സഞ്ജീവനി (ഐതീഹ്യം)

ഹൈന്ദവ വിശ്വാസപ്രകാരം സർവ്വ രോഗങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു അത്ഭുത ഔഷധ സസ്യമാണ് സഞ്ജീവനി സഞ്ജീവനിയുടെ അർത്ഥം 'ജീവൻ തിരികെ കൊണ്ടുവരിക' എന്നാണ്. ഇതിന് മരിച്ച ഒരു വ്യക്തിയെ ജീവിപ്പിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാമായണത്തിലാണ് ഈ ഔഷധ സസ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. രാവണന്റെ പുത്രനായ ഇന്ദ്രജിത്ത് ലക്ഷ്മണന് നേരെ വളരെയധികം ശക്തിയുള്ള അസ്ത്രം പ്രയോഗിച്ചു. അത് അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ബോധരഹിതനാക്കുകയും ചെയ്തു
വൈദ്യനായ സുഷേണൻ അദ്ദേഹത്തെ പരിശോധിച്ച് സഞ്ജീവനി എന്ന ഔഷധസസ്യം ഉപയോഗിച്ച് ലക്ഷ്മണനെ രക്ഷിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചു. സൂര്യോദയത്തിന് മുമ്പ് ആ സസ്യം കൊണ്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാലയത്തിലെ ദ്രോണഗിരി പർവതത്തിൽ നിന്ന് സഞ്ജീവനി കണ്ടെത്താനുള്ള ചുമതല ഹനുമാനെ ഏൽപ്പിച്ചു. ഹനുമാൻ ദ്രോണഗിരിയിൽ എത്തിയപ്പോൾ സഞ്ജീവനി തിരിച്ചറിയാൻ ബുദ്ധിമുട്ടി. ദ്രോണഗിരിയും അടർത്തിയെടുത്തുകൊണ്ട് ഹനുമാൻ ലങ്കയിൽ തിരികെയെത്തി. [1]
ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കുന്ന ഈ സഞ്ജീവനി Selaginella bryopteris ആണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ചില പഠനങ്ങൾ അതിനെ അനുകൂലിക്കുന്നില്ല. സി. എസ്. ഐ. ആർ.-ന്റെ പുരാലേഖന പഠനത്തിൽ നിന്നും അനുമാനിക്കുന്നത് എന്തെന്നാൽ യഥാർഥ സഞ്ജീവനി സസ്യം ഏതെന്ന് കൃത്യമായി പറയാൻ സാധിക്കില്ല എന്നാണ്. [2][3]
അവലംബം
[തിരുത്തുക]- ↑ D. BALASUBRAMANIAN (11 September 2009). "In search of the Sanjeevani plant of Ramayana". The Hindu. Retrieved 29 July 2016.
- ↑ Telegraph India
- ↑ K. N., Ganeshaiah; R., Vasudeva; Shaanker, Uma (August 2009). "In search of Sanjeevani" (PDF). Current Science. 97(4): 484–489.