Jump to content

സെൽഫ്-പോർട്രെയിറ്റ് വിത്ത് റ്റു പൂപിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Self-Portrait with Two Pupils
കലാകാരൻAdélaïde Labille-Guiard
വർഷം1785
Mediumoil on canvas
അളവുകൾ210.8cm x 151.1cm
സ്ഥാനംMetropolitan Museum of Art, New York City
WebsiteThe Met

1785-ൽ അഡിലൈഡ് ലബീല്ലെ-ഗിയോർഡ് ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് (സ്വയം-ചിത്രീകരണം) സെൽഫ്-പോർട്രെയിറ്റ് വിത്ത് റ്റു പൂപിൾസ്. (മേരി ഗബ്രിയേല കാപെറ്റ് ആൻഡ് മേരി മാർഗ്രിയേറ്റ് കാറൗക്സ് ഡി റോസ്മോണ്ട്). മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]

ആദ്യകാല ചരിത്രവും സൃഷ്ടികളും

[തിരുത്തുക]
The early chalk study of the two students

1749 ഏപ്രിൽ 11-ന് പാരീസിൽ എട്ടു മക്കളിൽ ഏറ്റവും ഇളയവളായി ലബീല്ലെ-ഗിയാർഡ് ജനിച്ചു. [2] അയൽപക്കത്തുള്ള കലാകാരൻമാരുടെ കൂട്ടത്തിലാണ് അവർ വളർന്നുവന്നത്. അവരിൽ നിന്നും അവൾ ആദ്യമായി പരിശീലനം ആരംഭിക്കുകയും നേടുകയും ചെയ്തു.[3] 1780-ൽ ലബീല്ലെ സ്വന്തമായി വിദ്യാർത്ഥികളെ സ്വീകരിക്കാൻ തുടങ്ങി. എല്ലാവരും സ്ത്രീകളും ആയിരുന്നു. അവൾ ചിത്രരചനയിൽ സ്ത്രീകളുടെ ഇടപെടലിനുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകയുമായിരുന്നു. [4]

ലബീല്ലെ-ഗിയോർഡ് ചിത്രം ആസൂത്രണം ചെയ്യുന്നതിനായി കൂടുതൽ സമയം ചെലവഴിച്ചു. തലപ്പത്തുള്ള രണ്ടു വിദ്യാർത്ഥികളുടെ തലയുടെ ചിത്രങ്ങൾ സൃഷ്ടിച്ച് ചോക്ക് സ്റ്റഡി നടത്തുകയും ആ തലയിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ പ്രതീതിയെകുറിച്ച് അന്വേഷണങ്ങൾ നടത്തി. ചിത്രത്തിൻറെ ഇടതുവശത്ത് കാണുന്ന മേരി-ഗബ്രിയേല കാപെറ്റ്, ലബീല്ലെ-ഗിയോർഡിന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രഗല്ഭയുമായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. ലാബില്ലെ-ഗിയാർഡ് തന്റെ ആദ്യ അദ്ധ്യാപകന്റെ മകനായ ചിത്രകാരൻ ഫ്രാങ്കോയിസ്-ആൻഡ്രെ വിൻസെന്റിനെ വിവാഹം കഴിച്ചു. ചിത്രത്തിൽ ഗൗണിലും വൈക്കോൽ തൊപ്പിയിലും ലാബിൽ-ഗിയാർഡിനെ കാണിക്കുന്നു. നീളത്തിലുള്ള തടി കഷ്ണം കൊണ്ട് അടുക്കിയ തറയിലെ വസ്ത്രത്തിന്റെ പ്രതിഫലനവും അവൾ ചിത്രീകരിക്കുന്നു. വിദ്യാർത്ഥികളുടെ തലകളുടെ ക്രമീകരണം അവരുടെ മുഖങ്ങൾക്കിടയിലെ പ്രകാശത്തിന്റെ പരസ്‌പര പ്രവർത്തനം ചിത്രീകരിക്കുന്നതിനുള്ള അവളുടെ കഴിവിനെ കാണിക്കുന്നു.[5]പശ്ചാത്തലത്തിൽ ഒരു കന്യകയുടെ പ്രതിമയും കലാകാരന്റെ പിതാവിന്റെ പ്രതിമയും കാണാം. പൂർത്തിയായ ചിത്രം ഏകദേശം ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ളതാണ്. ചിത്രകാരിയും വിദ്യാർത്ഥികളിലൊരാളും ഒരു കണ്ണാടിയിലേക്ക് നോക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ലാബില്ലെ-ഗിയാർഡ് യഥാർത്ഥത്തിൽ നിരീക്ഷകൻ കാണുന്ന ചിത്രം വരയ്ക്കുന്നു.[6]

പിന്നീടുള്ള ചരിത്രവും പ്രദർശനവും

[തിരുത്തുക]

1905 വരെ ഈ ചിത്രം ആർട്ടിസ്റ്റിന്റെ കുടുംബത്തിന്റെ സ്വത്തായിരുന്നു. 1953-ൽ ജൂലിയ ബെർവിൻഡ് ഈ ചിത്രം മെട്രോപോളിറ്റൻ കലാ മ്യൂസിയത്തിന് സംഭാവന ചെയ്തു.[7]

