സൂസൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A wallpaper featuring Zoozoos

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിനിടയിൽ വോഡാഫോണിന്റെ പരസ്യത്തിലവതരിപ്പിച്ച രൂപങ്ങളാണ്‌ സൂസൂ. വെള്ള നിറത്തിൽ, മുട്ടയുടെതു പോലുള്ള തലയും, ബലൂണിന്റെതു പോലുള്ള ഉടലുമായുള്ളവയാണ്‌ ഈ രൂപങ്ങൾ. വോഡാഫോൺ പണം നൽകി ഉപയോഗിക്കാവുന്ന വിവിധ സേവനങ്ങളാണ്‌ സൂസൂ പരസ്യത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്. കാണുമ്പോൾ അനിമേഷൻ എന്നു തോന്നാമെങ്കിലും ഈ രൂപങ്ങൾ സൂസൂ വസ്ത്രങ്ങൾ ധരിച്ച മനുഷ്യരായിരുന്നു. വൊഡാഫോണിന്റെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒഗിൽവി & മാത്തർ എന്ന കമ്പനി സം‌വിധാനം നിർവ്വഹിച്ച ഈ പരസ്യങ്ങൾ ഷൂട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ടൗണിൽ വെച്ച് ബാംഗ്ലൂർ അടിസ്ഥാനമാക്കിയുള്ള നിർവ്വാണ ഫിലിംസ് ആണ്‌[1].മലയാളിയായ പ്രകാശ് വർമ്മയാണ്‌‌ നിർവാണാ ഫിലിംസിനു വേണ്ടി ഇതിന്റെ സം‌വിധാനം നിർവഹിച്ചത്. ഇതിനു മുൻപ് വോഡാഫോണിനു ശ്രദ്ധിക്കപ്പെട്ട നായക്കുട്ടിയും കുട്ടികളും ഒത്തുള്ള പരസ്യം നിർമ്മിച്ചതും ഇദ്ദേഹമാണ്‌. [2]

അവലംബം[തിരുത്തുക]

  1. Nashrulla, Tasneem (2009-05-01). "Here come the Zoozoos". Hindustan Times. ശേഖരിച്ചത് 2009-05-24.
  2. http://www.zimbio.com/Cricket/articles/7266/ZooZoo+Ads+Zoozoos+Characters+Vodafone+TV
"https://ml.wikipedia.org/w/index.php?title=സൂസൂ&oldid=2133541" എന്ന താളിൽനിന്ന് ശേഖരിച്ചത്