സാലി ഹെമിംഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാലി ഹെമിംഗ്സ്
സാലി ഹെമിംഗ്സിന്റെ ഒരു ആധുനിക ചിത്രം
ജനനം
സാറാ ഹെമിംഗ്സ്

c. 1773
ചാൾസ് സിറ്റി കൗണ്ടി, വിർജീനിയ കോളനി
മരണം1835 (വയസ്സ് 61–62)
ചാർലോട്ട്സ്വില്ലെ, വിർജീനിയ
അറിയപ്പെടുന്നത്കുട്ടികളുള്ള അടിമ സ്ത്രീ
തോമസ് ജെഫേഴ്സൺന്റെ
കുട്ടികളുള്ള അടിമ സ്ത്രീ
കുട്ടികൾ6,ഹാരിയറ്റ്, മാഡിസൺ എസ്റ്റൻ
മാതാപിതാക്ക(ൾ)ബെറ്റി ഹെമിംഗ്സ്
ജോൺ വേൽസ്

സാറ "സാലി (1773-1835) അമേരിക്കയിലെ പ്രസിഡന്റ് തോമസ് ജെഫേഴ്സണന്റെ ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീയായായിരുന്നു. ജെഫേഴ്സൺ അവരുടെ ആറ് കുട്ടികളുടെ പിതാവാണെന്ന് വിശ്വസിക്കുന്നു.[1] ഭാര്യ മാർത്ത ജെഫേഴ്സൺ മരിച്ചതിനുശേഷം അവരുമായി ജെഫേഴ്സൺ ദീർഘകാലബന്ധം പുലർത്തിയിരുന്നു. നാലു കുട്ടികൾ പ്രായപൂർത്തി പ്രാപിച്ചപ്പോൾ[2] ജെഫേഴ്സൺ എല്ലാവർക്കും സ്വാതന്ത്ര്യം നല്കി.

സാലി ഹെമിംഗ്സ് തന്റെ സഹോദരങ്ങളെയും കൂട്ടി കുട്ടിയായിരിക്കുമ്പോൾ തന്നെ അവരുടെ മിശ്രിതവർഗ്ഗത്തിൽപ്പെട്ട അമ്മ, ബെറ്റിയുമായി ജെഫേഴ്സന്റെ വീട്ടിലെത്തിച്ചേരുകയായിരുന്നു. ഭാര്യ മാർത്തയ്ക്ക് തന്റെ പിതാവായ ജോൺ വേൽസിൽ നിന്നും അനന്തരാവകാശമായി കിട്ടിയ അടിമയായിരുന്നു ബെറ്റി. ബെറ്റി ഹെമിംഗ്സിന് വേൽസിൽ നിന്നും ജനിച്ച 6 മക്കളിൽ ഏറ്റവും ഇളയതായിരുന്നു സാലി. അപ്രകാരം അവർ നാലിൽ മൂന്നുഭാഗം യൂറോപ്യരും മാർത്ത ജെഫേഴ്സന്റെ അർദ്ധസഹോദരിയുമായിരുന്നു. [3] 1787-ൽ, 14 വയസ്സുള്ള ഹെമിംഗ്സ് ജെഫേഴ്സന്റെ ഏറ്റവും ഇളയ മകൾ മേരി ("പോളീ") യോടൊപ്പം ലണ്ടനിലും പിന്നീട് പാരിസിലും കൂടെ ഉണ്ടായിരുന്നു. അവിടെ 44 വയസുള്ള ഭാര്യ നഷ്ടപ്പെട്ട ജെഫേഴ്സൺ ഫ്രാൻസിലെ യുനൈറ്റഡ് സ്റ്റേറ്റ് മന്ത്രിയായി സേവനം അനുഷ്ടിച്ചിരുന്നു. ഹെമിംഗ്സ് അവിടെ രണ്ടു വർഷം ചെലവഴിച്ചു. മിക്ക ചരിത്രകാരന്മാരും ജെഫേഴ്സൺ ഫ്രാൻസിൽ വച്ച് ഹെമിംഗ്സുമായി ലൈംഗിക ബന്ധം ആരംഭിച്ചിരിക്കാം അല്ലെങ്കിൽ മോണ്ടിസെല്ലോയിലേയ്ക്ക് തിരിച്ച് വന്നയുടൻ തന്നെ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്നു. ജെഫേഴ്സൺ മരിക്കുന്നതുവരെയും അവർ അവിടത്തെ അടിമയായിരുന്നു.2017 ൽ ജെഫേഴ്സന്റെ കിടപ്പുമുറിക്ക് സമീപമുള്ള മോണ്ടിസെല്ലോയിലെ ഹെമിംഗ്സന്റെ ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ചിരുന്ന മുറി ഒരു പുരാവസ്തു പുനരുദ്ധാരണത്തിൽ കണ്ടെത്തി. അത് പുനഃസ്ഥാപിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു.[4]

