Jump to content

സിയ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിയ രാജവംശം

夏朝
ഏകദേശം 2070 ബി.സി.–ഏകദേശം 1600 ബി.സി.
സിയ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് കരുതുന്ന പ്രദേശം
സിയ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് കരുതുന്ന പ്രദേശം
പദവിരാജ്യം
തലസ്ഥാനംയാങ് ചെങ്
പൊതുവായ ഭാഷകൾപഴയ ചൈനീസ്
മതം
ചൈനീസ് പാരമ്പര്യ വിശ്വാസം
ഗവൺമെൻ്റ്രാജഭരണം, ഫ്യൂഡൽ വ്യവസ്ഥിതി
രാജാവ്
 
ചരിത്രം 
• മഹാനായ യു സിയ രാജവംശം ആരംഭിക്കുന്നു
ഏകദേശം 2070 ബി.സി.
• സിയയിലെ ക്വി പാരമ്പര്യമായി ഭരണം ഏറ്റെടുക്കുന്നു
2146 ബി.സി.
• സിയയിലെ ജിയെ വീഴുന്നു
ഏകദേശം 1600 ബി.സി.
നാണയവ്യവസ്ഥകൗറികൾ
മുൻപ്
ശേഷം
മൂന്ന് പരമാധികാര ഭരണാധികളും അഞ്ച് ചക്രവർത്തികളും
ഷാങ് രാജവംശം
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
History of China
History of China
History of China
ANCIENT
3 Sovereigns and 5 Emperors
Xia Dynasty 2100–1600 BC
Shang Dynasty 1600–1046 BC
Zhou Dynasty 1045–256 BC
 Western Zhou
 Eastern Zhou
   Spring and Autumn Period
   Warring States Period
IMPERIAL
Qin Dynasty 221 BC–206 BC
Han Dynasty 206 BC–220 AD
  Western Han
  Xin Dynasty
  Eastern Han
Three Kingdoms 220–280
  Wei, Shu & Wu
Jin Dynasty 265–420
  Western Jin 16 Kingdoms
304–439
  Eastern Jin
Southern & Northern Dynasties
420–589
Sui Dynasty 581–618
Tang Dynasty 618–907
  ( Second Zhou 690–705 )
5 Dynasties &
10 Kingdoms

907–960
Liao Dynasty
907–1125
Song Dynasty
960–1279
  Northern Song W. Xia
  Southern Song Jin
Yuan Dynasty 1271–1368
Ming Dynasty 1368–1644
Qing Dynasty 1644–1911
MODERN
Republic of China 1912–1949
People's Republic
of China

1949–present
Republic of
China
(Taiwan)
1945–present
സിയ രാജവംശം
Chinese夏朝

സിയ രാജവംശം (ചൈനീസ്: ; പിൻയിൻ: Xià Cháo; Wade–Giles: Hsia-Ch'ao; IPA: [ɕiâ tʂʰɑ̌ʊ̯]; ഉദ്ദേശം 2070 – 1600 ബി.സി.) ബാംബൂ ആനൽസ്, ക്ലാസിക് ഓഫ് ഹിസ്റ്ററി റിക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ തുടങ്ങിയ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിക്കപ്പെട്ട ആദ്യ ചൈനീസ് രാജവംശമാണ്. ഈ രാജവംശം സ്ഥാപിച്ചത് ഐതിഹാസികപരികേഷമുള്ള മഹാനായ യു[1] ആണ്. അഞ്ച് ചക്രവർത്തികളിൽ അവസാനത്തെയാളായ ഷൺ തന്റെ സിംഹാസനം ഇദ്ദേഹത്തിനു നൽകുകയായിരുന്നു. സിയ രാജവംശ‌ത്തെത്തുടർന്ന് അധികാരത്തിലെത്തിയത് ഷാങ് രാജവംശമാണ് (1600–1046 ബി.സി.).

