സി.എം. ദിനേശ് മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് സി.എം. ദിനേശ് മണി(ജനനം :15 മേയ് 1950). പന്ത്രണ്ടാം കേരള നിയമസഭയിൽ പള്ളുരുത്തിയിൽ നിന്നുള്ള അംഗമായിരുന്നു.[1] 2000ൽ കൊച്ചി കോർപറേഷന്റെ മേയറായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ടി.കെ. മാധവന്റെയും കുഞ്ഞമ്മയുടെയും മകനാണ്. പ്രീഡിഗ്രി വരെ പഠിച്ചു. യുവജന സംഘടനയായ കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ട്രേഡ് യൂണിയൻ സംഘാടനാരംഗത്തു സജീവമായി പ്രവർത്തിച്ചു. ഹിൻഡാൽകോ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡന്റും കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റുമാണ്.[2] 2013 മുതൽ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

അവലംബം[തിരുത്തുക]

  1. www.niyamasabha.org/codes/members/dineshmanicm.pdf
  2. "സി എം ദിനേശ്മണി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി - See more at: http://www.deshabhimani.com/newscontent.php?id=288025#sthash.eGy4kHAI.dpuf". ദേശാഭിമാനി. 18 ഏപ്രിൽ 2013. ശേഖരിച്ചത് 18 ഏപ്രിൽ 2013. 
"https://ml.wikipedia.org/w/index.php?title=സി.എം._ദിനേശ്_മണി&oldid=2286425" എന്ന താളിൽനിന്നു ശേഖരിച്ചത്