പ്രമാണം:Incomplete Family Tree of Sally Hemings.jpg
An incomplete family tree showing Sally Hemings' parents and grandparents. Squares denote men and circles denote women. Bold strokes indicate slaves.
Caricature of Jefferson and Hemings, ca. 1804
Colonel John Wayles Jefferson, a grandson of Hemings, through her son Eston


ജെഫേഴ്സൺ ഹെമിംഗ്സിൻറെ കുട്ടികളുടെ പിതാവായിരുന്നോ എന്ന ചോദ്യത്തിന് ഉള്ള മറുപടിയായിരുന്നു ജെഫേഴ്സൺ- ഹെമിംഗ്സ് വിവാദം. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പുതുക്കിയ ചരിത്ര വിശകലനവും ഒപ്പം 1998 -ലെ ഡി.എൻ.എ. പഠനത്തിലും ജെഫേഴ്സണിന് ഹെമിങ്സിങ്ങിന്റെ അവസാനത്തെ മകൻ എസ്റ്റൺ ഹെമിംഗ്സിനുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒരുപക്ഷേ എല്ലാ കുട്ടികളുമായും സാമ്യമുണ്ടെന്ന് ചരിത്രകാരന്മാർക്കിടയിൽ ഒരു സമവാദം ഉണ്ട്.[5]ചുരുക്കം ചില ചരിത്രകാരന്മാർ ഇതുമായി യോജിക്കുന്നില്ല.[6]

ഹെമിംഗ്സിൻറെ കുട്ടികൾ ജെഫേഴ്സന്റെ വീട്ടിൽ അടിമകളായി ജീവിച്ചിരുന്നു. കൂടാതെ അവരെ കരകൌശല നിർമ്മാണത്തിനായി പരിശീലിപ്പിക്കപ്പെട്ടിരുന്നു. ജെഫേഴ്സൺ ഹെമിങ്സിങ്ങിന്റെ ജീവിച്ചിരിക്കുന്ന ബെവർലി, ഹാരിയറ്റ്, മാഡിസൺ, എസ്റ്റോൺ തുടങ്ങിയ എല്ലാ കുട്ടികളെയും സ്വതന്ത്രരാക്കി.(അവർ ജെഫേഴ്സൺ മോചിപ്പിച്ച ഒരേയൊരു അടിമ കുടുംബം ആയിരുന്നു). ഏഴോ എട്ടോ യൂറോപ്യൻ വംശ പരമ്പരയിൽപ്പെട്ട ഇവരിൽ മുതിർന്ന മൂന്നു പേരും വെളുത്ത സമൂഹത്തിൽ പ്രവേശിച്ചവരാണ്. ഈ മൂന്നു പേരുടെ പിൻഗാമികൾ വെളുത്തതായി തിരിച്ചറിഞ്ഞു.[7][8]ജെഫേഴ്സന്റെ മരണശേഷം ഹെമിംഗ്സിനെ അവരുടെ ജീവിതകാലം അവിടെ കഴിച്ചുകൂട്ടാൻ അനുവദിച്ചിരുന്നു." വെർജീനിയയിലെ ചാർലോട്ടസ് വില്ലേയിൽ അവസാന ഒമ്പതു വർഷക്കാലം അവരുടെ ഇളയരണ്ടു കുട്ടികളോടൊപ്പം സ്വതന്ത്രമായി ജീവിച്ചു. അവരുടെ കൊച്ചുമക്കൾ അവരുടെ മക്കളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ജനിച്ചതായി ഹെമിംഗ്സിന് കാണാൻ സാധിച്ചിരുന്നു.[9]