വിവരണവും വ്യാഖ്യാനവും

[തിരുത്തുക]

അഡലെയ്ഡ് ലാബില്ലെ-ഗിയാർഡ്, മാരി-ഗബ്രിയേൽ കാപ്പെറ്റ്, മാരി-മാർ‌ഗൂറൈറ്റ് കാരിയോ ഡി റോസ്മോണ്ട് എന്നിവരെ ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു. അക്കാഡമി റോയൽ ലക്ഷ്യമിട്ടതാണ് ഈ ചിത്രം എന്ന് വാദമുണ്ട്. ലാബില്ലെ-ഗിയാർഡ് അംഗമാകാൻ ആഗ്രഹിച്ചിരുന്നു. അക്കാലത്ത്, അക്കാഡമി റോയൽ വനിതാ പുതിയ അംഗങ്ങളെ പ്രതിവർഷം നാലായി പരിമിതപ്പെടുത്തിയിരുന്നു. രണ്ട് പെൺ വിദ്യാർത്ഥികളെ ചിത്രീകരിച്ച് കൂടുതൽ അംഗങ്ങളെ അക്കാഡമി റോയലിലേക്ക് സ്വീകരിക്കണമെന്ന് ലാബില്ലെ വാദിച്ചു.[5]

സ്വാധീനങ്ങൾ

[തിരുത്തുക]

ഇടതുവശത്തുള്ള ചിത്രപീഠത്തിനോടൊപ്പമുള്ള ചിത്രത്തിന്റെ ഘടന സൂചിപ്പിക്കുന്നത് ആന്റോയ്ൻ കോയ്‌പലിന്റെ പോർട്രെയിറ്റ് ഓഫ് ആർട്ടിസ്റ്റ് വിത്ത് യങ് സൺ, ചാൾസ് ആന്റോയിൻ എന്ന ചിത്രത്തിന്റെ രചനയെ അടിസ്ഥാനമാക്കിയിരിക്കാം ചിത്രീകരിച്ചിരിക്കുന്നത്.[8] കലാകാരന്മാരുടെ പ്രശസ്തി സ്ഥാപിക്കുന്നതിൽ ഒരു പ്രധാന ചിത്രമായിരുന്നു ഇത്. രാജാവ് അവൾക്ക് അലവൻസ് നൽകിയെങ്കിലും അവരുടെ വിദ്യാർത്ഥികൾ കാരണം അവൾക്ക് ഒരു സ്റ്റുഡിയോ നൽകിയില്ല.[4]ജീൻ-ലോറന്റ് മോസ്നിയർ തന്റെ ഇളയ മകളുമായി സ്വയം വരച്ചതിന്റെ അടിസ്ഥാനം ഈ ചിത്രമാണെന്ന് കരുതപ്പെടുന്നു. ഈ ചിത്രത്തിന്റെ വിജയം ക്ലോൺ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് കരുതപ്പെടുന്നു.[8]

ചിത്രം പുസ്തക കവറുകൾക്കായി ഉപയോഗിച്ചു. മാത്രമല്ല ഇത് കലയുടെ പല ചരിത്രങ്ങൾക്കും ഒരു സ്റ്റാൻഡേർഡ് ചിത്രമാണ്.[9]സ്ത്രീ വിദ്യാർത്ഥികളുള്ള ഒരു വനിതാ ചിത്രകാരിയുടെ ആദ്യകാല ചിത്രമാണിതെന്ന് പറയപ്പെടുന്നു.[6]

അവലംബം

[തിരുത്തുക]
  1. "Self-Portrait with Two Pupils, Marie Gabrielle Capet (1761–1818) and Marie Marguerite Carreaux de Rosemond (died 1788)". Metropolitan Museum of Art. Retrieved 2 June 2017.
  2. Sara Gibbs Boush (1976). Women Artists of the Eighteenth Century in France: A Compilation of Names and Works of Forty-nine Artists, with a Consideration of Some Problems of Social Context, Artistic Training, and Criticism. University of Wisconsin--Madison. p. 43.
  3. Laura Auricchio (2009). Adélaïde Labille-Guiard: Artist in the Age of Revolution. Getty Publications. p. 11.
  4. 4.0 4.1 Adelaide Labille-Guiard: Self Portrait with Two Pupils Mademoiselle Marie Gabrielle Capet and Mademoiselle Carreaux de Rosemond[പ്രവർത്തിക്കാത്ത കണ്ണി], BC.edu, Retrieved 2 June 2017
  5. 5.0 5.1 Capet, Marie Gabrielle. Benezit Dictionary of Artists. Oxford University Press. 2011-10-31.
  6. 6.0 6.1 Robinson, Hilary (31 October 2006). Reading Art, Reading Irigaray: The Politics of Art by Women. I.B.Tauris. pp. 183–184. ISBN 978-1-86064-953-0.
  7. Capet, Marie Gabrielle. Benezit Dictionary of Artists. Oxford University Press. 2011-10-31.
  8. 8.0 8.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  9. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)