സാൻ ഗബ്രിയേൽ മൌണ്ടൻസ്

Coordinates: 34°17′20″N 117°38′48″W / 34.28889°N 117.64672°W / 34.28889; -117.64672
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഗബ്രിയേൽ മൌണ്ടൻസ്
Summits in the eastern San Gabriel Mountains, Angeles National Forest, San Bernardino County, California. The main peaks are: Telegraph Peak, 8,985' (left), Cucamonga Peak, 8,859' (center), and Ontario Peak, 8693' (center right), as seen from Baldy Bowl on Mount Baldy.
ഉയരം കൂടിയ പർവതം
PeakMount San Antonio
Elevation10,064 ft (3,068 m)
വ്യാപ്തി
നീളം68.4 mi (110.1 km)
Width22.5 mi (36.2 km)
Area970 sq mi (2,500 km2)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryUnited States
StateCalifornia
CountiesLos Angeles and San Bernardino
Range coordinates34°17′20″N 117°38′48″W / 34.28889°N 117.64672°W / 34.28889; -117.64672


സാൻ ഗബ്രിയേൽ മൌണ്ടൻസ് ( San Gabriel Mountains ), വടക്കൻ ലോസ് ആഞ്ചെലെസ് കൗണ്ടിയിലും പടിഞ്ഞാറൻ സാൻ ബർണാർഡിനോ കൌണ്ടിയിലുമായി സ്ഥിതിചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്.[1] ട്രാൻസ്‍വേർസ് റേഞ്ചുകളുടെ ഭാഗമായ ഈ മലനിരകൾ, ലോസ് ഏഞ്ചെലെസ് തടത്തിനും മൊജോവ മരുഭൂമിക്കും ഇടയിലായി പടിഞ്ഞാറ് അന്തർസംസ്ഥാന പാത 5, കിഴക്കു് അന്തർസംസ്ഥാന 15 എന്നിവ അതിരുകളായി സ്ഥിതിചെയ്യുന്നു. ഈ പർവ്വതനിരകൾ ലോസ് ആഞ്ചെലെസ ദേശീയ വനത്തിനുള്ളിലും ഈ വനങ്ങളാൽ ചുറ്റപ്പെട്ടും സാൻ ആൻഡ്രിയാസ് ഫോൾട്ടിനെ വടക്കൻ അതിർത്തിയാക്കി സ്ഥിതിചെയ്യുന്നു. ഈ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി പൊതുവേ മൌണ്ട് ബാൽഡി എന്നു വിളിക്കപ്പെടുന്ന മൌണ്ട് സാൻ അന്റോണിയോ ആണ്. മറ്റൊരു പ്രസിദ്ധമായ കൊടുമുടി മൌണ്ട് വിൽസൺ ആണ്. പ്രസിദ്ധമായ മൌണ്ട് വിൽസൺ ഒബ്സർവേറ്ററി ഇവിടെ സ്ഥിതിചെയ്യുന്നതോടൊപ്പം ആന്റിന ഫാം എന്നപേരിൽ പ്രദേശിക മാദ്ധ്യമങ്ങളുടെ നിരവധി ട്രാൻസ്മിറ്ററുകളും ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ഒബ്സർവേറ്ററി പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. 2014 ഒക്ടോബർ 10 ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ ഈ പ്രദേശം സാൻ ഗബ്രിയേൽ മൌണ്ടൻസ് ദേശീയ സ്മാരകമായി നാമനിർദ്ദേശം ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "San Gabriel Mountains". Geographic Names Information System. United States Geological Survey. Retrieved 2009-05-03.
  2. "President Obama Designates San Gabriel Mountains National Monument". The Whitehouse. Retrieved 10 October 2014.
"https://ml.wikipedia.org/w/index.php?title=സാൻ_ഗബ്രിയേൽ_മൌണ്ടൻസ്&oldid=2837429" എന്ന താളിൽനിന്ന് ശേഖരിച്ചത്