സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, ചുവന്നമണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
St George Jacobite Syrian church Chuvannamannu
Madbhaha of st George Jacobite Syrian church Chuvannamannu
St George Jacobite Syrian church Chuvannamannu

അന്ത്യോഖ്യാ സിംഹാസന[1]ത്തിൻ കീഴിൽ ചുവന്നമണ്ണ് ദേശത്ത് 1955-ൽ‌ സ്ഥാപിതമായ ദേവാലയമാണ് ചുവന്നമണ്ണ് സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി.[2] ഗീവർഗീസ് സഹദായുടെ നാമത്തിൽ ദേവാലയം സ്ഥാപിച്ചിരിക്കുന്നു.

കുടിയേറ്റ കർഷകരായ ചുവന്നമണ്ണിലെ സുറിയാനി ക്രിസ്ത്യാനിക്കാർ തങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനുവേണ്ടി കരിപ്പകുന്ന്‌ പള്ളിയിലാണ് ആദ്യം വിശുദ്ധ കുർബനക്കായി ഒത്തുകൂടിയിരുന്നത്. എന്നാൽ ആ ദേവാലയം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലല്ല എന്ന ബോധ്യത്തോടെ അന്നത്തെ പൂർവികർ മൈലാട്ടുംപാറ എന്ന ദേശത്ത്  താൽക്കാലിക ദേവാലയം സ്ഥാപിച്ചു. എന്നാൽ ചുവന്നമണ്ണിൽ നിന്നും കിലോമീറ്ററുകൾ യാത്ര ചെയ്താണ് പൂർവികർ ആരാധനയ്ക്കായി അവിടെ എത്തിയിരുന്നത്. ചുവന്നമണ്ണിൽ ഒരു ആരാധനാലയം വേണം എന്ന ആഗ്രഹം മൂലം അന്നത്തെ ഇടവകക്കാർ മെത്രാപ്പോലീത്തയിൽ (അന്നത്തെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത) നിന്നും പള്ളി പണിയുന്നതിന് വേണ്ടി അനുവാദം വാങ്ങി. തുടർന്ന് പള്ളിക്ക് ദാനമായി കിട്ടിയ സ്ഥലത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ താൽക്കാലിക ദൈവാലയം നിർമ്മിച്ചു.

ഇപ്പോൾ കാണുന്ന ദേവാലയം 2012-ലാണ് നിർമ്മാണം പൂർത്തിയാക്കപ്പെട്ടത്. ഇപ്പോഴത്തെ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ മെയ് മാസം 5, 6 തീയതികളിൽ മൂറോൻ കൂദാശ നടത്തപ്പെട്ടു. ഡിസംബർ 28, 29 തീയതികളിൽ  ഇടവകയുടെ കല്ലിട്ട പെരുന്നാളും, മെയ് 5,6 തീയതികളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക ആഘോഷിക്കുന്നു. ഇടവകയുടെ കീഴിൽ ശുശ്രൂഷക സംഘം, സൺഡേ സ്കൂൾ ,വനിതാ സമാജം, യൂത്ത് അസോസിയേഷൻ , കുടുംബ യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ച് വരുന്നു.

കുരിശുപള്ളികൾ[തിരുത്തുക]

 • മോർ ബസേലിയോസ് കുരിശുപള്ളി, ചുവന്നമണ്ണ്
  Mor baselios kurisuppalli, Chuvannamannu
 • സെന്റ് ജോർജ് കുരിശുപള്ളി, വഴക്കുംപാറ
 • സെന്റ് മേരീസ് കുരിശുപള്ളി, ആയോട് ‌
  ST Mary's kurisupalli, Ayod
 • സെന്റ് കുര്യക്കോസ് കുരിശുപള്ളി, വാര്യത്ത്ക്കാട്
  St Kuryakos kurisupalli, Varyathkkad
 1. "syriacchristianity.com | Domain For Sale" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-08.
 2. "syriacchristianity.com | Domain For Sale" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-08.