സോങ്ഖ്ല പ്രവിശ്യ
സോങ്ഖ്ല പ്രവിശ്യ สงขลา | ||
---|---|---|
Hat Yai International Airport | ||
| ||
Map of Thailand highlighting Songkhla Province | ||
Country | Thailand | |
Capital | Songkhla | |
• Governor | Songpol Sawasthum | |
• ആകെ | 7,393.9 ച.കി.മീ.(2,854.8 ച മൈ) | |
•റാങ്ക് | Ranked 26th | |
(2017) | ||
• ആകെ | 1,424,230 | |
• റാങ്ക് | Ranked 11th | |
• ജനസാന്ദ്രത | 192.62/ച.കി.മീ.(498.9/ച മൈ) | |
• സാന്ദ്രതാ റാങ്ക് | Ranked 15th | |
സമയമേഖല | UTC+7 (ICT) | |
ISO കോഡ് | TH-90 |
സോങ്ഖ്ല പ്രവിശ്യ തായ്ലന്റിലെ തെക്കൻ പ്രദേശത്തു സ്ഥിതിചെയ്യുന്ന പ്രവിശ്യകളിലൊന്നാണ്. ഇതിന്റെ അയൽ പ്രവിശ്യകൾ (കിഴക്കുനിന്ന് ഘടികാരദിശയിൽ) സാറ്റൺ, ഫത്തലങ്, നഖോൺ സി തമ്മാരാത്ത്, പട്ടാനി, യാലാ എന്നിവയാണ്. തെക്കഭാഗത്ത് ഇത് മലേഷ്യയുടെ കേദാഹ്, പെർലിസ് പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്നു.
മറ്റ് പല പ്രവിശ്യകളുടെ തലസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രവിശ്യയുടെ തലസ്ഥാനമായ സോങ്ഖ്ല ഒരു വലിയ പട്ടണമല്ല. 359,813 ജനസംഖ്യയുള്ള ഹാറ്റ് യായി എന്ന പുതിയ നഗരമാണ് വലിയ നഗരമായി കണക്കാക്കപ്പെടുന്നത്. ഇവിടെ സോങ്ഖ്ലയിലേതിന്റെ (163,072) ഇരട്ടിയിലധികം ജനസംഖ്യയുണ്ട്. ഇത് മിക്കപ്പോഴും ഹാറ്റ് യായ് പ്രവിശ്യാ തലസ്ഥാനമാണെന്ന തെറ്റിദ്ധാരണയിലേയ്ക്ക് നയിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പ്രവിശ്യ മലയൻ ഉപദ്വീപിൽ തായ്ലാന്റ് ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം 821 മീറ്റർ ഉയരമുള്ള ഖാവോ മായി കായോ ആണ്.
സോങ്ഖ്ല പ്രവിശ്യയുടെ വടക്കുഭാഗത്തായി തായ്ലാന്റിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ സോങ്ഖ്ല തടാകം സ്ഥിതി ചെയ്യുന്നു. 1,040 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്ന ഈ ആഴം കുറഞ്ഞ തടാകത്തിന് തെക്കു മുതൽ വടക്കു വരെ 78 കിലോമീറ്റർ നീളമുണ്ട്
ചരിത്രം
[തിരുത്തുക]സോങ്ഖ്ല എന്ന പേര് യഥാർത്ഥത്തിൽ സിങ്ഗോറ എന്ന പദത്തിന്റെ തായ് അപഭ്രംശ്ശബ്‌ദമാണ് (ജാവി: سيڠڬورا); മലായ ഭാഷയിൽ "സിംഹങ്ങളുടെ നഗരം" എന്നാണ് ഈ പദത്തിന്റെ അർത്ഥം (സിങ്കപുരയുമായി ആശയക്കുഴപ്പത്തിലാകരുത്). സോങ്ഖ്ല പട്ടണത്തിനടുത്ത് സിംഹത്തിന്റെ ആകൃതിയിലുള്ള ഒരു പർവതമുണ്ടെന്ന ഇതു സൂചിപ്പിക്കുന്നു. ശക്തമായ ശ്രീവിജയൻ സ്വാധീനമുള്ള ഒരു പഴയ മലയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു സോങ്ഖ്ല. പുരാതന കാലത്ത് (200-1400 CE) സോങ്ഖ്ല മലയൻ രാജവംശമായ ലാങ്കാസുകയുടെ വടക്കൻ പരമകാഷ്‌ഠയായിരുന്നു. സുൽത്താനേറ്റ് ഓഫ് സിൻഗോറയായിത്തീർന്ന ഈ നഗര-സംസ്ഥാനം പിൽക്കാലത്ത് നഖോൺ സി തമ്മാറാത്തിന്റെ ഒരു സാമന്ത ദേശമായിത്തീരുകയും സ്വാതന്ത്ര്യം നേടാനുള്ള ത്വരയിൽ പ്രദേശത്തിനു നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
സോങ്ഖ്ല തടാകത്തിനും കടലിനുമിടയിലുള്ള ഭൂസന്ധിയിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ വെളിവാക്കുന്നത് 10-ാം നൂറ്റാണ്ട് മുതൽ 14-ാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ ഇത് ഒരു പ്രധാനപ്പെട്ട നഗരവത്കൃത പ്രദേശവും അന്തർദേശീയ നാവിക വ്യാപാരത്തിന്റെ കേന്ദ്രവുമായിരുന്നെെന്നാണ്, പ്രത്യേകിച്ച് ചൈനയിലെ ഖ്വാൻഷൌവുമായി.
