സുരവാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരവാന ക്ഷേത്രത്തിന്റെ പുനർനിർമ്മിച്ച അടിത്തറ.

സുരവാന ( Indonesian: Candi Surawana) ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ പാരെ ജില്ലയ്ക്ക് സമീപമുള്ള കെദിരിയിലെ കാങ്ഗു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന (പഴയ) മജാപഹിത് രാജ്യത്തിലെ ഒരു ഹിന്ദു ക്ഷേത്രമാണ്. സുരവാന ക്ഷേത്രം കാൻഡി സുറോവോനോ എന്നും ഇത് അറിയപ്പെടുന്നു. വെങ്കർ വംശത്തിലെ രാജകുമാരനായ വിജയരാജസയുടെ സ്മാരകമായാണ് ഇത് 1390 എ ഡി യിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇപ്പോൾ ക്ഷേത്രം അതിൻ്റെ പഴയ യഥാർത്ഥ പൂർണ്ണ രൂപത്തിൽ അല്ല നിലനിൽക്കുന്നത്. ക്ഷേത്രത്തിന്റെ അടിഭാഗം മാത്രമേ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചിക്കപ്പെട്ടിട്ടുള്ളു, അടിഭാഗത്തെ ഇപ്പോൾ പുനഃസ്ഥാപിപ്പിക്കപ്പെട്ട ഘടനയ്ക്ക് ചുറ്റും കൂടുതൽ ഇഷ്ടികകൾ വീണ്ടും കൂട്ടിച്ചേർക്കപ്പെടാൻ ഉണ്ട്.

ചരിത്രം[തിരുത്തുക]

സുരവാന ക്ഷേത്രം 1390 എ ഡി യിൽ പണിതതാണ്, എന്നാൽ 1400ആം ആണ്ട് ആരംഭിക്കുന്നത് വരെ "ഔദ്യോഗികമായി" അത് പൂർത്തീകരിച്ചിരുന്നില്ല. വെങ്കർ വംശത്തിലെ രാജകുമാരനായ വിജയരാജസയുടെ സ്മാരകമായാണ് ഇത് നിർമ്മിച്ചത്. വിവാഹത്തിന്റെ ഫലമായി രാജാസനഗരന്റെ (മജപഹിത് സാമ്രാജ്യത്തിൻ്റെ ചക്രവർത്തി) അമ്മാവനായ അദ്ദേഹത്തിന് അധികാര കേന്ദ്രങ്ങളിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു. ഇത് രാജകുമാരന്റെ ഒരു സ്മാരകമായി ആരംഭിച്ചതല്ല, മറിച്ച് അദ്ദേഹം നിയോഗിച്ച ഒരു രചനാശില്‌പം മാത്രമാണെന്ന് ചിലർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അത് പൂർത്തിയായ തീയതി പരാമർശിക്കുമ്പോൾ അത് വ്യത്യാസപ്പെട്ടിരിക്കുന്നത്. ആചാരപരമായ ശവസംസ്കാര ചടങ്ങായ "ശ്രാദ്ധ" എന്ന ചടങ്ങ് നടന്നത് എ ഡി 1400-ലാണ്, അതിനാലാണ് യഥാർത്ഥ പൂർത്തീകരണ തീയതി 1400 ഏ ഡിയിൽ ആണെന്ന് ചിലർ ഊഹിക്കുന്നത്. അതിനു ശേഷമുള്ള ചരിത്രത്തെക്കുറിച്ചോ അത് എങ്ങനെ പൊളിച്ചുമാറ്റിയതിനെക്കുറിച്ചോ അധികമൊന്നും ആർക്കും അറിയില്ല. എന്നാൽ ഇന്ന് അത് പാരെയിലെ കേദിരി ജില്ലയിലെ കാങ്ഗു എന്ന ചെറിയ ഗ്രാമത്തിൽ നിലകൊള്ളുന്നു. നിലവിൽ, പുരാവസ്‌തു വാസ്തുകലാ വിദഗ്ധർ സുരവാന ക്ഷേത്രത്തിൻ്റെ അടിസ്ഥാനം അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് പുനർനിർമ്മിക്കാൻ ശ്രമിക്കുന്നു.

