സാഷ കാലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഷ കാലെ
സാഷ കാലെ 2023 ൽ
ജനനം (1995-08-07) ഓഗസ്റ്റ് 7, 1995  (28 വയസ്സ്)[1]
വിദ്യാഭ്യാസംഅമേരിക്കൻ മ്യൂസിക്കൽ ആൻഡ് ഡ്രമാറ്റിക് അക്കാദമി (BFA)
തൊഴിൽനടി
സജീവ കാലം2017–ഇതുവരെ

സാഷ കാലെ (സ്പാനിഷ്: [ˈsaʃa ˈkaʝe];[2] ജനനം ഓഗസ്റ്റ് 7, 1995)[3][4] ഒരു അമേരിക്കൻ നടിയാണ്. ദി യംഗ് ആൻഡ് ദി റെസ്റ്റ്‌ലെസ് (2018–2021) എന്ന സിബിഎസ് സോപ്പ് ഓപ്പറയിൽ അഭിനയിച്ചിട്ടുള്ള അവർക്ക് അതിലെ വേഷത്തിന് ഒരു ഡേടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സ് ചിത്രമായ ദി ഫ്ലാഷ് (2023) എന്ന ചിത്രത്തിലെ സൂപ്പർഗേൾ എന്ന കഥാപാത്രമായാണ് അവർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ആദ്യകാലം[തിരുത്തുക]

മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലാണ് സാഷ കോളെ ജനിച്ചത്.[5][6] അവർ കൊളംബിയൻ വംശജയാണ്.[7] അവർക്ക് ഒരു ഇളയ സഹോദരനുണ്ട്.[8] പത്തുവയസ്സുള്ളപ്പോൾ അമ്മയോടൊപ്പം കൊളംബിയയിലേക്ക് താമസം മാറിയ അവർ രണ്ട് വർഷത്തിന് ശേഷം യുഎസിലേക്ക് മടങ്ങിയെത്തി.[9] അമേരിക്കൻ മ്യൂസിക്കൽ ആൻഡ് ഡ്രമാറ്റിക് അക്കാദമിയുടെ ബിരുദധാരിയായ കാലെ, അവിടെനിന്ന് ഫൈൻ ആർട്‌സ് ബിരുദം നേടിയിട്ടുണ്ട്.[10]

അവലംബം[തിരുത്തുക]

  1. González, Paloma (2023-02-13). "The Flash: Supergirl, sus poderes, historia y quién la interpreta en la película". GQ México (in സ്‌പാനിഷ്). Retrieved 2023-02-15.
  2. "AMDA Alumni Profile – Sasha Calle". American Musical and Dramatic Academy. August 27, 2019. Retrieved February 22, 2021.
  3. "Sasha Calle". CBS. Archived from the original on 2021-06-12. Retrieved 2023-02-15.
  4. Mogollón González, Theoscar (2021-03-13). "Sasha Calle, a Supergirl with Colombian roots". LatinAmerican Post. Retrieved 2023-02-15.
  5. "The most honest review of The Flash (2023)". Pep Talk radio. June 16, 2023. Retrieved June 16, 2023.
  6. D'Alessandrio, Anthony (February 19, 2021). "DC's New 'Supergirl' Is Actress Sasha Calle; Will Debut In 'The Flash' Movie". Deadline Hollywood. Retrieved February 20, 2021.
  7. Eugenios, Jillian (February 21, 2021). "Sasha Calle cast as DC Universe's first-ever Latina Supergirl: 'Dreams do come true'". Today. Retrieved February 21, 2021.
  8. "ICYMI: Sasha Calle Interview". Soap Opera Digest. December 11, 2018. Retrieved February 21, 2021.
  9. "ICYMI: Sasha Calle Interview". Soap Opera Digest. December 11, 2018. Retrieved February 21, 2021.
  10. Vacco-Bolaños, Jessica (June 3, 2021). "Who Is Sasha Calle, the Colombian Actress Cast as the New Supergirl". Entertainment Tonight. Retrieved June 4, 2021.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=സാഷ_കാലെ&oldid=3950291" എന്ന താളിൽനിന്ന് ശേഖരിച്ചത്