പൂമുള്ളി മന
പൂമുള്ളി മന | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | കേരളീയ വാസ്തുവിദ്യ |
സ്ഥാനം | പെരിങ്ങോട്, പാലക്കാട്, കേരളം |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | |
poomullymana.com |
പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തിലാണ് പൂമുള്ളി മന സ്ഥിതി ചെയ്യുന്നത്. 5.5 ഏക്കറിൽ 16 കെട്ടായിരുന്ന മന, ഭൂപരിഷ്‌കരണത്തിനു ശേഷവും കേരളത്തിലെ ഏറ്റവും വലിയ നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു.
ചരിത്രം
[തിരുത്തുക]പതിറ്റാണ്ടുകൾക്കു മുമ്പ് കൊച്ചി രാജാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒരു ബ്രാഹ്മണ കുടുംബം രാജ്യംവിട്ട് മലബാറിലേക്ക് കുടിയേറി. വള്ളുവനാട്ടിലെ പെരുങ്ങോട് എന്ന സ്ഥലത്തെത്തിയ ഇവർ സമീപമുള്ള ശ്രീരാമ ക്ഷേത്രത്തിനടുത്തായി താമസമാരംഭിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ നുള്ളിയിരുന്ന സ്ഥലമായിരുന്നു കുടുംബം താമസത്തിനായി തെരഞ്ഞെടുത്തത്. പൂനുള്ളിയിരുന്ന സ്ഥലത്തെ മന, പൂനുള്ളി മനയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. കാലം കടന്നു പോയതോടെ കുടുംബത്തിന്റെ പേര് പൂമുള്ളി മനയായി മാറി. [1]
മനയുടെ ഇന്നത്തെ അവസ്ഥ
[തിരുത്തുക]ഒരിക്കൽ കാലഹരണപെട്ടു പോയ മനയുടെ ചെറിയ ഒരു ഭാഗം മാത്രമേ പുനർനിർമ്മിക്കപെട്ടുള്ളു. പൂമുഖവും, പത്തായപ്പുരയും നന്നാക്കിയെടുത്തു. തറവാട് 1856-ൽ വേളാനെഴി നമ്പൂതിരി പുനർനിർമ്മിച്ചു. 1997 ൽ ആറാം തമ്പുരാന്റെ (പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്) ദേഹ വിയോഗത്തിന് ശേഷം 'പൂമുള്ളി ആറാം തമ്പുരാൻ സ്മാരക ട്രസ്റ്റ്' എന്ന പേരിൽ ഇവിടെ ആയുർവേദ ചികിത്സകൾ, കളരി പരിശീലനം എന്നിവ നടത്തി വരുന്നു. [2]
ഇതും കാണുക
[തിരുത്തുക]പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്