തിരുവള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്‌ ജില്ലയിൽ വടകര പേരാമ്പ്ര റോഡിൽ പത്ത്‌ കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് തിരുവള്ളൂർ. [1] "തിരുവള്ളുവർ" എന്ന നാമം ലോപിച്ചാണ് തിരുവള്ളൂർ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഇരുപതോളം വാർഡുകൾ ഉൾപ്പെടുന്നു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് തിരുവള്ളൂർ. തിരുവള്ളൂർ പഞ്ചായത്തിനെ പ്രധാനമായും തോടന്നൂർ, കോട്ടപ്പള്ളി, ചാനിയം കടവ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

തിരുവള്ളൂർ കോട്ടയുള്ളപറമ്പ് ജുമാമസ്ജിദ്, തിരുവള്ളൂർ ശിവക്ഷേത്രം ഇവ പ്രസിദ്ധമാണ്.

മുസ്ലിം ലീഗ്, സി.പി.എം, കോൺഗ്രസ്സ് തുടങ്ങിയ രാഷ്ട്രീയ പാർടികൾ സജീവമായി പ്രവർത്തിക്കുന്നു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  1. [1]
"https://ml.wikipedia.org/w/index.php?title=തിരുവള്ളൂർ&oldid=3440761" എന്ന താളിൽനിന്ന് ശേഖരിച്ചത്