സീബ്ര ക്രോസ്സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞങ്ങാട്നഗരത്തിലെ സീബ്ര ക്രോസ്സിംഗ്

കാൽനടയാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്ര ക്രോസ്സിംഗ്. ലോകത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട ഒരു സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. സീബ്ര ക്രോസ്സിങ്ങിൽ കാൽനട യാത്രക്കാരുള്ളപ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് സൗകര്യമൊരുക്കണമെന്നാണ് നിയമം[1].

ഘടന[തിരുത്തുക]

ട്രാഫിക്കിന്റെ സമാന്തരമായി രേഖപ്പെടുത്തുന്ന നീളമുള്ള വരകൾ കൊണ്ടാണ് സീബ്ര ലൈൻ അടയാളപ്പെടുത്തുന്നത്. ഒന്നിടവിട്ട് ഇരുണ്ടതും മങ്ങിയതുമായ നിറങ്ങളിലുള്ള വരകൾ. വെളുപ്പും കറുപ്പുമുള്ള വരകളാണ് പൊതുവേ ഉണ്ടാകുക. 40 മുതൽ 60 സെ.മീറ്റർ വരെ വീതിയിലാണ് വരകളുണ്ടാവുക. വിവിധ രാജ്യങ്ങളിലെ സീബ്രാ വരകളിൽ ഘടനയിലും നിറത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്. ട്രാഫിക് സിഗ്നൽ ഉപയോഗിച്ചോ ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലോ സീബ്ര ക്രോസ്സിംഗിൽ യാത്രക്കാരെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുന്ന ഇടങ്ങളും കാണാം[2].

സീബ്ര കോസ്റ്റിംഗിൽ ഡ്രൈവർമാർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിന് ബെലീഷ ബീക്കൺ സ്ഥാപിക്കാറുണ്ട്[3].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Using the road - Pedestrian crossings (191 to 199)". The Highway Code. മൂലതാളിൽ നിന്നും 2017-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 November 2017.
  2. "Regeln am Fussgängerstreifen" [Rules on the pedestrian stripe] (ഭാഷ: German). Touring Club Schweiz. മൂലതാളിൽ നിന്നും 2017-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-10.{{cite web}}: CS1 maint: unrecognized language (link)
  3. Solar Power Belisha Beacon Patent No: GB2519445 - owner Ticknall Solar Ltd
"https://ml.wikipedia.org/w/index.php?title=സീബ്ര_ക്രോസ്സിംഗ്&oldid=3440047" എന്ന താളിൽനിന്ന് ശേഖരിച്ചത്