സെൽഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് സെൽഫി എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തിൽ വെച്ചോ, അല്ലെങ്കിൽ ഒരു കണ്ണാടിയ്ക്ക് മുൻപിൽ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് സെല്ഫി പ്രശസ്തിയിലേക്ക് കടന്നത്‌. ഈ വർഷത്തെ വാക്കായി (word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ്‌ സെൽഫി (selfie)​.[1] .

സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (self camera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു[2][3][4]' സെൽഫ് പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന വാക്ക് ചുരുങ്ങിയാണ് സെൽഫിയായത്. 

സെൽഫിയുടെ ചരിത്രം[തിരുത്തുക]

1839 ൽ അമേരിക്കൻ ഫോട്ടോഗ്രാഫർ റോബർട്ട് കോർണേലിയസ് ആണ് ക്യാമറിൽ തന്നെത്തന്നെ സ്വയം പകർത്തിയത്. കോർണേലിയസിന് 30 വയസുള്ളപ്പോൾ തന്റെ പിതാവിന്റെ കടയുടെ പിറകിൽവച്ചാണ് ഫോട്ടോ എടുത്തത്. ക്യാമറയുടെ ലെൻസ് ക്യാപ് മാറ്റി സമയം ക്രമീകരിച്ചശേഷം ഫ്രെയിമിലേക്ക് വന്ന് ഏകദേശം അഞ്ച് മിനിട്ടുനുശേഷമാണ് ഫോട്ടോ പിടിച്ചത്. 

നോ സെൽഫി സോൺ[തിരുത്തുക]

സെൽഫിയുടെ പേരിൽ അപകടമരണങ്ങൾ ഏറിയ പശ്ചാത്തലത്തിൽ ജനങ്ങളുടെ സെൽഫി ഭ്രമം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് നോ സെൽഫി സോണുകൾ നടപ്പാക്കുന്നത്. മുംബൈയിലെ 16 വിനോദസഞ്ചാരമേഖലകൾ സെൽഫി നിരോധിത പ്രദേശങ്ങളായി (നോ സെൽഫി സോൺ) പ്രഖ്യാപിച്ചു. സെൽഫി നിരോധിത പ്രദേശങ്ങളാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ഇത്തരം മേഖലകളിൽ സ്ഥാപിക്കും. തീരപ്രദേശങ്ങൾ, ഉയരമുള്ള പ്രദേശങ്ങൾ തുടങ്ങി സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര മേഖലകളാണ് സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി സെൽഫി മരണങ്ങൾ ഒരു പരിധിവരെ നിയന്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ലോകത്ത് ഏറ്റവുമധികം സെൽഫി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 

മനോരോഗം[തിരുത്തുക]

സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട ധാരാളം ആൾക്കാരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാൻ ശ്രമിച്ച് അബദ്ധത്തിൽ തൂങ്ങിമരിച്ചതായും തലയിൽ വെടിവെച്ചതായും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ടുള്ള സെൽഫി എടുക്കാനുള്ള ശ്രമം ഒരു ദമ്പതികളുടെ മരണത്തിൽ കലാശിച്ചതായും ഉള്ള വാർത്തകൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. സെൽഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരൻ ദിവസവും 10 മണിക്കൂറിനടുത്ത് സെൽഫികൾ എടുക്കാൻ ചിലവഴിക്കുകയും സംതൃപ്തമായ സെൽഫി കിട്ടാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികമായ സെൽഫി ഭ്രമം ഒരു തരം മാനസിക രോഗമായി കണക്കാക്കപ്പെടുന്നു. നാർസിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായി സെൽഫി ഭ്രമത്തെ മനോരോഗ വിദഗ്ദ്ധർ കാണുന്നു. ഈ ഭ്രമം അധികമായി കാണപ്പെടുന്നത് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന രോഗാവസ്ഥറയിലുള്ളവർക്കാണ്. [5]

ഇതും കാണുക[തിരുത്തുക]

വെൽഫി

അവലംബം[തിരുത്തുക]

  1. "Selfie named word of the year for 2013". CNN. 2013 നവംബർ 19. ശേഖരിച്ചത് 2013 നവംബർ 19. Check date values in: |accessdate= and |date= (help)
  2. "What are selcas?". Kpopselca. 2013-11-01. ശേഖരിച്ചത് 2013 നവംബർ 19. Check date values in: |accessdate= (help)
  3. "K-Drama Dictionary of Words to "Borrow"". Soompi. 2012 നവംബർ 23. ശേഖരിച്ചത് 2013 നവംബർ 19. Check date values in: |accessdate= and |date= (help)
  4. "Song Hye Kyo Shares a Beautiful "Selca"". DramaFever. 2013 ഏപ്രിൽ 4. ശേഖരിച്ചത് 2013 നവംബർ 19. Check date values in: |accessdate= and |date= (help)
  5. രമ്യ ഹരികുമാർ (ആഗസ്റ്റ് 14, 2014). "സെൽഫിയെടുത്തവർ സെൽഫിയാൽ...!" (പത്രലേഖനം). മാതൃഭൂമി. മൂലതാളിൽ നിന്നും 2014-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ആഗസ്റ്റ് 14, 2014. Cite has empty unknown parameter: |11= (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സെൽഫി&oldid=3699824" എന്ന താളിൽനിന്ന് ശേഖരിച്ചത്