രൂപകല്പന[തിരുത്തുക]

7.8 ചതുരശ്ര മീറ്ററും 4.6 മീറ്റർ ഉയരവുമുള്ള അടിത്തറയുള്ള മിതമായ വലിപ്പമുള്ള ഒരു ക്ഷേത്രമാണ് സുരവാന ക്ഷേത്രം. അതിൻ്റെ പഴയ ഘടനയിൽ തന്നെ ഇപ്പോഴും അവശേഷിക്കുന്ന ഒരേയൊരു കഷണം (അല്ലെങ്കിൽ അതിലെ കലാരൂപം) ആണ് അതിൻ്റെ കാൽപാദം . അടിത്തറയിൽ ക്ഷേത്രത്തിന്റെ അകത്തെ അറയായ ശ്രീകോവിലിലേക്കുള്ള (ഗർഭഗൃഹം) പടികൾ താങ്ങിനിർത്തുന്ന ഒരു അടയാളങ്ങളുള്ള ഉന്തിനിൽക്കൽ ഉണ്ട്. മിക്ക കിഴക്കൻ ജാവനീസ് ക്ഷേത്രങ്ങളെയും പോലെ പടിഞ്ഞാറ് അഭിമുഖമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

സുരവാനയെ പല തരത്തിലുള്ള സമതലത്തിൽ കിളത്തിക്കൊത്തിയ ചിത്രങ്ങൾ (റിലീഫ്) കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അവയിൽ പലതും മുഴുവൻ കെട്ടിടത്തിന് ചുറ്റും വ്യാപിച്ചിരിക്കുന്നു. ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്ന കഥകൾ അവർ അഭിമുഖീകരിക്കുന്ന ദിശയെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, അർജ്ജുനവിവാഹ കഥ കിഴക്കോട്ട് അഭിമുഖമായുള്ള ചുവരിൽ നിന്ന് ആരംഭിക്കുന്നു, തുടർന്ന് വടക്കുകിഴക്ക് അഭിമുഖമായി നിൽക്കുന്ന ഭിത്തിയിൽ നിർത്തിയിട്ട് അത് വീണ്ടും പ്രുനരാരംഭിക്കുന്നു. പിന്നീട് അത് വടക്കൻ മതിലിലൂടെ തുടരുകയും കിഴക്ക് മതിൽ ഒഴിവാക്കുകയും തെക്ക് മതിലിലോട്ട് തുടർന്ന് പോകുകയും പിന്നെ എതിർ ദിശയിൽ പടിഞ്ഞാറോട്ട് തുടരുകയും ചെയ്യുന്നു. കൊത്തുപണികളിൽ ചിത്രീകരിച്ചിരിക്കുന്നതെല്ലാം ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദയസൂര്യന്റെ ദിശയും പവിത്രമായ പർവതവും കിഴക്കോട്ട് അഭിമുഖീകരിക്കുന്ന കൊത്തുപണികളും കൂടുതൽ ഹൈന്ദവ പുരാണ രംഗങ്ങളിലെ കഥകളുടെ ഭാഗങ്ങളാണ്. പടിഞ്ഞാറ് ദിശയെ അഭിമുഖീകരിക്കുന്ന കൊത്തുപണികൾ ഭൂതങ്ങൾ, രാക്ഷസന്മാർ, യുദ്ധങ്ങൾ, മരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. "അർജ്ജുനവിവാഹ" എന്ന റിലീഫ് നിരവധി വ്യത്യസ്ത ഫ്രെയിമുകളുള്ള തുടർച്ചയായ ആഖ്യാനമാണ്, എന്നാൽ ചില ഘട്ടങ്ങളിൽ കോണുകളിൽ ഉള്ള കുത്തനെ നിൽക്കുന്ന പാനലുകളിൽ ദൃശ്യവൽക്കരിച്ചിടുള്ള ശ്രീ തൻജംഗ് (ഒരു ജാവൻ പുരാണകഥ), ബുബുക്ഷ കഥകൾ അതിൻ്റെ ഇടയിൽ പ്രത്യക്ഷപ്പെടുന്നു. 1939-ൽ അതിനെക്കുറിച്ച് ശരിക്ക് തിരിച്ചറിയുന്നതുവരെ ആ പാനലുകൾ യഥാർത്ഥ കഥയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.

അലങ്കാരം[തിരുത്തുക]

ക്ഷേത്രത്തിന്റെ ഉപരിതലം അനേകം ശിൽപ്പങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ വശങ്ങളിൽ ശിവനെ സേവിക്കാൻ ഗണേശൻ തിരഞ്ഞെടുത്ത ഗണങ്ങളും (അല്ലെങ്കിൽ സേവകർ) ഉണ്ട്. അവർ കൈകൾ നീട്ടി കെട്ടിടം ഉയർത്തിപ്പിടിച്ച രീതിയിലാണ് കാണപ്പെടുന്നത്. കാൻഡി ജാവിയിലെ സമാനമായ നിർമ്മിതികളിൽ ഉള്ള പ്രതിമകൾക്ക് സമാനമാണ് അവ. ഗണങ്ങൾക്ക് ചുറ്റും കമ്മലുകൾ, മാർച്ചട്ട, കണ്‌ഠാഭരണം, രത്നങ്ങൾ പതിച്ച അരപ്പട്ട, കൈവളകൾ, കൈപ്പട്ടകൾ, കാൽത്തളകൾ ഒക്കെ ചാർത്തിയ ശില്പങ്ങൾ ഉണ്ട്. മജാപഹിത് രാജ്യം അഭിവൃദ്ധി പ്രാപിച്ചപ്പോൾ, ഇതുപോലുള്ള കൂടുതൽ സമകാലിക സൗന്ദര്യാത്മക മാതൃകകൾ സ്ഥാപിച്ചിരുന്നു.

