികിത്സകരോടുള്ള ഭയം
E
- ഇക്കോഫോബിയ - താമസസ്ഥലത്തോടുള്ള ഭയം
- ഐസോപ്ട്രോഫോബിയ – കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോഴുള്ള ഭയം[4][5]
- എന്റമോഫോബിയ - ഷഡ്പദങ്ങളോടുള്ള ഭയം
- എക്വിനോഫോബിയ - കുതിരയോടുള്ള ഭയം
- എറോട്ടോഫോബിയ – ലൈംഗിക ദുരുപയോഗ ഭയം അല്ലെങ്കിൽ ലൈംഗികതയോടുള്ള ഭയം
F
- ഫോണോഫോബിയ - ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള ഭയം
- ഫ്രിഗോഫോബിയ – തണുത്ത് വിറക്കുന്നതിലുള്ള ഭയം
G
- ഗാമോഫോബിയ - വിവാഹത്തോടുള്ള ഭയം
- ജെഫിറോഫോബിയ – പാലം കാണുമ്പോഴുള്ള ഭയം
- ജീനോഫോബിയ, കോയിറ്റോഫോബിയ –ലൈംഗികബന്ധത്തോടുള്ള ഭയം
- ജെരാസ്കോഫോബിയ – വാർധക്യം പാധിക്കുന്നതിലുള്ള ഭയം
- ഗ്ലോസ്സോഫോബിയ – സഭാകമ്പം മൂലം സംസാരിക്കുന്നതിനുള്ള ഭയം
- ജിംനോഫോബിയ – നഗ്നതാഭയം[6]
- ഗൈനോഫോബിയ – സ്ത്രീകളോടുള്ള ഭയം
H
- ഹെലിയോഫോബിയ – സൂര്യപ്രകാശത്തോടുള്ള ഭയം
- ഹീമോഫോബിയ (haemophobia) – രക്തത്തോടുള്ള ഭയം
- ഹെർപെറ്റോഫോബിയ - ഉരഗങ്ങളോടുള്ള ഭയം
- ഹോഡോഫോബിയ – യാത്രാഭയം
- ഹൈഡ്രോഫോബിയ - ജലത്തോടുള്ള ഭയം, പേവിഷബാധ
- ഹിപ്നോഫോബിയ - ഉറക്കത്തോടുള്ള ഭയം
- സോമ്നിഫോബിയ – സ്വപ്നത്തോടുള്ള ഭയം [7]
I
- ഇക്തിയോഫോബിയ – മത്സ്യത്തോടുള്ള ഭയം
- Insectophobia - ഷഡ്പദങ്ങളോടുള്ള ഭയം (പ്രാണി ഭയം)
K
L
- ലിലാപ്സോഫോബിയ – ചുഴലിക്കാറ്റ് ഭയം
M
- മെലാനോഫോബിയ – കറുപ്പ് നിറത്തോടുള്ള ഭയം
- മെലിസ്സോഫോബിയ, apiphobia – തേനീച്ചകളോടുള്ള ഭയം
- മോണോഫോബിയ – ഒറ്റപ്പെടൽ ഭയം
- മ്യൂസോഫോബിയ, murophobia, suriphobia – എലി ഭയം
- മിർമെകോഫോബിയ – ഉറുമ്പ് ഭയം
- മൈസോഫോബിയ – രോഗാണു ഭയം
N
- നെക്രോഫോബിയ – മരണഭയം
- നോക്റ്റിഫോബിയ - രാത്രിഭയം
- നോമോഫോബിയ – മൊബൈൽഫോൺ ബന്ധം നഷ്ടമാവുമോയെന്ന ഭയം
- നോസോകോംഫോബിയ ആശുപത്രിയോടുള്ള ഭയം
- നോസോഫോബിയ ഒരു രോഗം പിടിപെടുമോ എന്നുള്ള യുക്തിരഹിതമായ ഭയം
- ന്യൂമെറോഫോബിയ – അക്കങ്ങളോടുള്ള ഭയം
O
- ഒബീസോഫോബിയ - ശരീരഭാരം കൂടുന്നതിലുള്ള ഭയം
- ഒഫിഡിയോഫോബിയ – സർപ്പ ഭയം
- ഓർണിത്തോഫോബിയ - പക്ഷി ഭയം
P
- പീഡോഫോബിയ, പീഡിയാഫോബിയ – ശിശുക്കളോടുള്ള ഭയം
- ഫാർമകോഫോബിയ – ചികിത്സാ ഭയം
- ഫാസ്മോഫോബിയ – പ്രേതഭയം
- ഫോണോഫോബിയ – അമിത ശബ്ദത്തോടുള്ള ഭയം
- പൈറോഫോബിയ – അഗ്നിഭയം
R
