സോണി സോറി
ദൃശ്യരൂപം
സോണി സോറി | |
---|---|
ജനനം | 1975 ബഡേ ബഡ്മ, ചണ്ഡീഗഢ് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പ്രൈമറി അധ്യാപിക |
അറിയപ്പെടുന്നത് | 2011ൽ അറസ്റ്റ് ചെയ്യപെടുകയും പോലീസ് പീഡനത്തിന് ഇരയാവുകയും ചെയ്തത് |
ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ദണ്ഡേപാഢ ജില്ലയിലെ ജബേലി ഗ്രാമത്തിലെ ആദിവാസി അധ്യാപികയാണ് സോണി സോറി. മോവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011 ൽ ചണ്ഡീഗഢ് പോലിസിന് വേണ്ടി ഡൽഹി പോലിസ് ക്രൈം ബ്രാഞ്ച് അവരെ അറസ്റ്റ് ചെയ്തു. തടവിൽ കഴിയുമ്പോൾ പീഡനത്തിനും ലൈംഗിക ചുഷണത്തിനും അവർ ഇരയായതായി വാർത്തകൾ പുറത്ത് വന്നു[1]. പിന്നീട് 2013ൽ എട്ടിൽ ആറ് കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ അവരെ വിവിധ കോടതികൾ കുറ്റവിമുക്തയാക്കി[2][3].
ജയിൽ മോചിതയായ അവർ 2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2014ലെ ലോകസഭാതിരഞ്ഞെടുപ്പിൽ ബസ്തറിൽ നിന്നും ആം ആദ്മി പാർട്ടിക്കു വേണ്ടി മത്സരിച്ചെങ്കിലും[4] വിജയിക്കാനായില്ല[5].
അവലംബം
[തിരുത്തുക]- ↑ "India: Release Soni Sori on International Women's Day". Amnesty International. 7 March 2012. Archived from the original on 2013-03-09. Retrieved 19 April 2012.
- ↑ "Soni Sori acquitted in a case of attack on Congress leader". The Hindu. 5 January 2013. Retrieved 2013-01-05.
- ↑ Bagchi, Suvojit (1 May 2013). "Soni Sori acquitted in a case of attack on Congress leader". The Hindu. Retrieved 28 September 2013.
- ↑ http://www.thehindu.com/news/national/soni-sori-shazia-ilmi-in-aaps-sixth-list-of-candidates/article5788936.ece
- ↑ "GENERAL ELECTION TO LOK SABHA TRENDS & RESULT 2014 - Chhattisgarh - BASTAR". Election Commission of India. Archived from the original on 2014-05-22. Retrieved 22 May 2014.