സാലി ഫീൽഡ്
സാലി ഫീൽഡ് | |
---|---|
![]() Field at the Javits Center in June 2018 | |
ജനനം | സാലി മാർഗരറ്റ് ഫീൽഡ് നവംബർ 6, 1946 |
തൊഴിൽ | നടി |
സജീവ കാലം | 1962–ഇതുവരെ |
സംഭാവനകൾ | Performances |
ജീവിതപങ്കാളികൾ |
|
പങ്കാളി | ബർട്ട് റെയ്നോൾഡ്സ് (1976–1980) |
കുട്ടികൾ | പീറ്റർ ക്രെയ്ഗ്, എലി ക്രെയ്ഗ് ഉൾപ്പെടെ 3 |
മാതാപിതാക്കൾ | മാർഗരറ്റ് ഫീൽഡ് |
സാലി മാർഗരറ്റ് ഫീൽഡ് (ജനനം: നവംബർ 6, 1946) ഒരു അമേരിക്കൻ നടിയാണ്. രണ്ട് അക്കാദമി അവാർഡുകൾ, മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, മികച്ച നടിക്കുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ടോണി അവാർഡിനും രണ്ട് ബ്രിട്ടീഷ് അക്കാദമി സിനിമകൾക്കുമുള്ള നാമനിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും നോമിനേഷനുകളും അവർക്ക് ലഭിച്ചിട്ടുണ്ട്.
മുൻകാലജീവിതം
[തിരുത്തുക]മാർഗരറ്റ് ഫീൽഡിന്റെയും (മുമ്പ്, മോർലൻ; ഒരു നടി) റിച്ചാർഡ് ഡ്രൈഡൻ ഫീൽഡിന്റെയും മകളായി കാലിഫോർണിയയിലെ പാസഡെനയിലാണ് സാലി ഫീൽഡ് ജനിച്ചത്. പിതാവ് രണ്ടാം ലോകമഹായുദ്ധസമയത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. സഹോദരൻ ഭൗതികശാസ്ത്രജ്ഞനും സർവ്വകലാശാലാ അദ്ധ്യാപകനുമായിരുന്ന റിച്ചാർഡ് ഡി ഫീൽഡ് ആണ്.[1] 1950-ൽ മാതാപിതാക്കളുടെ വിവാഹമോചനത്തെത്തുടർന്ന്, മാതാവ് അമ്മ നടനും സ്റ്റണ്ട്മാനുമായ ജോക്ക് മഹോനിയെ വിവാഹം കഴിച്ചു.[2] കൗമാരപ്രായത്തിൽ, പോർട്ടോള മിഡിൽ സ്കൂളിലും വാൻ ന്യൂസിലെ ബർമിംഗ്ഹാം ഹൈസ്കൂളിലും പഠിച്ച ഫീൽഡ് ഫീൽഡ് അവിടെ ഒരു ചിയർ ലീഡറായിരുന്നു. അവരുടെ സഹപാഠികളിൽ ധനകാര്യവിദഗ്ദ്ധൻ മൈക്കൽ മിൽക്കൻ, നടി സിൻഡി വില്യംസ്, ടാലന്റ് ഏജന്റ് മൈക്കൽ ഓവിറ്റ്സ് എന്നിവരും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Christensen, Eric. "Richard Dryden Field". Eric's Roots. Retrieved April 8, 2020.
- ↑ "Sally Field Biography and Interview". Achievement.org. American Academy of Achievement. Archived from the original on January 15, 2019. Retrieved April 12, 2019.