സുജാത മോഹൻ (ഡോക്ടർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sujatha Mohan
Dr Sujatha Mohan (cropped).jpg
ജനനം20th century
ദേശീയതIndia

ഒരു ഇന്ത്യൻ നേത്രരോഗ വിദഗ്ദ്ധയാണ് സുജാത മോഹൻ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ ചെന്നൈ മേഖലയിൽ സൗജന്യ നേത്ര സംരക്ഷണം നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നാരീശക്തി പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.

ജീവിതം[തിരുത്തുക]

ഇന്ത്യയിലെ ചെന്നൈയിലെ നേത്രരോഗ ആശുപത്രിയായ ശങ്കര നേത്രാലയയിലാണ് സുജാത മോഹൻ പഠിച്ചത്. അവിടെ വെച്ച് 1986 ൽ അവർ തന്റെ ഭാവി ഭർത്താവിനെ കണ്ടുമുട്ടി, അടുത്ത വർഷം അവർ വിവാഹിതരായി.

രാജൻ ഐ കെയർ ഹോസ്പിറ്റലിന്റെ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറാണ് അവർ ഇപ്പോൾ. ചെന്നൈ വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു ചാരിറ്റബിൾ വിഭാഗം ആശുപത്രിയിലുണ്ട്, ഇത് ദക്ഷിണേന്ത്യയിൽ കാഴ്ച മെച്ചപ്പെടുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യുകയാണ്.[1] ചെന്നൈയിലെ പ്രധാന കേന്ദ്രത്തിന് 150 കിലോമീറ്റർ (93 മൈ) ചുറ്റളവിൽ കാഞ്ചീപുരം, തിരുവള്ളൂർ, തിരുവണ്ണാമല, വെല്ലൂർ, വില്ലുപുരം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലായി 3,500 നേത്ര സ്ക്രീനിംഗ് പ്രവർത്തനങ്ങൾ ട്രസ്റ്റിറ്റിൻ്റെ നേതൃത്വത്തിൽ ചെയ്തു. അതിലൂടെ ഒരു ദശലക്ഷം ആളുകളുടെ കണ്ണുകൾ പരിശോധിക്കുകയും, കണ്ണിനുളളിൽ ഇൻട്രാഒകുലർ ലെൻസ് സ്ഥാപിച്ചു കൊണ്ടുള്ള ഒരു ലക്ഷത്തിലധികം തിമിര ശസ്ത്രക്രിയകൾ, 7,000 കോർണിയ ട്രാൻസ്പ്ലാൻറുകൾ എന്നിവ സൗജന്യമായി ചെയ്യുകയും 300,000 ജോഡി ഗ്ലാസുകൾ വിതരണം ചെയ്യുകയും ചെയ്തു. കോർണിയ മാറ്റിവയ്ക്കൽ സഹായം, വാഹനത്തിനുള്ളിൽ കണ്ണ് ശസ്ത്രക്രിയ നടത്താൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു വാൻ എന്നിവ നൽകി റോട്ടറി ക്ലബാണ് ഇതിന് സഹായിച്ചത്.[2]

2019 മാർച്ച് 8 ന് സുജാത മോഹന് 2018 ലെ നാരീശക്തി പുരസ്കാരം ലഭിച്ചു.[3]

സ്വകാര്യ ജീവിതം[തിരുത്തുക]

1987 ജനുവരി 26 ന് മാതാപിതാക്കൾ കല്യാണം തീരുമാനിക്കുന്നതിന് മുമ്പ് സുജാതയും ഭർത്താവും ഭക്ഷണത്തിനും സിനിമയ്ക്കുമായി കുറച്ച് തവണ കണ്ടുമുട്ടിയിട്ടുണ്ട്. പിന്നീട് കുടുംബങ്ങൾ അംഗീകരിക്കുകയും 1987 ഓഗസ്റ്റ് 19 ന് അവർ വിവാഹം കഴിക്കുകയും ചെയ്തു. അവർക്ക് രണ്ട് പെൺമക്കളുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "Dr Sujatha Mohan: A woman's winning vision for the poor". The New Indian Express. ശേഖരിച്ചത് 2021-01-05.
  2. Pyarilal, Vasanth (2019-08-03). "A Visionary for all to see: Dr.Mohan Rajan & Dr. Sujatha Mohan - By Sanjay Pinto | RITZ" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-05.
  3. "Nari Shakti Puraskar - Gallery". narishaktipuraskar.wcd.gov.in. ശേഖരിച്ചത് 2020-04-11.
  4. "Corporate Citizen". corporatecitizen.in. ശേഖരിച്ചത് 2021-01-05.
"https://ml.wikipedia.org/w/index.php?title=സുജാത_മോഹൻ_(ഡോക്ടർ)&oldid=3541448" എന്ന താളിൽനിന്ന് ശേഖരിച്ചത്