പ്രകാശ്‌ വർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകാശ്‌ വർമ
വിദ്യാഭ്യാസംഎസ്.ഡി കോളേജ്,ആലപ്പുഴ.
തൊഴിൽപരസ്യചിത്ര സം‌വിധായകൻ
സജീവ കാലം2001- തുടരുന്നു
ജീവിതപങ്കാളി(കൾ)സ്നേഹ ഐപ്
പുരസ്കാരങ്ങൾABBYs' അവാർഡ്‌,ആരോഗ്യ സുഖ പരിചരണ പരസ്യത്തിനുള്ള ആഗോള അവാർഡ്‌
വെബ്സൈറ്റ്http://www.nirvanafilms.com/

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ പരസ്യചിത്ര സംവിധായകനാണ് പ്രകാശ്‌ വർമ. വൊഡോഫോൺ സൂസൂ പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചത്. ബാംഗ്ലൂർ കേന്ദ്രമായുള്ള പരസ്യചിത്ര സ്ഥാപനമായ "നിർവാന"യുടെ സ്ഥാപക ഉടമസ്ഥരാണ് പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും. ഇന്ന് ഇന്ത്യൻ പരസ്യനിർമ്മാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ്‌ നിർവാന.

കുടുംബജീവിതം[തിരുത്തുക]

നിർവാനയുടെ എക്സിക്യൂട്ടീവ് പ്രോഡ്യുസറായ സ്നേഹ ഐപാണ് പ്രകാശിന്റെ ഭാര്യ. ബാംഗ്ലൂരിൽ സ്ഥിരതാമസമായ ഇവർക്ക് 3 കുട്ടികലുണ്ട്. 2014 ബെർലിൻ അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയിൽ ജൂറി അംഗമായിരുന്നു സ്നേഹ. [1]

പരസ്യചിത്രങ്ങൾക്ക് മുൻപ്[തിരുത്തുക]

ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും ‍ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ചു. ലോഹിതദാസ്,വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് വി.കെ പ്രകാശിന്റെ പരസ്യ ചിത്രങ്ങളിലും സംവിധാനസഹായിയായി .2001ഇലാണ് പ്രകാശും ഭാര്യ സ്നേഹ ഐയ്പും ചേർന്ന് നിർവാണ എന്ന പരസ്യനിർമ്മാണ സ്ഥാപനം അരംഭിക്കുന്നത്.[2]

പ്രധാനപ്പെട്ട ചിത്രങ്ങൾ[തിരുത്തുക]

വോടാഫോൻ, ടൈടാൻ,ഇന്ക്രെടിബിൽ ഇന്ത്യ,കേരള ടൂറിസം,മധ്യപ്രദേശ് ടൂറിസം,ബജാജ്,ഫ്രൂട്ടി, എയർടെൽ,പെപ്സി തുടങ്ങി അനേകം ബ്രാൻഡുകൾക്ക് വേണ്ടി പ്രകാശ്‌ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു.

വാഗൻ ആർ-ഫീൽ അറ്റ്‌ ഹോം[തിരുത്തുക]

പ്രകാശിന്റെ പരസ്യ നിർമ്മാണ കരിയറിലെ ആദ്യത്തെ പ്രധാന വിജയമായിരുന്നു 2001ഇൽ പുറത്തിറങ്ങിയ വാഗൻ ആർ പരസ്യം. സാച്ചി എന്ന പരസ്യകമ്പനിക്ക് വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ഈ പരസ്യം ആ കൊല്ലത്തെ മികച്ച പരസ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു ശേഷമാണു സ്വന്തമായി പരസ്യകമ്പനി തുടങ്ങുന്നത്.[3]

ഹച്ച് (ഈ മനോഹര ലോകത്ത് നീയും ഞാനും)[തിരുത്തുക]

ഒരു കുട്ടിയേയും പഗ്ഗിനെയും(ഒരു തരം നായ)പ്രധാന കഥാപാത്രങ്ങളാക്കി നിർവാന നിർമ്മിച്ച പരസ്യം എക്കാലത്തെയും ജനകീയമായ പരസ്യങ്ങളിൽ ഒന്നായി മാറി.പരസ്യം തരംഗമായത്തിനു ശേഷം താരമായി മാറിയ പഗ്ഗുകളുടെ വില്പനയിൽ വൻ മുന്നേറ്റമുണ്ടായി.[4]

വോടാഫോൻ സൂസൂ[തിരുത്തുക]

ഐ.പി.എൽ 2009 സീസൺ സമയത്ത് റിലീസ് ചെയ്ത വോടാഫോൻ സൂസൂ പരസ്യങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരസ്യചിത്രമായി മാറി. ദക്ഷിണാഫ്രിക്കൻ നഗരമായ കേപ് ടൌണിൽ ചിത്രീകരിച്ച പരസ്യങ്ങൾ 30 ദിനം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രത്യേക വേഷവിധാനങ്ങൾ ഉപയോഗിച്ച് യഥാർത്ഥ മനുഷ്യരെ അനിമേറ്റഡായി തോന്നിപ്പിച്ച രീതി ഒരുപാട് പ്രശംസകൾക്ക് പാത്രമായി.

കേരള ടൂറിസം പരസ്യം[തിരുത്തുക]

"നിങ്ങളുടെ നിമിഷം കാത്തിരിക്കുന്നു" എന്ന പരസ്യവാചകത്തോട് കൂടി വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കേരള ടൂറിസം വകുപ്പ് നിർമ്മിച്ച പരസ്യചിത്രം സംവിധാനം ചെയ്തത് പ്രകാശ്‌ ആണ്. തേക്കടി,ആലപ്പുഴ,കണ്ണൂർ,മുന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ കേരളത്തിന്റെ തനതു കലാരൂപങ്ങളായ തെയ്യവും കഥകളിയും നിറഞ്ഞു നിൽക്കുന്നു. പരസ്യത്തിൽ ഉടനീളം നിഴലിച്ച വൈദേശിക സ്വാധീനം വിമർശനങ്ങൾക്ക് വിധേയമായി.[5]

സിനിമയുമായുള്ള ബന്ധം[തിരുത്തുക]

മലയാള സിനിമയിൽ സംവിധാന സഹായിയായി ആദ്യകാലത്ത് പ്രവർത്തിച്ച പ്രകാശ്‌ വർമ ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി "പെട്ടിടാം ആരും ആപത്തിൽ" എന്ന ഗാനം സംവിധാനം ചെയ്തു. ഗാനം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി.[6]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-15.
  2. http://www.thehindu.com/todays-paper/tp-features/tp-metroplus/the-world-of-zoozoos/article647431.ece
  3. http://www.thehindu.com/todays-paper/tp-features/tp-metroplus/the-world-of-zoozoos/article647431.ece
  4. http://economictimes.indiatimes.com/opinion/india-emerging/the-whos-who-of-zoozoo/articleshow/4497559.cms
  5. http://www.frontline.in/static/html/fl2726/stories/20101231272612600.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-01-29.
"https://ml.wikipedia.org/w/index.php?title=പ്രകാശ്‌_വർമ&oldid=3638039" എന്ന താളിൽനിന്ന് ശേഖരിച്ചത്