- റേഡിയോഫോബിയ – റേഡിയോ ആക്റ്റിവിറ്റിയോടുള്ള ഭയം
- റാണിഡാഫോബിയ - തവളഭയം
S
- സെക്സോഫോബിയ – ലൈംഗിക പ്രവർത്തനങ്ങളോടുള്ള ഭയം
- സോമ്നിഫോബിയ - ഉറക്കത്തോടുള്ള ഭയം
- സോണോഫോബിയ - ശബ്ദത്തോടുള്ള ഭയം
- സ്പെക്ട്രോഫോബിയ – കണ്ണാടിയോടുള്ള ഭയം
T
- ടാപോഫോബിയ, (taphephobia) – ശവക്കുഴിയോടുള്ള ഭയം
- ടെക്നോഫോബിയ – നവീന സാങ്കേതിക വിദ്യയോടുള്ള ഭയം
- തലസ്സോഫോബിയ – സമുദ്ര ഭയം
- തെർമോഫോബിയ – ഉയർന്ന ചൂടിനോടുള്ള ഭയം
- ടോക്കോഫോബിയ – പ്രസവത്തോടുള്ള ഭയം
- ടോണിട്രോഫോബിയ - ഇടിമിന്നലിനോടുള്ള ഭയം
- ടോക്സിഫോബിയ – വിഷഭയം
V
- വേഹോഫോബിയ – വാഹനമോടിക്കുന്നതിനോടുള്ള ഭയം
- വെനുസ്ട്രാഫോബിയ - സുന്ദരികളോടുള്ള ഭയം
- വെർമിഫോബിയ - രോഗാണുഭയം
W
- വർക്പ്ലേസ് ഫോബിയ – ജോലിസ്ഥലത്തോടുള്ള ഭയം
X
- സാന്തോഫോബിയ – മഞ്ഞനിറത്തോടുള്ള ഭയം
- സീനോഫോബിയ – അപരിചിതരോടുള്ള ഭയം
അവലംബം
[തിരുത്തുക]- ↑ The A–Z of Fear, a 30 October 1998 BBC News unsigned article in the "Entertainment" section
- ↑ Robert Jean Campbell (2009). Campbell's Psychiatric Dictionary. Oxford University Press. pp. 375–. ISBN 978-0-19-534159-1.
- ↑ Gould, Dr. George Milbry (1910). The Practitioner's Medical Dictionary (2nd ed.). Philadelphia: P. Blackiston's Son & Co. p. 100.
- ↑ David Sue; Derald Wing Sue; Diane M. Sue; Stanley Sue (15 February 2013). Essentials of Understanding Abnormal Behavior. Cengage Learning. pp. 126–. ISBN 978-1-285-62475-4.
- ↑ William Pitchot (11 September 2014). "Effective Treatment of Eisoptrophobia With Duloxetine: A Case Report". Prim Care Companion CNS Disord. 16 (5). doi:10.4088/PCC.14l01636. PMC 4321006. PMID 25667801.
- ↑ Bullough, Vern L.; Bullough, Bonnie (2014). Human Sexuality: An Encyclopedia (in ഇംഗ്ലീഷ്). Routledge. p. 449. ISBN 9781135825096.
- ↑ Dunglison, Robert; Dunglison, Richard James (1895). Richard James Dunglison (ed.). A dictionary of medical science: containing a full explanation of the various subjects and terms of anatomy, physiology, ... (21 ed.). Lea Brothers & Co.