സാമിയ സുലുഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമിയ സുലുഹു
സാനിയ സുലുഹു, 2017-ലെ ഒരു ചിത്രം
ആറാമത് താൻസാനിയൻ രാഷ്ട്രപതി
പദവിയിൽ
ഓഫീസിൽ
19 March 2021
പ്രധാനമന്ത്രികാസിം മജാലിവ
Vice PresidentTBD
മുൻഗാമിജോൺ മഗ്‌ഫൂലി
10th Vice-President of Tanzania
ഓഫീസിൽ
5 November 2015 – 19 March 2021
രാഷ്ട്രപതിJohn Magufuli
മുൻഗാമിMohamed Gharib Bilal
പിൻഗാമിTBD
Minister of State for Union Affairs for the Vice-President's Office
ഓഫീസിൽ
29 November 2010 – 5 November 2015
രാഷ്ട്രപതിJakaya Kikwete
മുൻഗാമിMuhammed Seif Khatib
പിൻഗാമിJanuary Makamba
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-01-27) 27 ജനുവരി 1960  (64 വയസ്സ്)
സാൻസിബാർ
ദേശീയതതാൻസാനിയ
രാഷ്ട്രീയ കക്ഷിCCM
പങ്കാളി
(m. 1978)
കുട്ടികൾ4
അൽമ മേറ്റർIDM, Mzumbe (AdvDip)
Manchester (PGDip)
Open University of TanzaniaSNHU (MSc)
വെബ്‌വിലാസംwww.samia.or.tz

താൻസാനിയയിലെ രാഷ്ട്രപതിയാണ് സാമിയ സുലുഹു ഹസ്സൻ (ജനനം: 27 ജനുവരി 1960). ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് കക്ഷിയായ ചമ ചാ മാപിൻഡുസി (CCM) പാർട്ടിയുടെ അംഗമായ സാമിയ സുലുഹു 2021 മാർച്ച് 19-നാണ് അധികാരത്തിലെത്തിയത്. ബുറുണ്ടിയിലെ സിൽവി കിനിഗി, റുവാണ്ടയിലെ അഗാതെ ഉയിലിൻഗിമാന എന്നീ വനിതകൾക്ക് ശേഷം കിഴക്കൻ ആഫ്രിക്കയിലെ മൂന്നാമത്തെ വനിതാ ഭരണാധികാരിയാണ് സാമിയ സുലുഹു.

ജീവിതരേഖ[തിരുത്തുക]

1960 ജനുവരി 27 ന് സാൻസിബാർ സുൽത്താനേറ്റിലെ ഉംഗുജ ദ്വീപിലെ മാകുണ്ഡുചി പ്രദേശത്ത് സാമിയ സുലുഹു ജനിച്ചു[1]. 1977 ൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ജോലി ചെയ്യാൻ തുടങ്ങി. ആസൂത്രണ വികസന മന്ത്രാലയത്തിൽ ഒരു ക്ലർക്കായാണ് ജോലി. പാർട്ട് ടൈം അടിസ്ഥാനത്തിൽ നിരവധി ഹ്രസ്വ കോഴ്സുകൾ പഠിച്ചു. 1986 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് മാനേജ്മെൻറിൽ (ഇന്നത്തെ മ്സുംബെ യൂണിവേഴ്സിറ്റി ) നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമ നേടി[2]. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ധനസഹായമുള്ള ഒരു പ്രോജക്റ്റിൽ അവൾ ജോലിയിൽ പ്രവേശിച്ചു.[2] 1992 മുതൽ 1994 വരെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്ന അവർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി[3]. താൻസാനിയ ഓപൺ യൂണിവേഴ്സിറ്റിയുടെയും സതേൺ ന്യൂ ഹാംഷയർ യൂണിവേഴ്സിറ്റിയുടെയും സംയുക്ത സംരംഭത്തിലൂടെ കമ്മ്യൂണിറ്റി എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയത് 2015-ലായിരുന്നു[4].

രാഷ്ട്രീയത്തിൽ[തിരുത്തുക]

2000-ൽ സാൻസിബാറിലെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ പ്രത്യേക അംഗമായി സാമിയ സുലുഹു ഉൾപ്പെടുത്തപ്പെട്ടു. അമാനി കരുമെയുടെ കീഴിൽ സാൻസിബാറിലെ ഒരു മന്ത്രിയായിരുന്നു അവർ[5][6]. 2005 മുതൽ 2010 വരെ സാമിയ സുലുഹു അന്നത്തെ രാഷ്ട്രപതിയുടെ (അമാനി കരുമെ) കീഴിൽ സ്വയംഭരണ പ്രദേശമായ സാൻസിബാറിലെ ഒരു മന്ത്രിയായിരുന്നു (ടൂറിസം, വ്യാപാരം, നിക്ഷേപം എന്നീ വകുപ്പുകൾ)[7]. 2010 മുതൽ 2015 വരെ പാർലമെന്റ് അംഗമായിരുന്ന സാമിയ സുലുഹു മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്സ് ഫോർ യൂണിയൻ അഫയേഴ്സ് എന്ന പദവി വഹിച്ചു. രാഷ്ട്രത്തിന്റെ ഭരണഘടന കരട് തയ്യാറാക്കുന്നതിനുള്ള വൈസ് ചെയർ പെഴ്സൺ ആയി 2014-ൽ ഉത്തരവാദിത്തമേറ്റു.

