സൂര്യകാലടി മന
കോട്ടയം ജില്ലയിലെ(കേരളം, ഇന്ത്യ) കുമാരനല്ലൂർ പ്രദേശത്ത് മീനച്ചിലാറിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതനമായ മനയാണ് സൂര്യകാലടി മന. [1] മീനച്ചിലാറിന്റെ കരയിലുള്ള ഈ മന പണികഴിപ്പിച്ചത് സ്വാതി തിരുനാൾ മഹാരാജാവാണ്. ഇവിടത്തെ ഗണപതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
ഐതിഹ്യം
[തിരുത്തുക]സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിസ്തരിച്ച് പ്രസ്താവിക്കുന്നുണ്ട്. [2]
സൂര്യകാലടി എന്ന പേരിൽ വിശ്വവിഖ്യാതനായി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിർഭാവത്തോടെയാണ് കാലടി എന്ന പൂർവ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. അദ്ദേഹം സൂര്യനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തുകയും മന്ത്രതന്ത്രങ്ങളുടെ താളിയോലകൾ സൂര്യഭഗവാൻ അദ്ദേഹത്തിന് നൽകുകയും ചെയ്തെന്നാണ് ഐതിഹ്യം. [3]
വാസ്തുവിദ്യ
[തിരുത്തുക]പ്രശസ്തി
[തിരുത്തുക]മഹാഗണപതിഹോമം സൂര്യകാലടിമനയിലെ നമ്പൂതിരിമാരുടെ ഒരു പ്രധാന കർമ്മമായി കണക്കാക്കപ്പെട്ട് വളരെ പ്രശസ്തിയാർജ്ജിച്ചിട്ടുള്ളതാണ്. 2007 ഏപ്രിൽമാസം 22ന് കൊച്ചിയിൽ വെച്ച് നടത്തപ്പെട്ട ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരുലക്ഷത്തിയെട്ട് നാളികേരം കൊണ്ടുള്ള വിശ്വമഹാഗണപതിഹോമത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത് സൂര്യകാലടി മനയിലെ പുതിയ തലമുറയിൽപ്പെട്ട ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടാണ്.
കെ.എം. മുൻഷി, ജയപ്രകാശ് നാരായൺ, മഹർഷി മഹേഷ് യോഗി തുടങ്ങിയവർ സൂര്യകാലടി മന സന്ദർശിച്ചിട്ടുണ്ട്. കാരൂർ നീലകണ്ഠപ്പിള്ള, എം.പി. പോൾ, ഡി.സി. കിഴക്കേമുറി, അഭയദേവ്, ഗാനഗന്ധർവ്വൻ ശ്രീ കെ.ജെ. യേശുദാസ് തുടങ്ങി പ്രശസ്തരായ ഒട്ടനവധിപേർ മനയിലെ നിത്യ സന്ദർശകരായിരുന്നു. യേശുദാസിന്റെ മകനും സുപ്രസിദ്ധ ചലച്ചിത്രപിന്നണിഗായകനുമായ വിജയ് യേശുദാസ് അരങ്ങേറ്റം കുറിച്ചതും സൂര്യകാലടി മനയിൽ വെച്ചാണ്. [4]