Jump to content

സിൻക് ദ്വീപുകൾ

Coordinates: 11°16′N 92°42′E / 11.267°N 92.700°E / 11.267; 92.700
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിൻക് അഥവാ സിൻക്വു ദ്വീപുകൾ ആന്തമാൻ ദ്വീപസമൂഹത്തിലെ ഒരു ജോഡി ദ്വീപുകളാണിത്. ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കായ വടക്ക് ഡൻകൻ പാസ്സേജിനും ററ്റ് ലാൻഡ് ദ്വീപിനും പാസ്സേജ് ദ്വീപിനും ഇടയിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണിത്. നോർത്ത് സിൻക്വു ദ്വീപ്, സൗത്ത് സിൻക്വു ദ്വീപ് എന്നീ രണ്ടു ദ്വീപുകൾ ചേർന്നതാണ് സിൻക്വു ദ്വീപുകൾ. ഇവയെ പരസ്പരം ഒരു മണൽത്തിട്ടകൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഇക്കോ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണിത്. പോർട്ട് ബ്ലെയറിൽ നിന്ന് 26 കിലോമീറ്റർ ദൂരത്തിലാണ് സിൻക്വു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. 2004-ലെ സുനാമി ഈ പ്രദേശത്തെ ബാധിച്ചിരുന്നു.[1] നോർത്ത് സിൻക്വു ദ്വീപിനും ററ്റ് ലാൻഡ് ദ്വീപിനും ഇടയിൽ മന്നേഴ്സ് കടലിടുക്ക് സ്ഥിതിചെയ്യുന്നു.

മഹാത്മഗാന്ധി മറൈൻ ദേശീയോദ്യാനത്തിന്റെ ഒരു ഭാഗമാണിത്. വണ്ടൂർ മറൈൻ ദേശീയോദ്യാനം എന്നും ഇതിനെ അറിയപ്പെടുന്നു. സിൻക്വു ദ്വീപുകൾ അണ്ടർ വാട്ടർ ഡൈവിങിന് പേരുകേട്ട സ്ഥലമാണിത്. സ്നോർക്കെല്ലിങ്, സ്കൂബ ഡൈവിംഗ്, ഗെയിം ഫിഷിങ് എന്നീ പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നു.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

11°16′N 92°42′E / 11.267°N 92.700°E / 11.267; 92.700

"https://ml.wikipedia.org/w/index.php?title=സിൻക്_ദ്വീപുകൾ&oldid=3647478" എന്ന താളിൽനിന്ന് ശേഖരിച്ചത്