സനം മാർവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സനം മാർവി
صنم ماروی
Sanam Marvi.jpg
ജീവിതരേഖ
ജനനനാമംസനം മാർവി
ജനനം1986 (വയസ്സ് 34–35)[1]
സ്വദേശംലാഹോർ, പഞ്ചാബ് പാകിസ്താൻ
സംഗീതശൈലിSufi, folk music
തൊഴിലു(കൾ)സൂഫി ഗായിക
ഉപകരണംVocals
ലേബൽSagarika

പ്രമുഖ പാക് സൂഫി - നാടോടി ഗായികയാണ് സനം മാർവി(ജനനം :1986). പഞ്ചാബി,ഉറുദു ഭാഷകളിൽ പാടുന്ന സനം ബോളിവുഡ് ചിത്രങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്

ജീവിതരേഖ[തിരുത്തുക]

പാകിസ്താനിലെ സിന്ധി പ്രവിശ്യയിൽ സൂഫിഗായകനായ ഫക്കീർ ഗുലാം റസൂലിന്റെ മകളായി ജനിച്ചു. ഏഴു വയസ്സു മുതൽ അച്ഛനോടൊപ്പം പാടിത്തുടങ്ങിയ സനം ഗ്വാളിയാർ ഘരാനയിലെ ഉസ്താദ് ഫത്തേ അലിഖാന്റെ പക്കലും പരിശീലനം നേടിയിട്ടുണ്ട്.

പാകിസ്താൻ ടെലിവിഷനിലെ സംഗീത പരിപാടികളിലൂടെ ശ്രദ്ധേയയായി. ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[2] ലണ്ടൻ,പാരീസ്,ന്യൂയോർക്ക് എന്ന ബോളിവുഡ് ചിത്രത്തിൽ പാടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • നല്ല ഗായിക - സൂഫിസം യൂണിവേഴ്സിറ്റി[3]

ശിവസേന ആക്രമണം[തിരുത്തുക]

2013 മാർച്ചിൽ ഇന്ദിരാഗാന്ധി നാഷണൽ സെന്ററിൽ അരങ്ങേറിയ സിന്ധി സൂഫി സംഗീതമേളയിലെ സനം മാർവിയുടെ പരിപാടി നടക്കുന്ന വേദി ശിവസേനക്കാർ കൈയ്യേറി അലങ്കോലമാക്കി.[4] ശ്രീനഗറിൽ സിആർപിഎഫ് ക്യാമ്പിലേക്ക് ഭീകരാക്രമണമുണ്ടായ സാഹചര്യത്തിൽ പാക് ഗായികയെ ഇന്ത്യയിൽ പാടാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ വാദം.[5]

അവലംബം[തിരുത്തുക]

  1. https://archive.is/20120729085452/www.dailytimes.com.pk/default.asp?page=2010%5C10%5C25%5Cstory_25-10-2010_pg13_7
  2. http://www.newslinemagazine.com/2011/01/striking-the-right-chord/
  3. "Sufism university will counter extremism: CM". Dawn. 2011-01-22.
  4. "Shiv Sena activists disrupt performance by Pakistani Sufi singer in Delhi". http://www.dnaindia.com. ശേഖരിച്ചത് 18 മാർച്ച് 2013. Check date values in: |accessdate= (help); External link in |publisher= (help)
  5. "സൂഫി ഗായികയുടെ വേദി ശിവസേനക്കാർ കൈയേറി". ദേശാഭിമാനി. 18 മാർച്ച് 2013. ശേഖരിച്ചത് 18 മാർച്ച് 2013. Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Marvi, Sanam
ALTERNATIVE NAMES
SHORT DESCRIPTION Folk and sufi singer
DATE OF BIRTH 1986
PLACE OF BIRTH Hyderabad, Sindh, Pakistan
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സനം_മാർവി&oldid=3427084" എന്ന താളിൽനിന്ന് ശേഖരിച്ചത്