ഇപ്പോഴുള്ള ഘടനയുടെ അടിത്തറയിൽ ചക്രവാളത്തിനു സമാന്തരമായ പതിനെട്ട് തിരശ്ചീന ഫലകങ്ങൾ, ലംബ പാനലുകൾ എന്നിവയും അതിൻ്റെ നടുവിൽ ഒരു നിരപ്പായ വലയം ഉണ്ടായിരുന്നു, അത് ക്ഷേത്രത്തിന്റെ മധ്യഭാഗമായിരുന്നു. ക്ഷേത്രത്തിലെ ഗോവണിപ്പടികളിൽ കൊത്തിവയ്ക്കപ്പെട്ട നാഗങ്ങളും മകര രൂപങ്ങളും ഉണ്ട്, അവ പരന്നതും ത്രികോണാകൃതിയിലുള്ള അലങ്കാര വസ്തുക്കളും മൃഗ രൂപങ്ങളുമാണ്, അവയുടെ വാലുകൾ വിപുലമായ കൊത്തുപണികളിലേക്ക് മാറുന്നു.

കൊത്തുപണികൾ[തിരുത്തുക]

അവിടെയുള്ള ഉപരിതലത്തിൽ പൊന്തിനിൽക്കുന്ന കൊത്തു പണികളുടെ (റിലീഫ്) ഉള്ളടക്കം മുഴുവൻ പുരാണ-നാടോടി കഥകൾ മുതൽ ദൈനംദിന ജീവിതത്തിന്റെ ലളിതമായ ചിത്രീകരണങ്ങൾ വരെ ഉള്ളവയാണ്. അർജ്ജുനവിവാഹ, ശ്രീ തൻജംഗ്, ബാബുക്ഷ, ഗഗാംഗ് അക്കിംഗ് എന്നീ പുരാണ-നാടോടി കഥകൾ ആണ് കെട്ടിടത്തിലെ മൂന്ന് പ്രധാന റിലീഫുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. അവയിൽ ചില ചെറിയ കഥകൾ ആണെങ്കിൽ സാധാരണയായി ധാർമ്മികതയും ജീവിത പാഠങ്ങളും ചിത്രീകരിക്കുന്നവ ആയിരുന്നു. "മുതലയും കാളയും", "കൊക്ക്, മീൻ, ഞണ്ട്", "തവളയും പാമ്പും" പോലെയുള്ള കഥകൾ എന്നിവ ഉദാഹരണങ്ങൾ ആയി പറയാം. "കൊക്ക്, മീൻ, ഞണ്ട്" എന്ന കഥയിൽ, കഥാപാത്രങ്ങൾ ധാർമികമായ ഒരു പാഠം പഠിക്കുന്നു. കഥയിലെ പക്ഷി ശിരോവസ്ത്രം ധരിച്ച് മീൻ പിടിക്കാൻ വേണ്ടി ഒരു മന്ത്രവാദിയുടെ വേഷം ധരിക്കാൻ ശ്രമിക്കുന്നു. കഴുത്തിൽ നുള്ളാൻ തുടങ്ങുന്ന ഞണ്ട് വേഷം മാറിയ കൊക്കിനെ ആക്രമിക്കുമ്പോൾ കൊക്ക് മൂന്ന് മത്സ്യങ്ങളെ പരിശോധിക്കാൻ തുടങ്ങുന്നു. മത്സ്യത്തെ ആശയക്കുഴപ്പത്തിലാക്കാൻ കൊക്ക് വേഷം മാറിയതായി ഞണ്ട് കാണുന്നു, അതിനാൽ അവൻ അവനെ ഇറുക്കി കൊല്ലുന്നു. ഇതുപോലെയുള്ള പല ചെറുകഥകൾക്കും ആത്യന്തികമായി ധാർമികമായ പാഠങ്ങളുണ്ട്.

