Jump to content

സയ്സാൻ തടാകം

Coordinates: 48°00′N 84°00′E / 48.000°N 84.000°E / 48.000; 84.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്സാൻ തടാകം
സയ്സാൻ തടാകം is located in Kazakhstan
സയ്സാൻ തടാകം
സയ്സാൻ തടാകം
നിർദ്ദേശാങ്കങ്ങൾ48°00′N 84°00′E / 48.000°N 84.000°E / 48.000; 84.000
Lake typeAncient lake
തദ്ദേശീയ നാമംЗайсан көлі
പ്രാഥമിക അന്തർപ്രവാഹംKara-Irtysh (Black Irtysh), Kendyrlyk
Primary outflowsIrtysh River (White Irtysh)
Basin countriesKazakhstan
പരമാവധി നീളം105 കി.മീ (344,000 അടി)
പരമാവധി വീതി48 കി.മീ (157,000 അടി)
Surface area1,810 കി.m2 (1.95×1010 sq ft)
പരമാവധി ആഴം15 മീ (49 അടി)
ഉപരിതല ഉയരം420 മീ (1,380 അടി)

സയ്സാൻ തടാകം ഏകദേശം. 1,810 ചതുരശ്ര കിലോമീറ്റർ (700 ചതുരശ്ര മൈൽ), വിസ്തീർണ്ണമുള്ള കിഴക്കൻ കസാഖ്സ്ഥാനിലെ അൽതായ്, തർബഗതായ് പർവതനിരകൾക്കിടയിലുള്ള ഇടുക്കിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്.കിഴക്കൻ കസാക്കിസ്ഥാൻ മേഖലയിലെ ഏറ്റവും വലിയ തടാകമാണിത്.

420 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് 105 കിലോമീറ്റർ നീളവും 22-48 കിലോമീറ്റർ വീതിയുമുണ്ട്. ഇതിൻറെ പരമാവധി ആഴം 15 മീറ്ററാണ്. കിഴക്ക് നിന്നുള്ള ഇതിന്റെ പ്രധാന പോഷകനദികൾ കാര ഇർട്ടിഷ് (കറുത്ത ഇർട്ടിഷ്), കെൻഡിർലിക് എന്നിവയാണ്. ഇർട്ടിഷ് നദി (അല്ലെങ്കിൽ വൈറ്റ് ഇർട്ടിഷ്) ഇതിന്റെ ഏക ജലനിർഗ്ഗമനമാർഗ്ഗമാണ്.നവംബർ ആദ്യം മുതൽ ഏപ്രിൽ അവസാനം വരെ പൊതുവെ തണുത്തുറഞ്ഞ നിലയിലാണ് തടാകമെങ്കിലും അപ്പോഴും ധാരാളം മത്സ്യങ്ങളുണ്ട്. സയ്സാനു താഴെ ബുഖ്തർമ അണക്കെട്ട് നിർമ്മിച്ചതിനുശേഷം, തടാകം അതിന്റെ സ്വാഭാവിക ജലനിരപ്പിനേക്കാൾ 6 മീറ്റർ (20 അടി) ജലനിരപ്പ് ഉയർന്നതിൻറെ ഫലമായി, തടാകത്തിന്റെ വിസ്തീർണ്ണം അടിസ്ഥാനപരമായി വർദ്ധിക്കുകയും (ഏകദേശം ഇരട്ടിയായി: 1,800 ചതുരശ്ര കിലോമീറ്റർ മുതൽ 3,500 ചതുരശ്ര കിലോമീറ്റർ വരെ,[1] അല്ലെങ്കിൽ 5,000 ചതുരശ്ര കിലോമീറ്റർ വരെ[2]) ഉയരുകയും അങ്ങനെ, ചില സ്രോതസ്സുകളിൽ തടാകം ഒരു കൃത്രിമ ജലസംഭരണിയുടെ ഭാഗമായി സൂചിപ്പിച്ചിരിക്കുകയും ചെയ്യുന്നു.[3]

അവലംബം

[തിരുത്തുക]
  1. Soviet Encyclopedic Dictionary, Moscow, 1980, p. 451.
  2. [1]
  3. Soviet Encyclopedic Dictionary, Moscow, 1980, p. 451.
"https://ml.wikipedia.org/w/index.php?title=സയ്സാൻ_തടാകം&oldid=3959636" എന്ന താളിൽനിന്ന് ശേഖരിച്ചത്