സെബാസ്റ്റ്യൻ എടത്തി
സെബാസ്റ്റ്യൻ എടത്തി | |
---|---|
ബുണ്ടസ്റ്റാഗ് അംഗമായിരുന്നു | |
ഓഫീസിൽ 1998 – 2014 ഫെബ്രുവരി 7 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഹാനോവർ, ലോവർ സാക്സണി | 5 സെപ്റ്റംബർ 1969
ദേശീയത | ജർമൻ |
രാഷ്ട്രീയ കക്ഷി | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി |
അൽമ മേറ്റർ | ഹാനോവർ സർവ്വകലാശാല |
തൊഴിൽ | സോഷ്യോളജിസ്റ്റ് |
വെബ്‌വിലാസം | www.edathy.de |
സെബാസ്റ്റ്യൻ എടത്തി (ജനനം: 1969 സെപ്റ്റംബർ 5) ജർമനിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.
ജീവിതരേഖ
[തിരുത്തുക]ലോവർ സാക്സണിയിലെ ഹാനോവറിൽ ജനിച്ച ഇദ്ദേഹം കേരളത്തിൽ നിന്ന് കുടിയേറിയ ദമ്പതിമാരുടെ പുത്രനാണ്.[1] മാത്യു എടത്തി എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. 2007 ഏപ്രിൽ 8-നാണ് മാത്യു എടത്തി മരണമടഞ്ഞത്. ഇദ്ദേഹത്തിന് 79 വയസ്സുണ്ടായിരുന്നു.
ഒരു സോഷ്യോളജിറ്റാണ് സെബാസ്റ്റ്യൻ എടത്തി. ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിൽ 1998 മുതൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയാണ് ഇദ്ദേഹം. ജർമനിയുടെ ചാൻസലറായിരുന്ന ജെറാർഡ് ഷ്രോഡറുടെ മുന്നണി ഭരണകൂടത്തിൽ ഇദ്ദേഹം അംഗമായിരുന്നു. ആഞ്ചല മെർക്കൽ ഭരണത്തിലെത്തിയപ്പോഴും ഇദ്ദേഹം ഭരണകൂടത്തിലുണ്ടായിരുന്നു. ഇദ്ദേഹം ബുണ്ടസ്റ്റാഗിന്റെ ആഭ്യന്തര വകുപ്പിന്റെ ചെയർമാനും പാർലമെന്റിലെ ജർമൻ-ഇൻഡ്യൻ അംഗങ്ങളുടെ ഗ്രൂപ്പിന്റെ ചെയർമാൻ എന്നീ ചുമതലകൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2009 സെപ്റ്റംബറിലെയും 2018 സെപ്റ്റംബറിലെയും പൊതു തിരഞ്ഞെടുപ്പിലും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജി
[തിരുത്തുക]2014 ഫെബ്രുവരി 7-ന് ഇദ്ദേഹം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവയ്ക്കുകയുണ്ടായി. രാജിവാർത്ത പരസ്യമായി രണ്ടു ദിവസം കഴിഞ്ഞ് ഇദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കപ്പെടുകയുണ്ടായി. കുട്ടികളുൾപ്പെട്ട പോണോഗ്രാഫി സംബന്ധിച്ചാണ് തിരച്ചിൽ എന്ന് മാധ്യമങ്ങൾ അവകാശപ്പെട്ടുവെങ്കിലും ഇദ്ദേഹം ഇത് നിഷേധിക്കുകയുണ്ടായി.[2]
2014 ഫെബ്രുവരി മദ്ധ്യത്തിൽ ഹാൻസ് പീറ്റർ ഫ്രൈഡ്രിക് എന്ന പ്രമുഖ മന്ത്രി എസ്.ഡി.പി.-സി.ഡി.യു. സഖ്യ ഭരണകൂടത്തിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. ഇദ്ദേഹം ആഭ്യന്തരസുരക്ഷാ ചുമതലകൾ വഹിച്ചിരുന്നു. എടത്തിയെ സംബന്ധിച്ച അന്വേഷണത്തെപ്പറ്റി എസ്.ഡി.പി. കക്ഷിയെ അറിയിച്ചത് നിയമാനുസൃതമാണ് എന്നാണ് ഹാൻസ് പീറ്റർ ഫ്രെഡ്രിക് വിശ്വസിച്ചിരുന്നത് എന്ന് ഇദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.[3]
ഇന്റലിജൻസ് വിവരം ലഭിച്ച എസ്.ഡി.പി. കക്ഷിയുടെ മുതിർന്ന നേതാക്കൾ ഈ വിവരം എടത്തിയെ അറിയിച്ചിരുന്നില്ല എന്നാണ് അവകാശപ്പെട്ടത്. ജനുവരി മുതൽ എടത്തി മെഡിക്കൽ അവധിയിലായിരുന്നു എന്നും ഇദ്ദേഹം എവിടെയാണെന്നതുസംബന്ധിച്ച് ഒരു വിവരവുമില്ല എന്നുമാണ് ഇവർ മാധ്യമങ്ങളെ അറിയിച്ചത്.[4]
അവലംബം
[തിരുത്തുക]- ↑ "Interview mit Sebastian Edathy (deutsch)". Archived from the original on 2007-01-26. Retrieved 2013-03-09.
- ↑ "German politician Edathy rejects child porn allegation," Deutsche Welle (11-02-2014). Retrieved 14-02-2014.
- ↑ "German Agriculture Minister Friedrich offers potential resignation amid Edathy scandal". DW DE. Retrieved 15 February 2014.
- ↑ "German Hans-Peter Friedrich minister resigns over child pornography 'probe leak'". Daily News and Analysis. Retrieved 15 February 2014.
His father's name was Matthew Edathy. Matthew Edathy died when he was 79. He died on April 8 2007.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- എടത്തിയുടെ വെബ് സൈറ്റ് Archived 2006-12-07 at the Wayback Machine.
- "ജർമനിയിലെ ഇൻഡ്യക്കാർ" :ഊർമിള ഗോയൽ. ബ്രിജ് ലാൽ എഡിറ്റർ എൻസൈക്ലോപീഡിയ ഓഫ് ദി ഇൻഡ്യൻ ഡയസ്പോറ. സിങ്കപ്പൂർ: എഡിഷൻ ഡിഡിയർ മില്ലെറ്റ്, 2006.