സെറ ഡോ ഇറ്റാജായി ദേശീയോദ്യാനം
ദൃശ്യരൂപം
സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം | |
---|---|
Parque Nacional da Serra do Itajaí | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Brusque, Santa Catarina |
Coordinates | 27°07′30″S 49°11′42″W / 27.125°S 49.195°W |
Designation | National park |
Administrator | ICMBio |
സെറ ഡൊ ഇറ്റാജായി ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra do Itajaí) ബ്രസീലിലെ സാന്താ കാറ്ററീന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]അറ്റ്‍ലാൻറിക് ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 57,375 ഹെക്ടർ (141,780 ഏക്കർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2004, ജൂൺ 4 ലെ സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കപ്പട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്.[1] ഈ ദേശീയോദ്യാനം സാന്ത കാറ്ററീന സംസ്ഥാനത്തെ അസ്കുറ, അപ്യൂന, ബ്ലൂമെനൌ, ബോട്ടുവേറ, ഗാസ്പർ, ഗ്വാബിറൂബ, ഇൻഡ്യായൽ, പ്രസിഡെൻറെ നെര്യൂ, വിഡാൽ റാമോസ്‍ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.[2]
ചിത്രശാല
[തിരുത്തുക]-
View from Morro Santo Antônio
-
Stream on Morro do Spitzkopf
-
Beach at the mouth of the Itajaí-Açu