തായ്‌ലാന്റ് ഉൾക്കടൽ

Coordinates: 09°30′N 102°00′E / 9.500°N 102.000°E / 9.500; 102.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gulf of Thailand
Gulf of Siam
Location of the gulf
സ്ഥാനംSoutheast Asia
നിർദ്ദേശാങ്കങ്ങൾ09°30′N 102°00′E / 9.500°N 102.000°E / 9.500; 102.000
TypeGulf
പ്രാഥമിക അന്തർപ്രവാഹംSouth China Sea

താരതമ്യേന ആഴംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് തായ്‌ലാന്റ് ഉൾക്കടൽ.[1][2] ഗൾഫ് ഓഫ് തായ്‌ലാന്റ് (Gulf of Thailand), ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലോമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ തായ്‌ലാന്റിനെ അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. കമ്പോഡിയയുടെയും വിയറ്റനാമിന്റെയും വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.[3][4]

പേരിന് പിന്നിൽ[തിരുത്തുക]

ആധുനിക തായ് ഭാഷയിൽ ഗൾഫ് (ഉൾക്കടൽ) എന്നതിന് Ao Thai (Thai: อ่าวไทย, [ʔàːw tʰāj] , "Thai Gulf") എന്നാണ് പറയുന്നത്. ലോകത്തിലെ സമുദ്രങ്ങളിലെയും ജലപാതകളിലേയും ജലഗതാഗതത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് ശരിയായ രീതിയിൽ കണക്കാക്കുകയും സമുദ്രങ്ങളുടെ മാപ്പുകൾ നിർമ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) ആണ് തായ് ഉൾക്കടലിന് ഗൾഫ് ഓഫ് തായ്‌ലാന്റ് എന്ന ഔദ്യാഗികമായി പേര് നൽകിയത്. [5] മലായ് ഭാഷയിലും ഖ്‌മെർ ഭാഷയിലും തായ്‌ലാന്റ് ഉൾക്കടലിന്റെ പേര് ഗൾഫ് ഓഫ് സിയാം "Gulf of Siam", Teluk Siam (തെലുക് സിയാം) എന്നാണ്. കൂടാതെ ഖ്‌മെർ ഭാഷയിൽ അഉ സിയാം Khmer: ឈូងសមុទ្រសៀម, Chhoung Samut Siem, എന്നാാണ്. തായ് ഭാഷയിൽ ആഓ സയാം എന്നുമാണ്. Ao Sayam (Thai: อ่าวสยาม).[6] എന്നും അറിയപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പര്യവേക്ഷകർ യൂറോപ്യൻ വേൾഡ് മാപ്പിൽ നിന്ന് ഫാന്റം ഡ്രാഗൺ ടാഗുകൾ നീക്കം ചെയ്യുന്നതിന് മുൻപ് നവോത്ഥാന കാലത്ത് ചാർട്ടുകളും ഭൂഗോളപടങ്ങളും വരച്ചിരുന്നവരും ഗ്രീക്കുകാരും റോമൻക്കാരും അറബികളും പേർഷ്യക്കാരും തായ്‌ലാന്റ് ഉൾക്കടലിനെ പൊതുവായി തിരിച്ചറിഞ്ഞിരുന്നത് ഗ്രേറ്റ് ഗൾഫ് Great Gulf (Latin: Magnus Sinus) എന്നായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

