Jump to content

സാറാ അവ്റഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sarah Avraham
ജനനം1993/1994 (age 30–31)
Mumbai, India
മറ്റ് പേരുകൾשרה אברהם
താമസസ്ഥലംKiryat Arba
ദേശീയതIsraeli
സ്റ്റൈൽMuay Thai kickboxer
പരിശീലകർEddie Yusopov
റാങ്ക്Women's World Thai-Boxing Champion; 57–63 kilos (125–140 pounds) weight class
തൊഴിൽStudent

ഇന്ത്യയിൽ ജനിച്ച ഒരു ഇസ്രയേലി മുവായ് തായ് കിക്ക്ബോക്സറാണ് സാറാ അവ്റഹാം(ജനനം:1995) (ഹിബ്രൂ: שרה אברהם) 2008ലെ മുംബൈ ആക്രമണങ്ങൾക്ക് ശേഷം അവർ ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഇസ്രയേലിലേക്ക് താമസം മാറുകയും ചെയ്തു. 2012-ൽ 57-63 കിലോഗ്രാം (126-139 പൗണ്ട്) വിഭാഗത്തിൽ തായ് ബോക്സിംഗിൽ ഇസ്രായേൽ വനിതാ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. 57-63.5 കിലോഗ്രാം (125-140 പൗണ്ട്) വിഭാഗത്തിൽ 2014-ലെ വനിതാ ലോക ചാമ്പ്യൻ കൂടിയാണ് സാറാ[1].

ആദ്യകാലജീവിതം

[തിരുത്തുക]

മുംബൈയിലാണ് സാറാ അവ്റഹാം ജനിച്ചത്. പിതാവ് ഒരു ഹിന്ദു ഡോക്ടറും(ഹഗിർദാസ് പ്രദേശ്) മാതാവ് ഒരു ക്രിസ്ത്യാനി നേഴ്സും ആയിരുന്നു [2] [3].2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഗവ്റിയേൽ ഹോൾട്ട്സ്ബെർഗും ഭാര്യ റിവ്കയും അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. നരിമാൻ പോയിന്റിലെ ചാബാദ് ഹൗസ് ആക്രമിക്കപ്പെട്ടപ്പോളാണ് അവർ കൊല്ലപ്പെട്ടത്. സാറയ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു[2].

ഇസ്രയേലിൽ

[തിരുത്തുക]

ആക്രമണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം സാറയും കുടുംബവും യഹൂദമതം സ്വീകരിച്ചു [4][5]. യെരുശലേമിനു തെക്ക് വെസ്റ്റ്ബാങ്കിലെ കിര്യാത് അർബാ എന്ന ഇസ്രയേലി ജനവാസമേഖലയിൽ താമസമായി [2][4][3]. പിതാവ് ഡോ. ആരൺ അവ്റഹാം എന്ന പേര് സ്വീകരിച്ചു. അദ്ദേഹം രെഹോവോത് എന്ന സ്ഥലത്തെ കല്പാൻ ആശുപത്രിയിലെ ഐ.സി.യു-വിൽ പ്രവർത്തിക്കുന്നു. ഡോ. ആരൺ അവ്റഹാമിനും ഭാര്യ റൂത്ത് മൽകയ്ക്കും ഷ്‌മുവെൽ, സാറാ, ഷാരൺ എന്നിങ്ങനെ മൂന്ന് കുട്ടികളാണ്[6].

കായികരംഗത്തെ സാറയുടെ കഴിവ് തിരിച്ചറിഞ്ഞത് മിഖായേൽ പൊള്ളാക്ക് എന്ന കായികപരിശീലകനാണ്. അദ്ദേഹം സാറയെ തായ് ബോക്സിംഗ് പരിശീലകനായ എഡ്ഡി യുസോപോവിനടുത്തെത്തിച്ചു. പരിശീലനം തുടങ്ങി ഒരു വർഷത്തിനകമാണ് സാറ ദേശീയ ചാമ്പ്യനായത്[2]. വിശ്വാസപരമായി സാറാ ഇപ്പോൾ ഓർത്തഡോക്സ് ജൂതയാണ്. ഉൽപനാ എന്ന മതപഠനശാലയിൽ പഠിക്കുന്നു [7]. ഒപ്പം അഗ്നിശമനവിഭാഗത്തിൽ സന്നദ്ധപ്രവർത്തകയായി പ്രവർത്തിക്കുകയും അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. വൈദ്യശാസ്ത്രം പഠിക്കുക, അല്ലെങ്കിൽ മുഴുവൻ സമയ അഗ്നിശമനസേനാംഗമാകുക എന്നതാണ് സാറയുടെ താല്പര്യം [2][4].

അവലംബം

[തിരുത്തുക]
  1. WMF Championship 2014 – 23-03-2014. YouTube. Pattaya Boxing. March 23, 2014. Event occurs at 4h14m10s. Retrieved April 12, 2014.
  2. 2.0 2.1 2.2 2.3 2.4 Rebecca McKinsey (September 23, 2012). "Ex-Hindu is Israel's Thai-boxing queen; New women's champion Sarah Avraham immigrated from Mumbai after 2008 Chabad House attack". The Times of Israel. Retrieved April 9, 2014.
  3. 3.0 3.1 Naomi Darom. "Glove story: Two Orthodox girls' journey from religious school to boxing glory". Haaretz. Retrieved April 9, 2014.
  4. 4.0 4.1 4.2 Jack Moore (March 25, 2014). "Israeli Hebron Settler Wins Women's World Thai Boxing Title". International Business Times. Retrieved April 9, 2014.
  5. Tzvi Ben-Gedalyahu (May 13, 2013). "Two Religious Girls Box-Kick Their Way to World Champions (video)". The Jewish Press. Retrieved April 9, 2014.
  6. http://jewishmom.com/2009/11/17/indian-doctor-moves-to-israel-to-honor-murdered-chabad-emmissaries/
  7. Akiva Novick (May 16, 2013). "Religious girls are Muay Thai champs; Two pious teenagers from Beit Shemesh, Kiryat Arba strike opponents mercilessly to win Thailand-style kickboxing world championship in Bangkok". Ynetnews.com. Retrieved April 9, 2014.
"https://ml.wikipedia.org/w/index.php?title=സാറാ_അവ്റഹാം&oldid=3704754" എന്ന താളിൽനിന്ന് ശേഖരിച്ചത്