സന്തോഷ് മാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്തോഷ് മാട
ജനനം
കൈതപ്രം, കണ്ണൂർ
തൊഴിൽ
  • ചലച്ചിത്ര സംവിധായകൻ
ജീവിതപങ്കാളി(കൾ)മീര [1]
മാതാപിതാക്ക(ൾ)
  • ശംഭു നമ്പൂതിരി[2] (പിതാവ്)
  • സരസ്വതി[2] (മാതാവ്)
ബന്ധുക്കൾ
പുരസ്കാരങ്ങൾ

ഒരു തുളു, മലയാളം ചലച്ചിത്ര സംവിധായകനാണ് സന്തോഷ് മാട. ആദ്യമായി സംവിധാനം നിർവ്വഹിച്ച ജീതിഗൈ എന്ന തുളു ചലച്ചിത്രത്തിനു മികച്ച തുളു ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു[3].

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കൈതപ്രത്ത് എടക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയുടെയും, കണ്ണാടി ഇല്ലത്ത് സരസ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ഗാനരചയിതാവും സംഗീതസംവിധായകരുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കൈതപ്രം വിശ്വനാഥന്റെയും സഹോദരീപുത്രനാണു സന്തോഷ്[3]. അച്ഛന്റെയും അമ്മയുടെയും ജോലി കാരണം കേരള- കർണാടക അതിർത്തിയിലുള്ള മഞ്ചേശ്വരത്താണു സന്തോഷ് വളർന്നത്.

സംവിധാനം[തിരുത്തുക]

സംവിധായകൻ ജയരാജിന്റെ സഹ സംവിധായകനായിട്ടാണു സന്തോഷ് സിനിമാരംഗത്തേക്കു കടന്നത്.[4] പിന്നീട് കമൽ റോഷൻ ആൻഡ്രൂസ് തുടങ്ങിയവരുടെയും സഹായിയായി പ്രവർത്തിച്ചു. ആദ്യമായി സ്വതന്ത്രസവിധാനം നിർവ്വഹിച്ച ചിത്രമാണു ജീതിഗൈ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം ഭാഷ കൈകാര്യം ചെയ്ത വിഭാഗം
2020 ജീതിഗെ തുളു സംവിധായകൻ
2022 മോഗജ്ജന കോളി അരെഭാഷെ സംവിധായകൻ

പുരസ്കാരങ്ങൾ[തിരുത്തുക]

വർഷം പുരസ്കാര വിഭാഗം പുരസ്കാരം ചിത്രം
2020 തുളു ഭാഷയിലെ മികച്ച ചിത്രം ദേശീയ ചലച്ചിത്ര പുരസ്കാരം ജീതിഗെ

അവലംബം[തിരുത്തുക]

  1. S. Krishna, Arda (22 July 2022). "മികച്ച തുളു ചിത്രത്തിന്റെ സംവിധായകനും മലയാളി; അഭിമാന നേട്ടത്തിൽ മലയാളം". Malayala Manorama. Retrieved 21 February 2023.
  2. 2.0 2.1 "തുളുഭാഷയിലെ മികച്ച ചലച്ചിത്രം; കൈതപ്രം കുടുംബത്തിലേക്ക് വീണ്ടും ഒരു ദേശീയ ചലച്ചിത്രപുരസ്കാരം". Mathrubhumi. 23 July 2022. Retrieved 21 February 2023.
  3. 3.0 3.1 ‘Jeetige’ wins National Film Award in Tulu category
  4. "മികച്ച തുളു ചിത്രത്തിന്റെ സംവിധായകനും മലയാളി; അഭിമാന നേട്ടത്തിൽ മലയാളം". Retrieved 2022-08-05.
"https://ml.wikipedia.org/w/index.php?title=സന്തോഷ്_മാട&oldid=4070652" എന്ന താളിൽനിന്ന് ശേഖരിച്ചത്