സപ്തഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സപ്തഗ്രാമിലെ സരസ്വതി നദി

തെക്കൻ ബംഗാളിന്റെ തലസ്ഥാനമായി ഒരു കാലത്ത് അറിയപ്പെട്ടിരുന്നതും പ്രാചീന കാലത്തെയും മദ്ധ്യകാലത്തെയും ഒരു പ്രധാന തുറമുഖവും, പ്രധാന പട്ടണവുമായിരുന്നു സപ്തഗ്രാം (പ്രാദേശികമായി സത് ഗാവോൺ എന്നു വിളിക്കുന്നു). പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഹൂഗ്ലിജില്ലയിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്. ബന്ദേൽ എന്ന ഒരു പ്രധാന റെയിൽ ജംഗ്ഷനിൽനിന്നും ഏകദേശം 4 കി. മീ. അകലെയായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പ്രദേശം ചെറിയ കുടിലുകൾമാത്രമുള്ള ഒരു പ്രദേശമായിരുന്നു.[1] സരസ്വതി നദി വറ്റി വരണ്ട് മണ്ണടിഞ്ഞുകിടന്നതിന്റെ ഫലമായി തുറമുഖം ആഴമില്ലാതെ ഉണങ്ങിക്കിടന്നിരുന്നതിനാൽ ഈ തുറമുഖം ഉപേക്ഷിക്കേണ്ടിവന്നു. കൊൽക്കത്തയുടെ തുടർന്നുള്ള വികസനത്തിനും വളർച്ചയ്ക്കും ഈ പ്രദേശം വളരെയധികം സ്വാധീനിച്ചിരുന്നു. എച്ച് ഇ എ കട്ടൺ എഴുതുന്നു, "ഇവിടം കൽക്കട്ട നഗരത്തിന്റെ ഭാവിയുടെ കേന്ദ്രഭാഗമായി ഈ നഗരത്തെ സങ്കല്പിക്കാവുന്നതാണ്..." [1]

സപ്തഗ്രാം എന്ന വാക്ക് വന്ന വഴി[തിരുത്തുക]

സപ്തഗ്രാം എന്ന വാക്കിന്റെ അർഥം ഏഴ് ഗ്രാമങ്ങൾ എന്നാണ്. ബൻസ്ബേരിയ, ക്രിസ്റ്റാപൂർ, ബസുദേവ്പുർ, നിത്യാനന്ദാപൂർ, സിബ്പുർ, സാംബചോര, ബലദഘതി എന്നിവയാണവ.[2]

പേരുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയുണ്ട്. കനൗജ് എന്ന രാജ്യത്തെ പ്രിയബംത എന്ന രാജാവിനു അഗ്നിത്ര, മെധതിഥി, ബപുസ്മൻ, ജ്യൊതിസ്മൻ, ദുതിസ്മൻ, സബൻ, ഭബ്യ എന്നിങ്ങനെ ഏഴു പുത്രന്മാരുണ്ടായിരുന്നു. അവർ രാജകീയ ജീവിതത്തിൽ സന്തുഷ്ടരായിരുന്നില്ല, അതുകൊണ്ട് അവർ ധ്യാനിക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിച്ചു കൊണ്ടിരുന്നു. ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനം അവർക്ക് ഇഷ്ടപ്പെടുകയും ഏഴ് ഗ്രാമങ്ങളിൽ സന്യാസിമഠം സ്ഥാപിച്ച് താമസിക്കുകയും ചെയ്തു. അങ്ങനെ ഈ ഏഴ് ഗ്രാമങ്ങളെ ചുറ്റിപ്പറ്റി സപ്തഗ്രാം വളർന്നു. [3]

ഭൂമിശാസ്ത്രം[തിരുത്തുക]

ഹൂഗ്ലി നദീതീരത്ത് നിന്ന് പുറപ്പെടുന്ന സരസ്വതി നദി  കൊൽക്കത്തയുടെ വടക്ക് 50 കിലോമീറ്റർ വടക്കുനിന്നുമാണ് പുറപ്പെടുന്നത്. പടിഞ്ഞാറ് ഹൂഗ്ലി നദിക്കു സമാന്തരമായി ഈ നദി സഞ്ചരിക്കുന്നു. [4] [5] പതിനേഴാം നൂറ്റാണ്ടിൽ സരസ്വതി വരണ്ടുണങ്ങാൻ തുടങ്ങുകയും അതിനുമുമ്പ് നദിയിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകൾക്ക് പിന്നീട് നദി വരണ്ട് ആഴം കുറഞ്ഞതോടെ യാത്രചെയ്യാൻ കഴിയാതായി. [3]

ബാഖ്തിയാർ ഖിൽജി (1204-1206) ബംഗാളിൽ വന്ന കാലത്ത് ഈ പ്രദേശം റർഹ്, ബാഗ്രി, വാങ്ക, ബരേന്ദ്ര, മിഥില എന്നീ അഞ്ച് ഭാഗങ്ങളായി വിഭജിച്ചു. ലഖനാബാട്ടി, സുബർണഗ്രാം, സപ്താഗ്രാം എന്നീ മൂന്ന് ഭാഗങ്ങളായി വാങ്ക വീണ്ടും വിഭജിക്കപ്പെട്ടു. മുഗൾ ഭരണകാലത്ത് ബംഗാളിലെ അതിർത്തികൾ വിപുലീകരിക്കപ്പെട്ടപ്പോൾ ഈ മേഖലയെ മൂന്ന് പ്രമുഖ ഭരണകേന്ദ്രങ്ങളാക്കി വിഭജിക്കപ്പെട്ടു - സിർകർ സത്ഗവോൺ, സിർകർ സെലിമാബാദ്, സിർക്കർ മന്ദാരൻ . [3]

ചരിത്രം[തിരുത്തുക]

സയ്യിദ് ജമാലുദ്ദീൻ മസ്ജിദ് സപ്തഗ്രാമിൽ

When the merchant Chand Sadagar goes for trade in his many ships he passes through Saptagram.

In Manasamangal by 15th-century poet Bipradas Pipilai

Where doesn't the merchant from Saptagram go?

from Chandimangal by 16th-century poet Mukundaram[3]

നഷ്ട പ്രതാപം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 കോട്ടൺ, HEA, കൽക്കട്ട ഓൾഡ് ആൻഡ് ന്യൂ, 1909/1980, പേ. 2, ജനറൽ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്
  2. "Temples of Bengal". Saptagram. hindubooks.org. Archived from the original on 2007-09-30. Retrieved 5 August 2007.
  3. 3.0 3.1 3.2 3.3 Patree, Purnendu (1995) [First published 1979]. Purano Kolkatar Kathachitra (in Bengali). Dey's Publishing. pp. 65–71. ISBN 81-7079-751-9.
  4. Gupta, Das; Prasad, Siva (1995). "The Site of Calcutta: Geology and Physiography". In Chaudhuri, Sukanta (ed.). Calcutta, the Living City. Vol. Vol. I. Oxford University Press. p. 17. ISBN 978-0-19-563696-3. {{cite book}}: |volume= has extra text (help)
  5. Ray, Aniruddha (2012). "Satgaon". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
"https://ml.wikipedia.org/w/index.php?title=സപ്തഗ്രാം&oldid=3646744" എന്ന താളിൽനിന്ന് ശേഖരിച്ചത്