ഉപരാഷ്ട്രപതി[തിരുത്തുക]

2015 ജൂലൈയിൽ, സിസിഎമ്മിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി ജോൺ മഗുഫുലി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയായി സാമിയ സുലുഹുവിനെ തിരഞ്ഞെടുത്തു[8]. പാർട്ടിയുടെ ചരിത്രത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ വനിതാ സ്ഥാനാർത്ഥിയായി സാമിയ സുലുഹു മാറി. [9] 2015 നവംബർ 5 ന്, തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി. 2020 ഒക്‌ടോബർ 28-ന് മഗുഫുലിയും സുലുഹുവും രണ്ടാം അഞ്ച് വർഷത്തെ കാലാവധിക്കായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജോൺ മഗ്‌ഫൂലിയുടെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു[10]. 2021 മാർച്ച് 17-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത സാമിയ സുലുഹു പ്രസിഡന്റിന്റെ മരണ വിവരം അറിയിക്കുകയായിരുന്നു. കാലാവധി തീരുന്നത് വരെ പ്രസിഡന്റായി സാമിയ സുലുഹു സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ആദ്യ വനിതാ പ്രസിഡന്റ് എന്നതിന് പുറമെ രണ്ടാമത്തെ സാൻസിബാർ സ്വദേശി എന്ന പദവിയും മൂന്നാമത്തെ മുസ്‌ലിം എന്ന സ്ഥാനവും സാമിയ സുലുഹുവിന് ഉണ്ട്.

2021 ൽ പ്രസിഡന്റായി മത്സരിക്കാനും അങ്ങനെ വിജയിച്ചാൽ രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡന്റാകാനും ഉദ്ദേശിക്കുന്നുവെന്ന് 2021 സെപ്റ്റംബറിൽ സാമിയ സുലുഹു സ്ഥിരീകരിച്ചു.

കുടുംബം[തിരുത്തുക]

1978- ൽ സാമിയ സുലുഹു കൃഷി ഓഫീസർ ഹാഫിദ് അമീറിനെ വിവാഹം കഴിച്ചു. അവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാമത്തെ മകൾ വാനി ഹാഫിദ് അമീർ ഇപ്പോൾ സാൻസിബാർ പ്രതിനിധി സഭയിൽ അംഗമാണ്.

വിവാദങ്ങൾ[തിരുത്തുക]

ഗർഭിണികളായ സ്ത്രീകളോ, അമ്മമാരോ വിദ്യാഭ്യാസത്തിനു പോകുന്നത് തടയാൻ ശ്രമിച്ചതിന് സാമിയ സുലുഹു വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ടാൻസാനിയയിലെ വനിതാ ഫുട്‌ബോൾ കളിക്കുന്നവർ പരന്ന നെഞ്ചുള്ളവരാണെന്നും അതിനാൽ അവർ വിവാഹത്തിന് അനാകർഷകരാണെന്നുമുള്ള അവരുടെ പ്രസ്താവനയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.[11]

അവലംബം[തിരുത്തുക]

  1. "Samia Suluhu Hassan—Tanzania's new president". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 19 March 2021. Retrieved 21 March 2021.
  2. 2.0 2.1 "Member of Parliament CV". Parliament of Tanzania. Archived from the original on 13 July 2015. Retrieved 19 February 2013.
  3. Mwakyusa, Alvar (18 September 2014). "Samia Suluhu Hassan: A tough journey from activism to politics". Daily News. Archived from the original on 12 August 2015. Retrieved 12 August 2015.
  4. "Member of Parliament CV". Parliament of Tanzania. Archived from the original on 13 July 2015. Retrieved 19 February 2013.
  5. Minde, Nicodemus. "Tanzania's Samia Hassan has the chance to heal a polarised nation". The Conversation (in ഇംഗ്ലീഷ്). Retrieved 2021-03-25.
  6. Mwakyusa, Alvar (18 September 2014). "Samia Suluhu Hassan: A tough journey from activism to politics". Daily News. Archived from the original on 12 August 2015. Retrieved 12 August 2015.
  7. Mwakyusa, Alvar (18 September 2014). "Tanzania: Samia Suluhu Hassan – a Tough Journey From Activism to Politics". AllAfrica. Archived from the original on 5 August 2019. Retrieved 16 November 2016.
  8. CCM [ccm_tanzania] (12 July 2015). "Mgombea mwenza Urais 2015 wa Mhe. John Pombe Magufuli ni.." (Tweet) (in Swahili). Retrieved 12 July 2015 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)CS1 maint: unrecognized language (link)
  9. Mohammed, Omar (12 July 2015). "Tanzania's ruling party nominates John Magufuli as presidential candidate". Quartz. Archived from the original on 11 August 2015. Retrieved 12 August 2015.
  10. "Tanzania's Samia Suluhu Hassan sworn in as first female president". The Economic Times. 19 March 2021. Retrieved 19 March 2021.
  11. https://www.bbc.com/news/world-africa-58306708

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമിയ_സുലുഹു&oldid=3670721" എന്ന താളിൽനിന്ന് ശേഖരിച്ചത്