ജീവിതരേഖ[തിരുത്തുക]

1773- ൽ ബെറ്റി ഹെമിംഗ്സിന്റെ (1735-1807) മകളായി സാലി ഹെമിംഗ്സ് അടിമത്തത്തിൽ ജനിച്ചു. അവരുടെ പിതാവ് അവരുടെ യജമാനനായ ജോൺ വെയിൽസായിരുന്നു. (1715-1773).സാലിയുടെ അമ്മ ബെറ്റി ആഫ്രിക്കൻ അടിമയായിരുന്ന സൂസന്നയുടെയും ഇംഗ്ലീഷ് കടൽ ക്യാപ്റ്റനായിരുന്ന ജോൺ ഹെമിംഗ്സിന്റെയും മകൾ ആയിരുന്നു. [10] സൂസന്നയും ബെറ്റി ഹേമിംഗ്സും ആദ്യം ഫ്രാൻസിസ് എപ്പസ് IV ന്റേതായിരുന്നു. അവിടെ സുസന്ന എപ്പ്സ് എന്നും അറിയപ്പെട്ടിരുന്നു.[11]ജോൺ ഹെമിംഗ്സ് അവരെ എപ്പ്സ്ൽ നിന്ന് വാങ്ങാൻ ശ്രമിച്ചു. എന്നാൽ പ്ലാൻറർ അവരെ വിട്ടയക്കാൻ വിസമ്മതിച്ചു. അമ്മയും മകളും ഫ്രാൻസിസിന്റെ മകളായ മാർത്ത എപ്പസ്ന്റെ പാരമ്പര്യത്തിൽപ്പെട്ടതായിരുന്നു. മാർത്ത പ്ലാന്റർ ജോൺ വെയിൽസിനെ വിവാഹം കഴിയ്ക്കുമ്പോൾ സ്വന്തം അടിമകളായി ബെറ്റിയെയും സാലിയെയും കൂടെ കൊണ്ടുപോയിരുന്നു. ജോൺ വെയിൽസിന്റെ മാതാപിതാക്കൾ എഡ്വേർഡ് വെയ്ൽസ്, എല്ലെൻ അഷ്ബേണർ-വെയിൽസ് എന്നിവർ ഇംഗ്ലണ്ടിലെ ലാൻകാസ്റ്റർ ആയിരുന്നു. [12]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Eyler Robert Coates, Sr., ed., The Jefferson-Hemings Myth, An American Travesty (Thomas Jefferson Heritage Society, 2001) ISBN 0-934211-66-3
 • Alan Pell Crawford, Twilight at Monticello, 2008.
 • François Furstenberg, "Jefferson's Other Family: His concubine was also his wife's half-sister", review of Annette Gordon-Reed, The Hemingses of Monticello, Slate, 23 September 2008
 • R. B. Bernstein, Thomas Jefferson: (Oxford University Press, 2003). ISBN 978-0-19-518130-2
 • Fawn M. Brodie, Thomas Jefferson: An Intimate History: (W. W. Norton, 1974) ISBN 0-393-33833-9.
 • Annette Gordon-Reed. (1998). Thomas Jefferson and Sally Hemings: An American Controversy. University of Virginia Press. ISBN 978-0-8139-1833-4.
 • William G. Hyland Jr. In Defense of Thomas Jefferson (St. Martins, 2009).ISBN 0-312-56100-8
 • Jan E. Lewis and Peter S. Onuf, editors, Sally Hemings and Thomas Jefferson: History, Memory, and Civic Culture (University Press of Virginia, 1999)
 • Dumas Malone, Jefferson and His Time: (Little, Brown, 1948–1981), six volumes
 • Rebecca L. and James F. McMurry, Jr., "Anatomy of a Scandal, Thomas Jefferson and the Sally Story", (Thomas Jefferson Heritage Society, 2002)
 • Rev. Hamilton Pierson, Jefferson at Monticello: The Private Life of Thomas Jefferson, New York: Charles Scribner, 1862, digital text of book drawn from reminiscences of Edmund Bacon, Jefferson's overseer, University of Michigan
 • Report of the Research Committee on Thomas Jefferson and Sally Hemings, 2000, Monticello
 • Scholars Commission Report, Thomas Jefferson Heritage Society, 2001
 • N.M. Ledgin.Sally of Monticello Founding Mother. Amazon Digital Services. (2012)
 • Virginia Scharff, The Women Jefferson Loved. New York: HarperCollins, 2010.
 • Lucia Stanton, Free Some Day: The African-American Families of Monticello, Charlottesville: Thomas Jefferson Foundation, 2000. ISBN 978-1-882886-14-2
 • Byron W. Woodson, Sr., A President in the Family: Thomas Jefferson, Sally Hemings, and Thomas Woodson (Praeger, 2001)ISBN 978-0-275-97174-8
 • Barbara Chase-Riboud. Sally Hemings: A Novel (Rediscovered Classics). Chicago Review Press; Reprint edition. (2009) ISBN 978-1-55652-945-0.
 • Bernard A. Drew. 100 Most Popular African American Authors: Biographical Sketches and Bibliographies. Libraries Unlimited. (2006) ISBN 978-1591583226

