സമർപ്പിത ലോഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഥോഡിക സംരക്ഷണത്തിൽ സമർപ്പിത ആനോഡ് (Sacrificial anode) ആയി ഉപയോഗിക്കുന്ന ലോഹം ആണ‌് സമർപ്പിത ലോഹം (Sacrificial metal). സംരക്ഷിത ലോഹത്തെ ലോഹനാശനത്തിൽ നിന്നും സംരക്ഷണം നല്കുന്നതിനായി സമർപ്പിത ലോഹങ്ങൾ സ്വയം ദ്രവിക്കുന്നു.

സമവാക്യം[തിരുത്തുക]

ജലത്തിന്റെ സാന്നിദ്ധ്യത്തിൽ രണ്ട് ലോഹങ്ങൾ സമ്പർക്കത്തിൽ വന്നാൽ വൈദ്യുതവിശ്ളേഷണം (Electrolysis) സംഭവിക്കും. സിങ്കും (Zn) ഇരുമ്പും (Fe) തമ്മിലുളള പ്രതിപ്രവർത്തനം ഇതിന് നല്ല ഒരു ഉദാഹരണമാണ്. സിങ്ക് ആറ്റങ്ങൾക്ക് വിദ്യുത് ഋണത (Electronegativity) കൂടുതലായതിനാൽ അവയ്ക്ക് അയണീകരണം സംഭവിക്കുകയും ഓക്സീകരിക്കപ്പെട്ട് ലോഹനാശനത്തിന് (Corrosion)ത്തിന് വിധേയമാകുകയും ചെയ്യുന്നു.

Zn(s)→Zn2+
(aq) +2e (ഓക്സീകരണം)

ഉപയോഗങ്ങൾ[തിരുത്തുക]

മറ്റു ലോഹങ്ങൾ തുരുമ്പിക്കുന്നതിൽ നിന്നും സംരക്ഷണം നല്കുന്നതിന് സമർപ്പിതലോഹങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഉദാഹരണം, ഗാൽവനീകൃത ഇരുമ്പ്. മിക്കവാറും എല്ലാ സ്റ്റീൽ വസ്തുക്കളിലും ഒരു സിങ്ക‌് ലേപനം (Zing coating) ഉണ്ടാകും. സിങ്ക് ഇരുമ്പിനേക്കൾ വൈദ്യത ഋണമായതിനാൽ അത് ഇരുമ്പിനെ തുരുമ്പിക്കുന്നതിൽ നിന്നും തടയുന്നു. അതുപോലെ എണ്ണപര്യവേക്ഷണ നൗകകളിലും കപ്പലുകളുടെ അടിവശത്തും മഗ്നീഷ്യം പോലുളള ലോഹങ്ങളുടെ ദണ്ഡുകൾ സമർപ്പിതസംരക്ഷണത്തിനായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമർപ്പിത_ലോഹം&oldid=3378489" എന്ന താളിൽനിന്ന് ശേഖരിച്ചത്