എക്കാലത്തെയും പ്രസിദ്ധമായ കഥകളിലൊന്നാണ് "അർജുനവിവാഹ" അല്ലെങ്കിൽ ഹിന്ദു പുരാണമായ മഹാഭാരതത്തിലെ അർജുനൻ്റെ വിവാഹത്തിൻ്റെ കഥ. കിഴക്കൻ ജാവയിലെ ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ ഇത് അലങ്കരിച്ചിരിക്കുന്നു. ഇത് സാധാരണയായി നാടകങ്ങളായും, നൃത്ത നാടകങ്ങളായും അവതരിപ്പിക്കപ്പെടുന്നു. ഒരുപാട് ചിത്രരചനകൾക്കും "അർജുനവിവാഹ" വിഷയമായിട്ടുണ്ട്. "അർജുനവിവാഹ" ഇപ്പോഴും വളരെ ജനപ്രിയമായ വിഷയമാണ്. കാൻഡി സുരവാനയിൽ, ക്ഷേത്രത്തിന്റെ ചുവട്ടിൽ ചുറ്റുമുള്ള റിലീഫ് പാനലുകളിലാണ് "അർജുനവിവാഹ" കൊത്തിവച്ചിരിക്കുന്നത് . 1035-ൽ എംപു കൻവ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജാവനീസ് കവിയാണ് ഈ കഥ രചിച്ചത്. ഈ കഥ യഥാർത്ഥത്തിൽ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭരവി എഴുതിയ കിരാതാർജുന്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കഥയുടെ ഈ പ്രത്യേക പതിപ്പ് എയർലാംഗ രാജാവിനെ മാതൃകയാക്കി, എല്ലാം തികഞ്ഞ രാജാവിനെ വരച്ചുകാട്ടുന്നു. പരിപൂർണ്ണനായ രാജാവ് കുലീനമായ പെരുമാറ്റമുള്ളവനും ധീരനും യുദ്ധത്തിൽ വിജയിക്കുന്നവനും ലൈംഗികമായി അത്യാകർഷവാനുമായിരിക്കും. അർജ്ജുനവിവാഹത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. അർജ്ജുനന്റെ ധ്യാനം, നിവതനവാലൻ യുദ്ധം, പ്രതിഫലമായി അർജുനനു കിട്ടുന്ന സ്വർഗ്ഗാരോഹണം എന്നിവ. ആദ്യ ഭാഗത്തിൽ അർജ്ജുനനെ ദേവന്മാർ മൂന്ന് തവണ പരീക്ഷിക്കുന്നു. രണ്ടാമത്തെ ഭാഗത്തിൽ അവന്റെ യുദ്ധത്തിൽ സുപ്രഭ അവനെ സഹായിക്കുന്നു. അവസാന വിഭാഗത്തിൽ അവൻ ഏഴ് സ്വർഗ്ഗീയ അപ്സരസ്സുകളെ വിവാഹം കഴിക്കുന്നു. ഈ കൊത്തുപണികൾ മുഴുവൻ ക്ഷേത്രം ചുറ്റി കിഴക്ക് ഭിത്തിയിൽ നിന്ന് ആരംഭിക്കുന്ന ഒന്നാണ്. ഇത് വടക്ക് ഭാഗത്തേക്ക് തുടരുന്നു, പക്ഷേ പിന്നീട് കിഴക്ക് ഭാഗത്തേക്ക് തിരിയുന്നു. യഥാർത്ഥ മൂന്ന് രംഗങ്ങൾ ഉള്ളിടത്ത് അത് കടന്നുപോകുകയും പടിഞ്ഞാറ് മതിലിലും തുടർന്ന് തെക്ക് ഭാഗത്തേക്കും തുടരുകയും ചെയ്യുന്നു.

റഫറൻസുകൾ[തിരുത്തുക]

  • "കാൻഡി ടിഗോവാംഗിയും സുരവാനയും." മജാപഹിത് സാമ്രാജ്യത്തിന്റെ ഓർമ്മകൾ. 27 നവംബർ 2006. http://www.eastjava.com/books/majapahit/html/tigowangi.html
  • "ജാവ വി: ഈസ്റ്റ് ജാവനീസ് ടെമ്പിൾസ് II." ACSAA കളർ സ്ലൈഡ് പ്രോജക്റ്റ്. 27 നവംബർ 2006. http://www.umich.edu/~hartspc/acsaa/Acsaa/LlabelPdf/110LL.pdf Archived 2005-02-25 at the Wayback Machine.
  • കിന്നി, ആൻ ആർ. ശിവനെയും ബുദ്ധനെയും ആരാധിക്കുന്നു. സിയാറ്റിൽ: മാർക്വൻഡ് ബുക്സ്, ഇൻക്., 2003. 229-237.
"https://ml.wikipedia.org/w/index.php?title=സുരവാന&oldid=3823718" എന്ന താളിൽനിന്ന് ശേഖരിച്ചത്