അവലംബം[തിരുത്തുക]

 1. "സാലി ഹെമിംഗ്സ്". മോണ്ടിസെല്ലോ.ഓർഗ്. ശേഖരിച്ചത് സെപ്തംബർ 23, 2013.
 2. ഗോർഡൻ-റീഡ്,, അനെറ്റെ (1997). തോമസ് ജെഫേഴ്സൺ, സാലി ഹെമിംഗ്സ്: ഒരു അമേരിക്കൻ വിവാദം. p. 217.{{cite book}}: CS1 maint: extra punctuation (link)
 3. "ജോൺ_വയ്ലെസ്". മോണ്ടിസെല്ലോ. Archived from the original on 22 July 2012. Retrieved 25 January 2012.
 4. ക്രിസ്സ തോംപ്സൺ,"For decades they hid Jefferson’s relationship with her. Now Monticello is making room for Sally Hemings," Washington Post, 18 February 2017; accessed 4 February 2018
 5. "തോമസ് ജെഫേഴ്സൺ, സാലി ഹെമിംഗ്സ്: ഒരു ചുരുക്കവിവരണം". മോണ്ടിസെല്ലോ. ശേഖരിച്ചത് 22 ജൂൺ 2011. Quote: "Ten years later [referring to its 2000 report], TJF [തോമസ് ജെഫേഴ്സൺ ഫൌണ്ടേഷൻ] and most historians now believe that, years after his wife's death, Thomas Jefferson was the father of the six children of Sally Hemings mentioned in Jefferson's records, including Beverly, Harriet, Madison and Eston Hemings."
 6. റോബർട്ട് എഫ് ടർണർ (Editor) (2001). The Jefferson-Hemings Controversy, Report of the Scholars Commission (Reprint and updated, 2011 ed.). Carolina Academic Press. p. 17. "... [w]e have found most of the arguments used to point suspicion toward Thomas Jefferson [as the father of all of Sally Hemings' children] to be unpersuasive and often factually erroneous. Not a single member of our group, after an investigation lasting roughly one year, finds the case against Thomas Jefferson to be highly compelling, and the overwhelming majority of us believe it is very unlikely he fathered any children by Sally Hemings ..."
 7. Gordon-Reed, Annette. The Hemingses of Monticello: An American Family. W. W. Norton\date= 2008.
 8. "Thomas Jefferson's Last Will & Testament". Monticello. Note: His will specified his two younger children be assigned to their uncle John Hemings (who was also freed) as apprentices "... until their respective ages of twenty one years, at which period respectively, I give them their freedom."
 9. "Bringing Children Out of Egypt", Plantation and Slavery, Monticello, accessed 9 January 2012.
 10. "Memoirs of Madison Hemings". PBS Frontline.
 11. Gordon-Reed 2008, p. 57.
 12. Gordon-Reed 2008, p. 59.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാലി_ഹെമിംഗ്സ്&oldid=3970949" എന്ന താളിൽനിന്ന് ശേഖരിച്ചത്