തായ്‌ലാന്റ് ഉൾക്കടലിന്റെ സ്ഥാനം വ്യക്തമാക്കുന്ന മാപ്‌

കംബോഡിയ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ അതിർത്തികളാണ് തായ്‌ലാന്റ് ഉൾക്കടൽ. 304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ മൊത്തം അടിത്തട്ട്.[7] തായ്‌ലാന്റ് ഉൾക്കടലിന്റെ വടക്കൻ മുനമ്പ് ചാവോ ഫ്രയ നദിയുടെ നദീമുഖമായ ബാങ്കോങ് ഉൾക്കടലാണ്. തായ്‌ലാന്റ് ഉൾക്കടലിന്റെ തെക്കേ അതിർത്തി തെക്കൻ വിയറ്റനാമിന്റെ കേപ് ബായ് ബങ്ക് ആണ്. മലേഷ്യൻ തീരത്തിന്റെ കോട്ട ബാറു നഗരത്തിന്റെ ഭാഗത്തേക്കാണിത്. മെകോങ് നദീ മുഖത്തിന് നേരെ തെക്കാണ് ഈ ഭാഗം. തായ്‌ലാന്റ് ഉൾക്കടലിന് താരതമ്യേന ആഴം കുറവാണ്. 58 മീറ്റർ (190 അടി) മുതൽ പരമാവധി 85 മീറ്റർ (279 അടി) വരേയാണ് ഇതിന്റെ ആഴം.[7] വിവിധ നദികളിൽ നിന്നുള്ള ശക്തമായ വെള്ളം ഒഴുകിവരുന്നത് മൂലം തായ്‌ലാന്റ് ഉൾക്കടലിന്റെ ലവണാംശം കുറയ്ക്കുകയും എക്കൽപ്പാളിയും മട്ടും വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ, ഇതിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വേഗത കുറച്ചിരിക്കുകയാണ്. എക്കൽ മട്ടുകൾ നിറഞ്ഞ് ഉൾക്കടലിന്റെ മധ്യത്തിലെ താഴ്ച 50 മീറ്ററിൽ (160അടി) താഴെയാണ്. തായ്‌ലാന്റ് ഉൾക്കടലിലേക്ക് ഒഴുകിയെതതുന്ന പ്രധാന നദികൾ ചാവോ ഫ്രയ, താ ചിൻ നദി, മയ് ക്ലോങ്, ബാങ് പക്രോങ് എന്നിവയാണ്.

കടൽതട്ടിന്റെ രൂപഘടന[തിരുത്തുക]

പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്താരത്തിലാണ് തായ്‌ലാന്റ് ഉൾക്കടലിന്റെ അടിത്തട്ട്. തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ അടിത്തട്ടിന്റെ മൊത്തം വിസ്തൃതി. 50 അടിയിൽ അധികം ആഴമുണ്ട് ഈ ഉൾക്കടലിന്.

വിനോദസഞ്ചാരം[തിരുത്തുക]

തായ്‌ലാന്റ് ഉൾക്കടലിൽ ഈഡൻ തിമിംഗിലം

തായ്‌ലാന്റ് ഉൾക്കടലിൽ നിരവധി പവിഴപ്പുറ്റുകളുണ്ട്, ഇതു മൂലം വളരെയധികം മുങ്ങൽ വിദഗ്ദ്ധൻമാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. ഇവിടെ അനുഭവപ്പെടുന്ന ഉഷ്ണാമേഖലാ ഇളംചൂട് ധാരാളം വിദേശ സഞ്ചാരികളെ ആകർഷിക്കുന്നു. കൊ സമുഇ, കൊ ഫാ ന്ഗാൻ, സൂററ്റ് താനി പ്രെവിൻസ്, പട്ടായ, ചോൻബുരി പ്രൊവിൻസ്, ചാ ആം തുടങ്ങി നിരവധി ദ്വീകുളാണ് വിനോദ സഞ്ചാരത്തിന് പ്രസിദ്ധമായത്.

അവലംബം[തിരുത്തുക]

  1. "Marine Gazetteer browser". Marineregions org. Retrieved June 6, 2016.
  2. "Thailand, Gulf of". Oxford University Press. Archived from the original on 2016-08-04. Retrieved June 6, 2016.
  3. "Marine Gazetteer Placedetails - Gulf of Thailand". Marineregions org. Retrieved June 6, 2016.
  4. "Gulf of Thailand". Deepseawaters.com. Retrieved June 7, 2016.
  5. "Limits of Oceans and Seas" (PDF) (3 ed.). International Hydrographic Organization. 1953. p. 23. Archived from the original (PDF) on 2011-10-08. Retrieved 7 February 2010.
  6. ระยะทางเสด็จฯ ประพาสชายทะเลอ่าวสยาม พ.ศ. 2470 (pdf). Royal Thai Government Gazette (in തായ്). Bangkok: Cabinet Secretariat. 88 (D): 44. 1927-05-22. Retrieved 2014-03-08. {{cite journal}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  7. 7.0 7.1 Khongchai, Narongsak; Vibunpant, Somchai; Eiamsa-ard, Monton; Supongpan, Mala. "Preliminary Analysis of Demersal Fish Assemblages in Coastal Waters of the Gulf of Thailand" (PDF). Worldfish. Archived from the original (PDF) on 2015-02-19. Retrieved 19 Feb 2015.
"https://ml.wikipedia.org/w/index.php?title=തായ്‌ലാന്റ്_ഉൾക്കടൽ&oldid=3776560" എന്ന താളിൽനിന്ന് ശേഖരിച്ചത്