സംവാദം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • കഥ, തിരക്കഥ എന്നുള്ളത് ഒറ്റ കോളത്തിൽ ആക്കിയാലോ?

തലക്കെട്ടു്[തിരുത്തുക]

'2011-ൽ നിർമ്മിച്ച മലയാളചലച്ചിത്രങ്ങളുടെ പട്ടിക' എന്ന തലക്കെട്ടു് തെറ്റാണു്. '2011-ലെ മലയാളചലച്ചിത്രങ്ങളുടെ പട്ടിക' വഎന്നോ '2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക' എന്നോ മാറ്റണം.
Anish Viswa 05:40, 3 ഒക്ടോബർ 2011 (UTC)[മറുപടി]

തീരുമാനമായാൽ ബോട്ടുപയോഗിച്ച് മാറ്റാവുന്നതാണ്. --Vssun (സുനിൽ) 09:37, 3 ഒക്ടോബർ 2011 (UTC)[മറുപടി]

ബോട്ട് ഉപയോഗിച്ച് മാറ്റാം. 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക / 2011-ലെ മലയാളചലച്ചിത്രങ്ങളുടെ പട്ടിക - ഇതിൽ ഏതായിരിക്കും കൂടുതൽ അനുയോജ്യം? --Jairodz സം‌വാദം 08:11, 11 ഒക്ടോബർ 2011 (UTC)[മറുപടി]

2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക മതിയാകുമെന്ന് കരുതുന്നു. മറ്റേത് വീണ്ടൂം ആശയക്കുഴപ്പമുണ്ടാക്കും. --Vssun (സുനിൽ) 11:27, 11 ഒക്ടോബർ 2011 (UTC)[മറുപടി]
2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

--റോജി പാലാ 11:33, 11 ഒക്ടോബർ 2011 (UTC)[മറുപടി]

ബോട്ട് പണി തീർത്തിട്ടുണ്ട്. --Vssun (സുനിൽ) 14:55, 12 ഒക്ടോബർ 2011 (UTC)[മറുപടി]
2011ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്നു പോരേ ? ഇടയിൽ ഒരു '-' ആവശ്യമില്ല എന്നു തോന്നുന്നു.
Anish Viswa 07:46, 12 ഒക്ടോബർ 2011 (UTC)[മറുപടി]

അതു നമ്മൾ പിന്തുടരുന്ന ഒരു ശൈലിയല്ലേ?--റോജി പാലാ 07:54, 12 ഒക്ടോബർ 2011 (UTC)[മറുപടി]

അതെ വർഷങ്ങൾ വരുന്ന ഏകദേശം എല്ലാ തലക്കെട്ടുകളിലും '-' ഉപയോഗിക്കാറുണ്ട്. --Jairodz സം‌വാദം 07:56, 12 ഒക്ടോബർ 2011 (UTC)[മറുപടി]
നിഷേധിക്കുന്നില്ല. പക്ഷേ നോക്കൂ, 1st, 2nd, 3rd, 4th. മറ്റെങ്ങും ആ ശൈലി കാണാനില്ല. വായിക്കുമ്പോൾ '-' വായനയുടെ ഒഴുക്കിനെ തടയുന്നതു പോലെ അനുഭവപ്പെടുന്നു. നമുക്കൊന്നു മാറിച്ചിന്തിച്ചു കൂടേ ?
Anish Viswa 08:59, 12 ഒക്ടോബർ 2011 (UTC)[മറുപടി]
ഓർഡിനൽ സംഖ്യകളുമായി അതിനെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. അക്കങ്ങളോടൊപ്പം മലയാളം അക്ഷരങ്ങൾ എഴുതുമ്പോൾ '-' പൊതുവേ ഉപയോഗിക്കാറുണ്ട്. ഭൂരിഭാഗം പത്രങ്ങളും ഈ ശൈലിയാണ് പിന്തുടരുന്നതെന്നാണ് എന്റെ അറിവ്. ഇതുവരെ ഉപയോഗിച്ചുപോരുന്ന ഈ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. --Jairodz സം‌വാദം 09:12, 12 ഒക്ടോബർ 2011 (UTC)[മറുപടി]
ഹൈഫൻ ഉപയോഗിച്ചുള്ള ഈ ശൈലി നമ്മൾ പിന്തുടരുന്നുവെങ്കിലും അത് അധികം ചർച്ചക്ക് വിധേയമായിട്ടില്ല. ഇവിടെ ചർച്ച ചെയ്യുന്നത് നല്ലകാര്യം തന്നെ. പഞ്ചായത്തിൽ ചർച്ച ചെയ്യുകയാണെങ്കിൽ കൂടുതൽ ഉപയോക്താക്കളുടെ ശ്രദ്ധ കിട്ടും.
വാക്യങ്ങളിൽ നിന്ന് അക്കങ്ങളെ വേർതിരിച്ച് മനസിലാക്കുന്നതിന് ഹൈഫൻ നല്ലതാണെന്നാണ് എന്റെ അഭിപ്രയം. അതുപോലെ 2-ആം 3-ആം തുടങ്ങിയ രീതിയാണ് ം ഉപയോഗിക്കുന്നതിനേക്കാൾ നല്ലതെന്നും വിചാരിക്കുന്നു. --Vssun (സുനിൽ) 09:21, 12 ഒക്ടോബർ 2011 (UTC)[മറുപടി]
ആ ഹൈഫൻ ഇല്ലാതെ തന്നെ വായനയ്ക്കു് വ്യക്തതയും പൂർണ്ണതയും ലഭിക്കുന്ന സ്ഥിതിക്കു് അതൊരു അധികപ്പറ്റല്ലേ എന്നു സംശയിക്കുന്നു.
Anish Viswa 10:03, 12 ഒക്ടോബർ 2011 (UTC)[മറുപടി]
സുനിലിനോട് യോജിക്കുന്നു. അക്കങ്ങൾക്ക് ശേഷം - ഇടുന്നത് ഉചിതമാണെന്നാണ് എന്റെ അഭിപ്രായം. --അനൂപ് | Anoop 10:08, 12 ഒക്ടോബർ 2011 (UTC)[മറുപടി]