Jump to content

സിൻഡി വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൻഡി വില്ല്യംസ്
Williams in Laverne & Shirley
ജനനം
Cynthia Jane Williams

(1947-08-22) ഓഗസ്റ്റ് 22, 1947  (77 വയസ്സ്)
തൊഴിൽActress
സജീവ കാലം1970–present
ജീവിതപങ്കാളി(കൾ)
(m. 1982; div. 2000)
കുട്ടികൾ2

സിന്തിയ ജെയിൻ വില്ല്യംസ് (ജനനം: ആഗസ്റ്റ് 22, 1947) ഒരു അമേരിക്കൻ നടിയാണ്. 1976 മുതൽ 1982 വരെ 8 സീസണുകളിലായി സംപ്രേഷണം ചെയ്ത ടെലിവിഷൻ ഹാസ്യ പരമ്പരയായ ലാവെർനെ & ഷേർലിയിലെ ഷേർലി ഫീനേ എന്ന കഥാപാത്രമാണ് അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.

ആദ്യകാലജീവിതം

[തിരുത്തുക]

ഫ്രാൻസെസ്കയുടേയും (മുൻപേര്, ബെല്ലിനി) ബീച്ചാർഡ് വില്ല്യംസിൻറെയും മകളായി കാലിഫോർണിയയിലെ ലോസ് ആഞ്ചെലസിലുള്ള നൂയിസിലാണ് വില്ല്യംസ് ജനിച്ചത. അവർക്ക് ഏകദേശം ഒരു വയസു പ്രായമുള്ളപ്പോൾ കുടുംബം ടെക്സാസിലെ ഡള്ളാസിലേയ്ക്കു മാറുകയും 10 വയസു പ്രായമുള്ളപ്പോൾ സാൻ ഫെർണാണ്ടോ താഴ്വരയിലേയ്ക്കു തിരിച്ചുവരുകയും ചെയ്തു. അവർക്ക് കരോൾ ആൻ എന്നപേരിൽ ഒരു സഹോദരികൂടിയുണ്ട്. 1965 ൽ ബർമിംഗ്ഹാം ഹൈസ്കൂളിൽനിന്ന് അവർ ബിരുദമെടുത്തു. അവരുടെ സഹപാഠികളിൽ ധനവിനിയോഗകാര്യവിദഗ്ദ്ധൻ മൈക്കേൾ മിൽക്കെൻ, അഭിനേത്രി സാലി ഫീൽഡ്, ടാലൻറ് ഏജൻറ് മൈക്കേൾ ഒവിറ്റ്സ് എന്നിവർ ഉൾപ്പെടുന്നു. ലോസ് ആഞ്ചെലസ് സിറ്റി കോളജിലും വില്ല്യംസ് വിദ്യാഭ്യാസം ചെയ്തിരുന്നു.

തോഴിൽമേഖല

[തിരുത്തുക]

കോളേജ് വിദ്യാഭ്യാസാനന്തരം, വില്യംസ് തന്റെ തൊഴിൽപരമായ കഴിവുകൾ ഫോസ്റ്റർ ഗ്രാൻറ് കണ്ണട, ട്രാൻസ് വേൾഡ് എയർലൈൻസ് പോലെയുള്ളവരുടെ വാണിജ്യ പരസ്യങ്ങൾക്കായി വിനിയോഗിച്ചു. റൂം 222, നാനി ആൻറ് ദ പ്രൊഫസർ, ലൗ, അമേരിക്കൻ സ്റ്റൈൽ തുടങ്ങിയവയിലെ വേഷങ്ങളാണ് ടെലിവിഷനിൽ ആദ്യമായി അവതരിപ്പിച്ചത്.

ദ ആക്ടേർസ് സ്റ്റുഡിയോ വെസ്റ്റുമായി ചേർന്നു തൻറെ കഴിവുകൾ പരിപോഷിപ്പിച്ച വില്ല്യംസ് തൻറെ അഭിനയജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോർ‌ജ്ജ് കുക്കേർസിൻറെ ‘ട്രാവൽസ് വിത് മൈ ഔണ്ട്’ (1972) എന്ന ചിത്രത്തിലെ ലൌറി ഹെൻഡേർസൺ, ജോർജ് ലൂക്കാസ് രചനയും സംവിധാനവും നിർവ്വഹിച്ച്, റോൺ ഹോവാർഡിനൊപ്പം അഭിനയിച്ച ‘അമേരിക്കൻ ഗ്രാഫിറ്റി’ (1973), ഫ്രാൻസിസ് ഫോർഡ് കൊപ്പോളായുടെ ‘ദ കോൺവർസേഷൻ’ (1974) എന്നിവയാണ് ആദ്യകാലത്തെ പ്രധാനചിത്രങ്ങൾ. അമേരിക്കൻ ഗ്രാഫിറ്റിയിലെ അഭിനയത്തിന് അവർക്ക് മികച്ച സഹനടിക്കുള്ള BAFTA നോമിനേഷൻ നേടുവാൻ സാധിച്ചു. ലൂക്കാസിൻറെ അടുത്ത പ്രോജക്ടായ സ്റ്റാർ വാർസിലേയ്ക്കു പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പ്രിൻസസ് ലീയ എന്ന കഥാപാത്രം അവർക്കു നഷ്ടപ്പെടുകയും ഈ കഥാപാത്രത്തെ കാരി ഫിഷർ അവതരിപ്പിക്കുകയും ചെയ്തു.  

അവലംബം

[തിരുത്തുക]

[1]

  1. ലാവർൺ & ഷെർലി’യിലെ താരമായിരുന്ന സിൻഡി വില്യംസ് 75-ാം വയസ്സിൽ അന്തരിച്ചു–"https://malabarupdates.net/cindy-williams-star-of-laverne-and-shirley-dies-at-75/ Archived 2023-01-31 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=സിൻഡി_വില്ല്യംസ്&oldid=4023610" എന്ന താളിൽനിന്ന് ശേഖരിച്ചത്