ജനസംഖ്യ
[തിരുത്തുക]ബുദ്ധമതക്കാർ ജനസംഖ്യയുടെ നാലിൽ മൂന്നോളം വരുന്നു, അവരിൽ ഭൂരിഭാഗവും തായ് അല്ലെങ്കിൽ തായ് ചൈനീസ് വംശജരാണ്.[1] ജനസംഖ്യയിൽ നാലിലൊരുഭാഗം മുസ്ലിംകളാണ്, അവരിൽ ഭൂരിഭാഗംപേരും തായ് ഭാഷ സംസാരിക്കുന്ന സാം-സാം വിഭാഗത്തിൽപ്പെട്ടവരാണ്.[2] മലയൻ വംശമെന്ന് അവകാശപ്പെടുന്ന അവകാശപ്പെടുന്ന ആളുകൾ മുസ്ലീം ജനസംഖ്യയിലെ ഒരു ന്യൂനപക്ഷം മാത്രമാണ്.[3] സോങ്ഖ്ല മലയൻ വംശജരുടെ അതേ വംശവും സംസ്കാരവുമാണ് മലേഷ്യയിലെ കലാന്തനിലുള്ള മലയൻ വംശജരുടേതും. അവർ സംസാരിക്കുന്ന പറ്റാനി മലയൻ ഭാഷ, പദാവലിയിലും ഉച്ചാരണത്തിലും ബഹാസാ മലയൻ ഭാഷയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു.
ആരോഗ്യരംഗം
[തിരുത്തുക]സ്വകാര്യ ആശുപത്രികളേക്കാൾ കൂടുതൽ പൊതു ആശുപത്രികളാണ് സോങ്ഖ്ലിയിൽ പ്രവർത്തിക്കുന്നത്. സോങ്ഖ്ലി പ്രവിശ്യയിലെ പ്രധാന ആശുപത്രികൾ ഹത്യായി ആശുപത്രിയും സോങ്ഖ്ല ആശുപത്രിയുമാണ്. ഇവ രണ്ടും പൊതു മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളാണ്.
ഭരണ വിഭാഗങ്ങൾ
[തിരുത്തുക]സോങ്ഖ്ല 16 ജില്ലകളായി (amphoe) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയെ വീണ്ടും 127 ഉപജില്ലകളായും (താംബൺ) 987 ഗ്രാമങ്ങളായും (മുബാൻ) വിഭജിക്കപ്പെട്ടിരിക്കുന്നു.
ചാന (മലായ്: ചെനോക്ക്), തെപ്പാ (മലായ്: ടൈബ) എന്നീ ജില്ലകൾ 1900 ൽ നടന്ന തെസ്സാഫിബാൻ പരിഷ്കാരങ്ങളുടെ കാലത്ത് മുയെയാങ് പട്ടാനിയിൽ നിന്ന് വേർപെടുത്തി സോങ്ഖ്ലയിലേയ്ക്കു മാറ്റപ്പെട്ടു.
|
അവലംബം
[തിരുത്തുക]- ↑ Geoffrey Benjamin, Cynthia Chou. Tribal Communities in the Malay World. Institute of Southeast Asian Studies. p. 80. ISBN 981-230-166-6.
- ↑ Kobkua Suwannathat-Pian. The Historical Development of Thai-Speaking Muslim Communities in Southern Thailand and Northern Malaysia. Routledge. p. 173. ISBN 0-7007-1173-2.
{{cite book}}
:|work=
ignored (help) - ↑ "songkhla.xls". Archived from the original on 2012-03-23. Retrieved 2018-11-07.