സപ്പോറിഷിയ
ദൃശ്യരൂപം
സപ്പോറിഷിയ തെക്കുകിഴക്കൻ ഉക്രെയ്നിൽ ഡിനീപ്പർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഇത് സപ്പോറിഷിയ ഒബ്ലാസ്റ്റിന്റെ (പ്രദേശം) ഭരണ കേന്ദ്രമാണ്.[3] 2022 ജനുവരി 1 ലെ കണക്കനുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 710,052 ആണ്.
ഡിനീപ്പർ നദിയിലെ ഖോർട്ടിസിയ എന്ന ചരിത്ര ദ്വീപിൻറെ പേരിൽ അറിയപ്പെടുന്ന സപ്പോറിഷിയ; സപ്പോറിഷിയ ന്യൂക്ലിയർ പവർ പ്ലാന്റ് (യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം), സപ്പോറിഷിയ താപവൈദ്യുത നിലയം, ഡിനീപ്പർ ജലവൈദ്യുത നിലയം ഉൾപ്പെടെ ഒന്നിലധികം പവർ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന നഗരവും ഒപ്പം ഒരു പ്രധാന വ്യവസായ കേന്ദ്രവുമാണ്. ഉരുക്ക്, അലുമിനിയം, എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓട്ടോമൊബൈലുകൾ, സബ്സ്റ്റേഷനുകൾക്കുള്ള ട്രാൻസ്ഫോർമറുകൾ, മറ്റ് ഘന വ്യാവസായിക സാമഗ്രകൾ എന്നിവ ഈ പ്രദേശത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ (in Ukrainian) The mayor of Zaporozhye was fired, Ukrayinska Pravda (30 September 2021)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Census2001
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ (in Ukrainian)