സോളാർ പാനൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരമാണ് സോളാർ പാനൽ. സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു അർധചാലകമാണിത്. ഇതിൽ സിലിക്കൺ എന്ന മൂലകമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ് സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളൂടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളുടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്. ക്രിസ്റ്റലൈൻ സിലിക്കൺ പാനലും കനം കുറഞ്ഞ തിൻ ഫിലിമും ലഭ്യമാണ്. ഒരു സോളാർ പാനലിൽ ഒട്ടേറെ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്[1].
സിദ്ധാന്തവും നിർമ്മാണവും
[തിരുത്തുക]സൗരോർജ്ജത്തിൽ (ഫോട്ടോണുകൾ) നിന്നും പ്രകാശ വോൾടാ പ്രഭാവത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രകാശ വോൾടാ മൊഡ്യൂളുകൾ ഉപയോഗിക്കുന്നു. മിക്ക മൊഡ്യൂളുകളും വേഫർ അടിസ്ഥാനമാക്കിയുള്ള ക്രിസ്റ്റലിൻ സിലിക്കൺ സെല്ലുകൾ അല്ലെങ്കിൽ നേർത്ത-ഫിലിം സെല്ലുകൾ ഉപയോഗിക്കുന്നു. ഒരു മൊഡ്യൂളിന്റെ ഘടനാപരമായ (ലോഡ് വഹിക്കുന്ന) ഭാഗം മുകളിലെ പാളിയോ അടിയിലെ പാളിയോ ആകാം. സെല്ലുകളെ യാന്ത്രികവും ഭൗതികവുമായ നാശത്തിൽ നിന്നും ഈർപ്പത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. മിക്ക മൊഡ്യൂളുകളും ഉറപ്പുള്ളതാണ്, എന്നാൽ നേർത്ത-ഫിലിം സെല്ലുകളെ അടിസ്ഥാനമാക്കിയുള്ള, ഭാഗികമായി വഴക്കമുള്ളവയും ലഭ്യമാണ്. ആവശ്യമുള്ള വോൾട്ടേജ് ലഭ്യമാക്കുന്നതിനായി സെല്ലുകളെ ശ്രേണിയിലും, ആമ്പിയറേജ് വർദ്ധിപ്പിക്കുന്നതനായി പിന്നീട് അവയെ സമാന്തരമായും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. മൊഡ്യൂളിന്റെ വോൾട്ടേജിന്റെയും ആമ്പിയറേജിന്റെയും ഗണിതമാണ് അതിന്റെ വാട്ടേജ്.
സോളാർ പാനലിന്റെ പിൻഭാഗത്ത് ഒരു ജംഗ്ഷൻ ബോക്സ് ഘടിപ്പിച്ച് അതിനെ വൈദ്യുതിയുടെ ഒരു സംഗമകേന്ദ്രമായി ഉപയോഗിക്കുന്നു. മിക്ക ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂളുകൾക്കുമായുള്ള ബാഹ്യ കണക്ഷനുകൾ സിസ്റ്റത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സൗകര്യ്പ്രദമായി എത്തിക്കാനും വെള്ളവും മറ്റും ബാധിക്കാതെ അതിന്റെ കണക്ഷനുകൾ സുഗമമാക്കുന്നതിനും MC4 കണക്റ്ററുകൾ ഉപയോഗിക്കുന്നു. ഒരു യുഎസ്ബി പവർ ഇന്റർഫേസും ഇതിനായി ഉപയോഗിക്കാം.