ലിയു സിനിന്റെ കണക്കുകൂട്ടലുകളനുസരിച്ചുള്ള കാലഗണനയിൽ സിയ രാജവംശം ഭരിച്ചിരുന്നത് ബി.സി. 2205-നും 1766-നും ഇടയിലാണ്. ബാംബൂ അനൽസ് അനുസരിച്ചുള്ള കാലഗണനയിൽ ഇവരുടെ ഭരണകാലം ബി.സി. 1989-നും 1558-നും ഇടയിലായിരുന്നു. സിയ ഷാങ് ഷൗ ക്രോണോളജി പദ്ധതി നിർണ്ണയിച്ചത് സിയ രാജവംശം ബി.സി. 2070-നും 1600-നും ഇടയിലായിരുന്നു ഭരണം നടത്തിയിരുന്നത് എന്നാണ്. ചൈനയുടെ രാഷ്ട്രീയ ചരിത്രം ആദ്യകാല വീരചക്രവർത്തിമാരിൽ നിന്ന് സിയ രാജവംശത്തിലേയ്ക്കും പിൽക്കാല‌ത്ത് ഭരിച്ച രാജവംശങ്ങളിലേയ്ക്കും നീട്ടുന്നത് സ്വർഗ്ഗത്തിൽ നിന്നുള്ള അനുമതി എന്ന സിദ്ധാന്തത്തിലുള്ള വിശ്വാസം കാരണമാണ്. ഇതനുസരിച്ച് നിയമാനുസൃതമായ ഒറ്റ രാജവംശത്തിനേ ഒരു സമയത്ത് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കിഴക്കൻ ഷൗ കാലത്തെ കൺഫ്യൂഷ്യൻ ചിന്താധാരയാണ് ഈ വിശ്വാസം പ്രചരിപ്പിച്ചത്. പിൽക്കാലത്ത് രാജകീയ ചരിത്രങ്ങളിലെയും വിശ്വാസങ്ങളിലെയും പ്രധാന അടിത്തറയായി ഈ വിശ്വാസം മാറി. ആദ്യകാല ചൈനീസ് ചരിത്രത്തിൽ സിയ ഒരു പ്രധാന ഘടകമാണെങ്കിലും ബി.സി. പതിമൂന്നാം നൂറ്റാണ്ടിനു മുൻപുള്ള ചൈനീസ് ചരിത്രത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങൾ ഉദ്ഘനനത്തിൽ നിന്നും മാത്രമേ ലഭ്യമാകുന്നുള്ളൂ. അധികകാലം നിലനിൽക്കുന്ന മാദ്ധ്യമത്തിൽ എഴുതുന്ന ആദ്യ ചൈനീസ് സംവിധാനം ഓറക്കിൾ ബോൺ ലിപി ആ സമയം വരെ നിലവിലുണ്ടായിരുന്നില്ല എന്നതാണ് ഇതിനു കാരണം.[2] സിയ നിലവിലുണ്ടായിരുന്നു എന്നത് സംശയലേശമന്യേ ഇതുവരെ തെളിയിക്കാാൻ സാധിച്ചിട്ടില്ല. ഓട്ടു യുഗത്തിലെ ഏർലിറ്റൗ ഉദ്ഘനനപ്രദേശവുമായി സിയ രാജവംശത്തെ ബന്ധിപ്പിക്കാൻ ചൈനീസ് ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്. [3]

കുറിപ്പുകൾ

[തിരുത്തുക]
  1. Mungello, David E. The Great Encounter of China and the West, 1500–1800 Rowman & Littlefield; 3 edition (28 March 2009) ISBN 978-0-7425-5798-7 p.97.
  2. Bagley, Robert. "Shang Archaeology." in The Cambridge History of Ancient China. Michael Loewe and Edward Shaughnessy, ed. Cambridge: Cambridge University Press, 1999.
  3. Liu, L. & Xiu, H., "Rethinking Erlitou: legend, history and Chinese archaeology", Antiquity, 81:314 (2007) pp. 886–901.

അവലംബം

[തിരുത്തുക]
Wikisource
Wikisource
Chinese വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
  • Deady, Kathleen W. and Dubois, Muriel L., Ancient China. Mankato, MN: Capstone Press, 2004.
  • Lee Yuan-Yuan and Shen, Sinyan. Chinese Musical Instruments (Chinese Music Monograph Series). 1999. Chinese Music Society of North America Press. ISBN 1-880464-03-9
  • Allan, Sarah (1991), The Shape of the Turtle: Myth, Art and Cosmos in Early China (S U N Y Series in Chinese Philosophy and Culture). State University of New York Press. ISBN 978-0-7914-0459-1
  • Allan, Sarah, "Erlitou and the Formation of Chinese Civilization: Toward a New Paradigm", The Journal of Asian Studies, 66:461–496 Cambridge University Press, 2007

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി ചൈനയുടെ ചരിത്രത്തിലെ രാജവംശങ്ങൾ
21001600 BC
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സിയ_രാജവംശം&oldid=3792547" എന്ന താളിൽനിന്ന് ശേഖരിച്ചത്