സന്ദീപ് പാണ്ഡെ
സന്ദീപ് പാണ്ഡെ | |
---|---|
ജനനം | ബാലിയ | 22 ജൂലൈ 1965
ദേശീയത | ഇന്ത്യൻ |
കലാലയം | Institute of Technology, Banaras Hindu University (now Indian Institute of Technology (BHU) Varanasi) |
തൊഴിൽ | ആക്ടിവിസ്റ്റ് |
അറിയപ്പെടുന്നത് | ആശ ഫോർ എജുക്കേഷൻ
NAPM and PUCL |
പുരസ്കാരങ്ങൾ | Ramon Magsaysay award, 2002 |
മാഗ്സസെ അവാർഡ് ജേതാവായ സാമൂഹികപ്രവർത്തകനാണ് പ്രൊഫ. സന്ദീപ് പാണ്ഡെ.[1] ഇന്ത്യയിലെ കുട്ടികളുടെ അവകാശസംരക്ഷണത്തിനായും പരിസ്ഥിതി സംരക്ഷണത്തിനായും അഴിമതിരഹിത ഇന്ത്യക്കു വേണ്ടിയും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഡോ. ദീപക് ഗുപ്ത, വി.ജെ.പി. ശ്രീവാസ്തവ എന്നിവരുമായി ചേർന്ന് ആശ ഫോർ എജുക്കേഷൻ സ്ഥാപിച്ചു.
ജീവിതരേഖ
[തിരുത്തുക]പഠനത്തിനിടെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് പുറത്താക്കപ്പെട്ടു. കാലിഫോർണിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി. നേടി. വാരണാസ് ഐ.ഐ.ടി.യിലെ അധ്യാപകനാണ്.[2] സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ‘ആഷ ഫോർ എജ്യുക്കേഷൻ’ രൂപവത്‌കരിച്ചു. ‘നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നൊരു സംഘടനയിലൂടെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തി.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-06. Retrieved 2016-11-14.
- ↑ "Sandeep Pandey Biography" (PDF). Magsaysay Award website. 2002. Archived from the original (PDF) on 2012-04-02. Retrieved 2016-11-14.