സാൻസിങ്ഡൂയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻസിങ്ഡൂയി
三星堆
Sanxingdui bronze heads with gold foil
Sanxingdui bronze heads with gold foil masks
History
Culturesബാവോഡുവാൻ
സാൻസിങ്ഡൂയി

അടുത്തകാലത്തായി ഉദ്ഘനനത്തിലൂടെ കണ്ടെത്തിയ ഒരു ചൈനീസ് സംസ്കാരമാണ് സാൻസിങ്ഡൂയി (ചൈനീസ്: 三星堆; പിൻയിൻ: Sānxīngduī; literally: "മൂന്ന് നക്ഷത്രങ്ങളുടെ കുന്ന്]]"). ചൈനയിലെ സിച്ചുവാനിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണിത്. 19ൢ ആദ്യം കണ്ടെത്തിയ ഈ ഓട്ടുയുഗ സംസ്കാരം 1986-ൽ വീണ്ടും കണ്ടെത്തപ്പെടുകയുണ്ടായി.[1] ക്രിസ്തുവിന് മുൻപ് 11-12 നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങളാണിതെന്ന് റേഡിയോകാർബൺ ഡേറ്റിംഗ് ഫലങ്ങൾ സൂചിപ്പിക്കുന്നു.[2] ഈ ശേഷിപ്പുകൾ നിർമിച്ച സംസ്കാരം സാൻസിങ്ഡൂയി സംസ്കാരം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഷു രാജ്യത്തെ ഇതുമായി ചരിത്രകാരന്മാർ ബന്ധിപ്പിക്കുന്നുണ്ട്. ഗുവാങ്‌ഘാൻ നഗരത്തിലെ സാൻസിങ്ഡൂയി മ്യൂസിയത്തിലാണ് ഈ ശേഷിപ്പുകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[2]

സാൻസിങ്ഡൂയി ഉദ്ഘനനവും ജിയാങ്‌സിയിലെ സിൻഗാൻ ശവകുടീരങ്ങളും മറ്റും മഞ്ഞനദീതടത്തിൽ നിന്നാണ് ചൈനീസ് സംസ്കാരം മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചതെന്ന ആശയത്തിന്റെ തിരുത്തലിന് കാരണമായിട്ടുണ്ട്. ചൈനീസ് സംസ്കാരത്തിന്റെ ഉദ്ഭവം പലയിടങ്ങളിൽ നിന്നാണെന്ന ആശയത്തിനാണ് ഇപ്പോൾ മേൽക്കൈ.[3][4]


അവലംബം[തിരുത്തുക]

  1. of Ancient Chinese Civilization's Disappearance Explained
  2. 2.0 2.1 Sage, Steven F. (1992). Ancient Sichuan and the unification of China. Albany: State University of New York Press. p. 16. ISBN 0791410374.
  3. Michael Loewe, Edward L. Shaughness. The Cambridge History of Ancient China: From the Origins of Civilization to. Cambridge University Press. p. 135. ISBN 0-521-47030-7.
  4. Jessica Rawson. "New discoveries from the early dynasties". Times Higher Education. ശേഖരിച്ചത് 3 October 2013. Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=സാൻസിങ്ഡൂയി&oldid=3456746" എന്ന താളിൽനിന്ന് ശേഖരിച്ചത്